News Desk

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞ: ഇന്ത്യൻ സംഘത്തെ ഓം ബിർള നയിക്കും; വിദേശകാര്യ...

ന്യൂഡൽഹി: ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്ന താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി ലോക്‌സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും (Tarique Rahman Swearing-in). പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും ഔദ്യോഗിക തിരക്കുകൾ മൂലം അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിയില്ല. ഇതേത്തുടർന്നാണ് സ്പീക്കറുടെ നേതൃത്വത്തിലുള്ള സംഘത്തെ അയക്കാൻ തീരുമാനിച്ചത്. ഫെബ്രുവരി 17-ന് ബംഗ്ലാദേശ്...

മകളെ മർദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് മരുമകൻ; യുവാവ്...

കോഴിക്കോട്: മകളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ ഭാര്യാമാതാവിന്റെ വീടിന് തീയിട്ട യുവാവ് മുക്കം പോലീസിന്റെ പിടിയിലായി. കാരശേരി വലിയപറമ്പ് സ്വദേശി ജമീലയുടെ വീടിനാണ് മരുമകൻ റഷീദ് തീയിട്ടത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: റഷീദ് തന്റെ ഭാര്യയെ വാടകവീട്ടിൽ വെച്ച് പതിവായി മർദിക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം മർദനം കടുത്തതോടെ മാതാവ്...

താമരശേരിയിൽ നടുറോഡിലിരുന്ന് മദ്യപാനം; ലോറി തടഞ്ഞു, ഡ്രൈവർക്ക് ഭീഷണി; രണ്ട് പേർ...

താമരശേരി: പൊതുവഴിയിൽ ഗതാഗതം തടസ്സപ്പെടുത്തി റോഡിന് നടുവിലിരുന്ന് മദ്യപിച്ച രണ്ട് യുവാക്കളെ താമരശേരി പോലീസ് അറസ്റ്റ് ചെയ്തു. പിസി മുക്ക് സ്വദേശി ഹഫീസ്, മുണ്ടപ്പുറം സ്വദേശി സാലു എന്നിവരാണ് പിടിയിലായത്. താമരശേരി കോരങ്ങാട് കോഴിക്കൽ റോഡിൽ അൽഫോൻസാ സ്‌കൂളിന് സമീപമാണ് യുവാക്കൾ മദ്യക്കുപ്പിയും ഗ്ലാസും ടച്ചിംഗ്‌സുമായി എത്തിയത്. റോഡിന് നടുവിൽ ഇരുന്നായിരുന്നു ഇവരുടെ മദ്യപാനം. ഉച്ചയോടെ...

സുന്നി ഐക്യത്തിന് പാണക്കാട് കുടുംബം മുന്നിലുണ്ടാകും; ചർച്ചകളെ സ്വാഗതം ചെയ്ത് സാദിഖലി...

കോഴിക്കോട്: സുന്നി വിഭാഗങ്ങൾക്കിടയിലെ ഐക്യം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അത് യാഥാർഥ്യമാക്കാൻ പാണക്കാട് കുടുംബം സജീവമായി രംഗത്തുണ്ടാകുമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ (Sadiqali Shihab Thangal). കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അനുകൂല പ്രതികരണം സന്തോഷകരമാണെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയല്ല സുന്നി ഐക്യം ആഗ്രഹിക്കുന്നത്. ഐക്യ ചർച്ചകളിൽ...

ടി20 ലോകകപ്പ്: ഇന്ത്യ-പാക് പോരാട്ടത്തിന് കൊളംബോയിൽ തുടക്കം; സഞ്ജു പുറത്ത്, അഭിഷേക്...

കൊളംബോ: ആവേശകരമായ ഇന്ത്യ-പാകിസ്താൻ ലോകകപ്പ് പോരാട്ടത്തിൽ ടോസ് നേടിയ പാകിസ്താൻ ബൗളിംഗ് തിരഞ്ഞെടുത്തു India vs Pakistan T20 World Cup 2026(). കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ മഴഭീഷണി നിലനിൽക്കെയാണ് മത്സരം ആരംഭിച്ചിരിക്കുന്നത്. ഇന്ത്യൻ ടീമിലെ മാറ്റങ്ങൾ: വയറുവേദനയെത്തുടർന്ന് കഴിഞ്ഞ മത്സരങ്ങളിൽ വിട്ടുനിന്ന അഭിഷേക് ശർമ ഓപ്പണിംഗിൽ തിരിച്ചെത്തി. മലയാളി താരം സഞ്ജു സാംസണ് ഇതോടെ...

ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം: ടോസിനിടെ പാക് താരത്തിന് കൈ കൊടുക്കില്ലെന്ന് സൂര്യകുമാർ യാദവ്?...

ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ താരം സൂര്യകുമാർ യാദവിനെക്കുറിച്ച്  (Suryakumar Yadav)പുറത്തുവന്ന ഒരു റിപ്പോർട്ട് ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. ടോസ് സമയത്ത് പാകിസ്ഥാൻ താരം സൽമാൻ അലി ആഗയ്ക്ക് സൂര്യകുമാർ കൈ കൊടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. ടോസ് സമയത്ത് പാക് നായകൻ സൽമാൻ അലി ആഗയുമായി കൈ കുലുക്കുന്നത്...

ഇറാനെതിരെ കടുപ്പിച്ച് അമേരിക്ക; പശ്ചിമേഷ്യയിൽ കനത്ത യുദ്ധസന്നാഹം; ആണവ ചർച്ചകൾ പ്രതിസന്ധിയിൽ...

വാഷിംഗ്ടൺ/ജനീവ: ഇറാനുമായുള്ള രണ്ടാം വട്ട ആണവ ചർച്ചകൾ ചൊവ്വാഴ്ച ജനീവയിൽ ആരംഭിക്കാനിരിക്കെ, കടുത്ത സൈനിക നീക്കങ്ങളുമായി അമേരിക്ക (US Iran War Threat 2026). ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ആഴ്ചകളോളം നീളുന്ന വ്യോമാക്രമണങ്ങൾക്കും സൈനിക നടപടികൾക്കും അമേരിക്കൻ സേന തയ്യാറെടുക്കുന്നതായി അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ...

ട്രേഡക്സ് കേരള 2026; അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് നാളെ മുതല്‍...

കൊച്ചി: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ബയര്‍- സെല്ലര്‍ മീറ്റ് 'ട്രേഡക്സ് കേരള 2026' ഈ മാസം 17,18 തീയതികളില്‍ കൊച്ചിയില്‍ നടക്കും (TRADEX KERALA 2026). രണ്ടു ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിലധികം...

ആലിൻ ഷെറിന് ഔദ്യോഗിക ബഹുമതികളോടെ വിട; അഞ്ച് കുരുന്നുകൾക്ക് ഇനി അവൾ...

പത്തനംതിട്ട: വേർപാടിലും അഞ്ച് പേർക്ക് പുതുജീവൻ നൽകി മടങ്ങിയ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിന് (10 മാസം) യാത്രാമൊഴി (Alin Sherin Abraham Funeral). മല്ലപ്പള്ളി നെടുങ്ങാടപ്പള്ളിയിലെ വസതിയിലും പള്ളിയിലുമായി നടന്ന ചടങ്ങുകളിൽ നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തി. സംസ്ഥാന സർക്കാരിന് വേണ്ടി പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു....

ആദ്യ ടി20യിൽ ഓസീസിനെതിരെ  ഇന്ത്യയ്ക്ക് 21 റൺസ് വിജയം | India vs Australia...

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മഴയെത്തുടർന്ന് കളി തടസ്സപ്പെട്ടതോടെ ഡിഎൽഎസ് നിയമപ്രകാരം 21 റൺസിനാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത് (India vs Australia Women's T20). ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ഇന്ത്യൻ ബൗളിംഗിന് മുന്നിൽ തകരുകയായിരുന്നു. 18...