ദുബായ്: ഇറാൻ്റെ ഭാഗത്തുനിന്നുള്ള ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇത്തവണത്തെ ചെറിയ പെരുന്നാൾ നമസ്‌കാരം പള്ളികളിൽ മാത്രമായി പരിമിതപ്പെടുത്തി (Eid-ul-Fitr 2026). യു.എ.ഇ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ തുറസായ സ്ഥലങ്ങളിലുള്ള ഈദ് ഗാഹുകളും പ്രാർത്ഥനകളും അധികൃതർ റദ്ദാക്കി.
വിശ്വാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ കർശന നിയന്ത്രണം. പള്ളികൾക്കുള്ളിൽ മാത്രമായിരിക്കും...
കൊച്ചി: വാളയാർ ഈസ്റ്റ് അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ഭാഗേൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി (Walayar Mob Lynching). പാലക്കാട് എസ്.സി/എസ്.ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് അനുവദിച്ച ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. പ്രതികൾക്ക് വിചാരണ കോടതി തിടുക്കത്തിൽ ജാമ്യം അനുവദിച്ചതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു.
ജാമ്യം അനുവദിച്ച...
പെരുമ്പാവൂർ: വോട്ടർപട്ടികയിലെ അപാകതയെത്തുടർന്ന് നടി ലക്ഷ്മി പ്രിയയെ മാറ്റി പെരുമ്പാവൂരിൽ പുതിയ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൻ.ഡി.എ. മുമ്പ് കോൺഗ്രസ് സഹയാത്രികനും നിലവിൽ ട്വന്റി 20 പ്രവർത്തകനുമായ ജിബി പാത്തിക്കൽ (Jibi Pathickal) ആണ് പെരുമ്പാവൂരിലെ പുതിയ എൻ.ഡി.എ സ്ഥാനാർത്ഥി.
യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവും യൂത്ത് അസോസിയേഷൻ പെരുമ്പാവൂർ മേഖല ഭാരവാഹിയുമാണ് ജിബി പാത്തിക്കൽ....
പറവൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പറവൂർ മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ( V.D. Satheesan) ഔദ്യോഗികമായി പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പറവൂർ തനിക്ക് കേവലം ഒരു മണ്ഡലമല്ലെന്നും ഒരു കുടുംബം പോലെയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഉടൻ തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ലയിലെ...
പെരുമ്പാവൂർ: കോൺഗ്രസിന്റെ സ്ഥാനാർഥി പട്ടിക പ്രഖ്യാപനം വരാനിരിക്കെ, പെരുമ്പാവൂർ മണ്ഡലത്തിൽ എൽദോസ് കുന്നപ്പിള്ളിക്ക് Eldhose Kunnappilly) സീറ്റ് നൽകണമെന്ന ആവശ്യവുമായി പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. 'പെരുമ്പാവൂർ എൽദോസ് കുന്നപ്പിള്ളിക്കൊപ്പം' എന്ന ബാനറുകളുമായി കുറുപ്പുംപടിയിൽ നടന്ന പ്രകടനത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളും ബ്ലോക്ക്-മണ്ഡലം ഭാരവാഹികളും പങ്കെടുത്തു.
എൽ.ഡി.എഫിന്റെ പക്കൽ നിന്നും മണ്ഡലം തിരിച്ചുപിടിച്ച ജനകീയ...
കൊൽക്കത്ത: പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ഏറ്റവും തന്ത്രപ്രധാനമായ നന്ദിഗ്രാം മണ്ഡലം വീണ്ടും ദേശീയ ശ്രദ്ധാകേന്ദ്രമാകുന്നു (Nandigram Election 2026). ബി.ജെ.പി നേതാവും നിലവിലെ എം.എൽ.എയുമായ സുവേന്ദു അധികാരിയെ നേരിടാൻ അദ്ദേഹത്തിന്റെ മുൻ വിശ്വസ്തൻ പവിത്ര കറിനെ തന്നെ തൃണമൂൽ കോൺഗ്രസ് രംഗത്തിറക്കി.
2021-ലെ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി മമത ബാനർജിയെ പരാജയപ്പെടുത്തിയ സുവേന്ദുവിന് ഇത് അഭിമാന പോരാട്ടമാണ്....
വെഞ്ഞാറമൂട്: പിരപ്പൻകോട് - വെഞ്ഞാറമൂട് റിംഗ് റോഡിൽ ടോറസ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി (Venjaramoodu Accident). ബൈക്ക് യാത്രക്കാരായ വെമ്പായം കൊപ്പം സ്വദേശി ആദിത്യൻ (22), സുഹൃത്ത് കാട്ടാക്കട സ്വദേശി ജൂലി ഇഗ്നേഷ്യസ് (20) എന്നിവരാണ് മരിച്ചത്.
ദേശീയ കബഡി താരമായ ജൂലി ഇഗ്നേഷ്യസ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. പിരപ്പൻകോടുള്ള...
കൊച്ചി: ആഗോള യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമവും വ്യോമയാന പ്രതിസന്ധിയും കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു (Event Management Association Kerala). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകേണ്ട സമയത്തുണ്ടായ ഈ തിരിച്ചടി മറികടക്കാൻ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തര ഇടപെടൽ വേണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) ആവശ്യപ്പെട്ടു.
അരൂക്കുറ്റി ക്ലബ്...
കൊച്ചി: ലോകപ്രശസ്ത സ്മാർട്ട് റിങ്ങ് ബ്രാൻഡായ ഔറയുടെ ഏറ്റവും പുതിയ പതിപ്പായ 'ഔറ റിങ്ങ് 4' (Oura Ring 4) ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്തു (Oura Ring 4 India). ആമസോൺ, ക്രോമ എന്നിവ വഴി ഉപഭോക്താക്കൾക്ക് ഇനി ഔറ റിങ്ങുകൾ ലഭ്യമാകും. ലോഞ്ചിനോടനുബന്ധിച്ച് ഇന്ത്യക്കാരുടെ ഉറക്കശീലങ്ങളെക്കുറിച്ചുള്ള പ്രത്യേക റിപ്പോർട്ടും കമ്പനി പുറത്തുവിട്ടു.
ആഗോളതലത്തിൽ...
സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ എംബ്രോയ്ഡറി യൂണിറ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിലും പിന്നാലെയുണ്ടായ ഗ്യാസ് സിലിണ്ടർ സ്ഫോടനത്തിലും രണ്ട് പേർ കൊല്ലപ്പെട്ടു (Surat Fire Accident). വ്യാഴാഴ്ച പുലർച്ചെ 5.30-ഓടെ കപോന്ദ്ര പ്രദേശത്താണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ ഒമ്പത് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തുന്നതിന് തൊട്ടുമുൻപ് കെട്ടിടത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ്...