News Desk

‘രാഹുൽ ഗാന്ധിയുടേത് അജ്ഞതയും അധികപ്രസംഗവും’; കന്യാസ്ത്രീകളുടെ അറസ്റ്റിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി...

തിരുവനന്തപുരം: ഛത്തീസ്‌ഗഡിലെ കന്യാസ്ത്രീകളെ ആക്രമിച്ചവരോട് ചേർന്നുനിൽക്കുന്നയാളാണ് താനെന്ന രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan vs Rahul Gandhi). രാഹുലിന്റെ വാക്കുകൾ മിതമായ ഭാഷയിൽ പറഞ്ഞാൽ അജ്ഞതയും അധികപ്രസംഗവുമാണെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റുചെയ്യാൻ ബിജെപി സർക്കാരിന് ആയുധമായ നിയമങ്ങൾ കോൺഗ്രസിന്റെ സംഭാവനയാണെന്നും അദ്ദേഹം...

ഇലക്ട്രിക് വാണിജ്യ വാഹന വിപണിയിൽ മഹീന്ദ്രയ്ക്ക് റെക്കോർഡ് നേട്ടം; ഒരു വർഷം...

കൊച്ചി: ഇന്ത്യയിലെ ഇലക്ട്രിക് കൊമേഴ്സ്യൽ വാഹന വിപണിയിൽ തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് മഹീന്ദ്ര  ലാസ്റ്റ് മൈൽ മൊബിലിറ്റി ലിമിറ്റഡ് (MLMM). 2026 സാമ്പത്തിക വർഷത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച കമ്പനി, തുടർച്ചയായ നാലാം വർഷവും രാജ്യത്തെ ഒന്നാം നമ്പർ ഇലക്ട്രിക് വാണിജ്യ വാഹന നിർമ്മാതാക്കളായി തിരഞ്ഞെടുക്കപ്പെട്ടു (Mahindra Electric Commercial Vehicles 2026). ഒറ്റ സാമ്പത്തിക...

നിസ്സാൻ ഇന്ത്യയ്ക്ക് റെക്കോർഡ് നേട്ടം; കഴിഞ്ഞ 5 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന...

നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (NMIPL) 2026 മാർച്ചിൽ മികച്ച വിൽപന റെക്കോർഡുകൾ സ്വന്തമാക്കി (Nissan India Sales March 2026). കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ ആഭ്യന്തര മൊത്തവ്യാപാരമാണ് കമ്പനി ഈ മാസം രേഖപ്പെടുത്തിയത്. ആകെ 10,388 യൂണിറ്റുകളാണ് കഴിഞ്ഞ മാസം വിറ്റഴിച്ചത്. മാർച്ചിൽ 4,408 യൂണിറ്റുകൾ ആഭ്യന്തര വിപണിയിൽ...

നെടുമങ്ങാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; അച്ഛനും മകനും പരിക്ക്, വീട് ഭാഗികമായി...

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട്ട് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കുടുംബാംഗങ്ങൾക്ക് പരിക്ക് (Nedumangad Gas Cylinder Blast). കായ്പാടി ലക്ഷം വീട് കോളനിക്ക് സമീപം താന്നിമൂട് നിഹാസ് മൻസിലിൽ ഷാജഹാന്റെ വീട്ടിലാണ് അപകടമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ വീട് ഭാഗികമായി തകരുകയും വീട്ടുപകരണങ്ങൾ പൂർണ്ണമായും നശിക്കുകയും ചെയ്തു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സ്ഫോടനം നടന്നത്. ഈ സമയത്ത് വീട്ടുകാർ...

തൃശൂരിൽ ബിജെപിക്കെതിരെ ‘കിറ്റ് വിവാദം’; വോട്ടിനായി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തെന്ന് എൽഡിഎഫ്...

തൃശൂർ: ഉപതിരഞ്ഞെടുപ്പ് ആവേശത്തിനിടെ തൃശൂരിൽ ബിജെപിക്കെതിരെ ഗുരുതരമായ ആരോപണവുമായി എൽഡിഎഫ് (Thrissur Election Kit Controversy). വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു എന്നാണ് പരാതി. തൃശൂർ ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം നടന്നതെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഒളരിയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് പ്രദേശവാസികളായ ചിലർ കിറ്റുകൾ വാങ്ങിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എൽഡിഎഫ്...

ഹോർമുസിന് പിന്നാലെ ബാബ്-എൽ-മന്ദേബിലും ഭീഷണി; ആഗോള വിപണിയെ മുനയിൽ നിർത്തി ഇറാൻ;...

തെഹ്‌റാൻ: ഹോർമുസ് കടലിടുക്ക് ഉപരോധിച്ചതിന് പിന്നാലെ ആഗോള വ്യാപാരത്തിന് ഭീഷണിയുയർത്തി ബാബ്-എൽ-മന്ദേബ് കടലിടുക്കിനെക്കുറിച്ചും പരാമർശവുമായി ഇറാൻ (Bab-el-Mandeb Strait Tension). ഇറാനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് ശനിയാഴ്ച എക്‌സിൽ (X) പങ്കുവെച്ച കുറിപ്പുകളാണ് രാജ്യാന്തര തലത്തിൽ പുതിയ ആശങ്കകൾക്ക് വഴിവെച്ചിരിക്കുന്നത്. ചെങ്കടൽ ഇടനാഴിയിലൂടെയുള്ള തടസ്സമില്ലാത്ത വ്യാപാരത്തെ ആശ്രയിക്കുന്ന ഷിപ്പിംഗ് വ്യവസായത്തെയും വിവിധ...

സ്ത്രീവിരുദ്ധ പരാമർശമെന്ന മഹിളാ മോർച്ചയുടെ പരാതി; ബിജെപിയുടെ ‘ഗിമ്മിക്കെന്ന്’ രമേശ് പിഷാരടി...

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ നിൽക്കെ യുഡിഎഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിക്കെതിരെ പരാതിയുമായി മഹിളാ മോർച്ച (Ramesh Pisharody Palakkad Election). പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ച് മഹിളാ മോർച്ച പാലക്കാട് ജില്ലാ പ്രസിഡന്റ് കവിതാ മേനോനാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. എന്നാൽ തോൽവി ഭയന്ന ബിജെപി...

ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരിക്ക് മർദ്ദനം; രണ്ട് പേർ പിടിയിൽ |...

ഇടുക്കി: ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ശുചീകരണ തൊഴിലാളിയായ ജീവനക്കാരിയെ മർദ്ദിച്ച സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു (Udumbanchola Family Health Centre Attack). നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിൻ, ജോസി മാത്യു എന്നിവരാണ് പിടിയിലായത്. മർദ്ദനമേറ്റ ജീവനക്കാരി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ചയാണ് ഉടുമ്പൻചോല കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് ആക്രമണം നടന്നത്. ആശുപത്രിയിലെത്തിയ...

കൊച്ചിയിൽ എംഡിഎംഎയുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ; വിമാനത്താവള പരിസരത്ത് ലഹരി...

കൊച്ചി: നെടുമ്പാശേരി വിമാനത്താവള പരിസരത്ത് ലഹരി വിൽപ്പന ലക്ഷ്യമിട്ടെത്തിയ യുവതി ഉൾപ്പെടെ നാലുപേർ പോലീസ് പിടിയിലായി (Kochi MDMA Arrest). എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും (DANSAF) നെടുമ്പാശേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് സംഘം വലയിലായത്. അഭിജിത്ത് പുരുഷോത്തമൻ (24) - ചെങ്ങമനാട് സ്വദേശി, ഷെൽജിക് (28) - നൂറനാട് സ്വദേശി, റിഷാദ്...

‘പയ്യന്നൂരിൽ ഒരു ചുക്കും സംഭവിക്കില്ല, അത് പാറ പോലെ ഉറച്ച കോട്ട’;...

പയ്യന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിലെത്തിനിൽക്കെ, പയ്യന്നൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥികളുടെ പൊതുസമ്മേളനത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan Payyanur Speech). പയ്യന്നൂരിൽ ആര് എതിര് വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നും പവിത്രമായ ഈ മണ്ണിനെ കളങ്കപ്പെടുത്താൻ ആർക്കും സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂർ രക്തസാക്ഷികളുടെയും കണിശത പാലിച്ച നേതാക്കളുടെയും നാടാണെന്ന് മുഖ്യമന്ത്രി...