ഇടുക്കി: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. രോഗം വായുവിലൂടെയും നേരിട്ടുള്ള സമ്പർക്കത്തിലൂടെയും പകരുന്നതിനാൽ മുൻകരുതൽ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രധാന ലക്ഷണങ്ങൾ:
കഠിനമായ പനി, ക്ഷീണം, ശരീരവേദന, തലവേദന.
വിശപ്പില്ലായ്മയും തൊണ്ടവേദനയും.
മുഖം, നെഞ്ച്, കൈകാലുകൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്ന കുമിളകൾ പ്രത്യക്ഷപ്പെടുക.
പകരുന്ന രീതി:
കുമിളകളിലെ സ്രവങ്ങൾ വഴിയോ...
സുല്‍ത്താന്‍ ബത്തേരി മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഫെബ്രുവരി ആറിന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തീറ്റപ്പുല്‍ കൃഷിയില്‍ പരിശീലനം നല്‍കുന്നു. താത്പര്യമുള്ളവര്‍ ഫെബ്രുവരി നാലിന് ഉച്ചയ്ക്ക് രണ്ടിനകം 04936 297084 നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.
സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ- ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) എം.ബി.എ പ്രവേശന പരീക്ഷയായ കെ-മാറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 വിദ്യാര്‍ഥികള്‍ക്കാണ് ഇതില്‍ അവസരം ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക് https://forms.gle/hE631kJiKJt9JdQ9A. ഫോൺ: 9447002106/8548618290
2026-27 അധ്യയന വർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള (കീം 2026) പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 6 വൈകിട്ട് 5 വരെ നീട്ടി. പ്രവേശനത്തിനായി ഇതിനകം സമർപ്പിച്ച അപേക്ഷയിൽ പുതിയ കോഴ്സുകൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം പിന്നീട് ലഭ്യമാക്കും. വിശദവിവരങ്ങൾക്കും: www.cee.kerala.gov.in, 0471-2332120.
കൊൽക്കത്ത: ബംഗാളിലെ വോട്ടർ പട്ടിക പരിഷ്കരണ നടപടികൾക്കെതിരെ (SIR) നിയമപോരാട്ടം ശക്തമാക്കി മുഖ്യമന്ത്രി മമത ബാനർജി (Mamata Banerjee). നടപടിക്രമങ്ങളിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി മമത നേരിട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. നിലവിൽ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിലിരിക്കെയാണ് മുഖ്യമന്ത്രിയുടെ ഈ പുതിയ നീക്കം.
വോട്ടർ പട്ടിക പരിശോധനയുടെ ഭാഗമായുള്ള അനാവശ്യ നടപടികൾക്കിടെ...
ഇസ്ലാമാബാദ്: ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട്, ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യയ്‌ക്കെതിരായ പോരാട്ടത്തിൽ നിന്ന് പാകിസ്താൻ പിന്മാറി (India vs Pakistan T20 World Cup 2026). പാകിസ്താൻ സർക്കാർ തങ്ങളുടെ ഔദ്യോഗിക എക്‌സ് (X) അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹിക്കുന്ന ടൂർണമെന്റിൽ പാകിസ്താൻ പങ്കെടുക്കുമെങ്കിലും ഇന്ത്യയ്‌ക്കെതിരായ...
ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ബജറ്റ് രാജ്യത്തെ ജനങ്ങളെയും കേരളത്തെയും ഒരുപോലെ വഞ്ചിക്കുന്നതാണെന്ന് സിപിഎം നേതാവ് എം.എ. ബേബി (MA Baby CPM). തിരുവനന്തപുരത്ത് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ബിജെപി നേതാക്കളെ പോലും കേന്ദ്രം വിഡ്ഢികളാക്കിയെന്നും അദ്ദേഹം പരിഹസിച്ചു.
ബജറ്റിൽ പ്രഖ്യാപിക്കുന്ന തുകയും യഥാർത്ഥത്തിൽ ചിലവാക്കുന്ന തുകയും തമ്മിൽ വലിയ അന്തരമുണ്ട്. സ്ത്രീകൾ, കുട്ടികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ...
കാഞ്ഞങ്ങാട്: കായിക മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ കരസ്ഥമാക്കിയ ബോക്സിംഗ്, കരാട്ടെ താരം തെങ്ങിൽ നിന്നും വീണ് മരിച്ചു. ഇരിയ തട്ടുമ്മൽ ചേരിക്കുന്നിലെ എം. രഞ്ജൻകുമാർ (48) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ സ്വന്തം വീട്ടുപറമ്പിലെ തെങ്ങിൽ തേങ്ങ പറിക്കാൻ കയറിയപ്പോഴായിരുന്നു ദാരുണമായ അപകടം.
വീട്ടുമുറ്റത്തെ തെങ്ങിൽ കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരെ നെഞ്ചുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു (Kandararu Rajeevaru). ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിൽ വെച്ച് അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്.
തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലുള്ള അദ്ദേഹത്തെ തിങ്കളാഴ്ച ആഞ്ചിയോഗ്രാം പരിശോധനയ്ക്ക് വിധേയനാക്കും. ഹൃദയസംബന്ധമായ തടസ്സങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കാനാണ് തീരുമാനം....