തെസ്സലോനികി: ഗ്രീസിൽനിന്ന് ജർമനിയിലേക്ക് പറക്കുകയായിരുന്ന റയാൻഎയർ വിമാനത്തിന്റെ ജനൽപ്പാളി തകർന്ന് വൻ അപകടം (Ryanair flight accident). വിമാനത്തിനുള്ളിലെ ശക്തമായ മർദവ്യതിയാനത്തെ തുടർന്ന് ഒരു യാത്രക്കാരൻ ജനലിലൂടെ പകുതിയോളം പുറത്തേക്ക് തെറിച്ചെങ്കിലും സഹയാത്രികരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ജീവൻ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഗ്രീസിലെ തെസ്സലോനികിയിൽനിന്ന് ജർമനിയിലെ മെമ്മിങ്ങനിലേക്ക് സർവീസ് നടത്തിയ ബോയിങ് 737 വിമാനത്തിലാണ്...
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി (Medical negligence kerala). മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച ഉന്നതതല...
ഹരിപ്പാട്: ആലപ്പുഴ ദേശീയപാതയ്ക്ക് സമീപത്തുനിന്ന് മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു (Haripad drug bust). കുമാരപുരം താമല്ലാക്കൽ സ്വദേശി ഉസ്മാനിയ മൻസിലിൽ ഇല്ല്യാസ് (37) ആണ് ഹരിപ്പാട് പൊലീസിന്റെയും ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡിന്റെയും സംയുക്ത പരിശോധനയിൽ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് 5.72 ഗ്രാം എംഡിഎംഎ പൊലീസ് സംഘം പിടിച്ചെടുത്തു.
വ്യാഴാഴ്ച...
കൊച്ചി: പ്രയാഗ്‌രാജ് കുംഭമേളയിലൂടെ രാജ്യവ്യാപകമായി ശ്രദ്ധേയയായ വൈറൽ പെൺകുട്ടി മോണാലിസ ഭോസ്‌ലെയ്ക്ക് അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി റദ്ദാക്കി (Kumbh mela viral girl). ഹർജിയിൽ നൽകിയിരുന്ന വിലാസത്തിലോ ഫോൺ നമ്പറിലോ പെൺകുട്ടിയെ കണ്ടെത്താൻ പോലീസിന് സാധിക്കുന്നില്ലെന്ന് സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ നടപടി. പെൺകുട്ടി...
കൊല്ലം: അയൽവാസികളിൽ നിന്നുള്ള നിരന്തര ശല്യം ഒഴിവാക്കാനായി സ്വന്തം വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ച പെൺകുട്ടിക്ക് നേരെ അയൽവാസികളുടെ ക്രൂരമർദനം (Pathanapuram assault case). കൊല്ലം പത്തനാപുരത്താണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. അയൽവാസികളായ അച്ഛനും അമ്മയും മകനും അടങ്ങുന്ന മൂന്നംഗ സംഘമാണ് പെൺകുട്ടിയെ വീട് കയറി അതിക്രൂരമായി മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...
ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചി ഈസ്റ്റ്, പെരുന്തുറൈ, അംബാസമുദ്രം, വിരാലിമലൈ, കരൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് മദ്രാസ് ഹൈക്കോടതി വിലക്കി (Tamil nadu by election). ഈ മണ്ഡലങ്ങളിലെ പൊതുതെരഞ്ഞെടുപ്പ് ഫലങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികൾ നിലവിൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി ഇടക്കാല വിലക്കേർപ്പെടുത്തിയത്....
ആലപ്പുഴ: ഓടിക്കൊണ്ടിരുന്ന മെമു ട്രെയിനിന്റെ ബ്രേക്ക് തകരാറിലായി ബോഗിയുടെ പിൻഭാഗത്തുനിന്ന് വൻതോതിൽ പുക ഉയർന്ന സംഭവത്തിൽ ദക്ഷിണ റെയിൽവേ വിശദമായ സാങ്കേതിക പരിശോധനയ്ക്ക് ഒരുങ്ങുന്നു (Kerala train accident). പുക ഉയർന്ന ബോഗി ട്രെയിനിൽ നിന്ന് അഴിച്ചുമാറ്റിയാകും സാങ്കേതിക വിഭാഗം പരിശോധന നടത്തുക. ട്രെയിൻ ചക്രങ്ങൾ പാളത്തിലൂടെ ഉരസി നീങ്ങിയതിനാൽ ബോഗിക്ക് പുറമെ റെയിൽവേ...
ന്യൂഡൽഹി: ഉസ്ബകിസ്ഥാനിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയയ്ക്ക് (Savariya death case) അതിക്രൂരമായ മർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ റീ-പോസ്റ്റ്മോർട്ടത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ക്രൂരമായ മർദ്ദനത്തെ തുടർന്ന് പെൺകുട്ടിയുടെ നട്ടെല്ലിന് പൊട്ടലുണ്ടായിരുന്നതായും കാല് മുതൽ തല വരെ ശരീരമാസകലം കടുത്ത ചതവുകൾ...
ആഫ്രിക്കൻ ഫുട്ബോളിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളിലൊന്നായ സാദിയോ മാനെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു (Sadio mane senegal football). ഫിഫ ലോകകപ്പിൽ നിന്ന് സെനഗാൾ പുറത്തായതിന് തൊട്ടുപിന്നാലെയാണ് 34-കാരനായ സൂപ്പർ താരം ദേശീയ ജേഴ്സിയഴിക്കാൻ തീരുമാനിച്ചത്. ഇതോടെ 14 വർഷം നീണ്ടുനിന്ന സമാനതകളില്ലാത്ത ഒരു അന്താരാഷ്ട്ര കരിയറിനാണ് വിരാമമായത്. സെനഗാൾ ഫുട്ബോൾ...
തിരുവനന്തപുരം: ശബരിമലയിലെ പോലീസ് സുരക്ഷാ ക്രമീകരണങ്ങളും നടപടികളും വിലയിരുത്തുന്നതിനായുള്ള ചീഫ് പോലീസ് കോ-ഓർഡിനേറ്ററായി (Sabarimala) ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയനെ നിയമിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. തീർഥാടനവുമായി ബന്ധപ്പെട്ട പോലീസ് സംവിധാനങ്ങളുടെ സുഗമമായ ഏകോപന ഉറപ്പാക്കാനാണ് പുതിയ നിയമനം. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സംസ്ഥാന പോലീസ് മേധാവി ഉടൻ പുറപ്പെടുവിക്കുമെന്നും...