News Desk

ഐഎസ്എൽ: ബംഗളൂരു – നോർത്ത് ഈസ്റ്റ് പോരാട്ടം സമനിലയിൽ; പോയിന്റ് പങ്കിട്ട്...

ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ ബംഗളൂരു എഫ്സിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു (ISL 2026). സ്വന്തം തട്ടകത്തിൽ ആദ്യം ലീഡ് നേടിയിട്ടും അത് നിലനിർത്താൻ ബംഗളൂരുവിനായില്ല. മത്സരത്തിന്റെ രണ്ടാം പകുതിയിൽ പൊരുതിക്കയറിയാണ് നോർത്ത് ഈസ്റ്റ് സമനില പിടിച്ചത്. മത്സരത്തിന്റെ 19-ാം മിനിറ്റിൽ ബ്രയാൻ സാഞ്ചസിലൂടെ ബംഗളൂരു എഫ്സിയാണ് ആദ്യം വലകുലുക്കിയത്....

ജെയ്‌ഷെ കമാൻഡർ സെയ്ഫുള്ല ബലോചിനെ വധിച്ച് സൈന്യം; ഭീകരതാവളം കണ്ടെത്തി സൈനിക...

കിഷ്ത്വാർ: ജമ്മു കാശ്മീരിൽ വീണ്ടും സുരക്ഷാസേനയുടെ വൻ വിജയം (Kishtwar Encounter). കിഷ്ത്വാറിലെ ഛത്രു വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ കുപ്രസിദ്ധ ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സെയ്ഫുള്ല ബലോച് ഉൾപ്പെടെ മൂന്ന് പാക് ഭീകരരെ വധിച്ചു. അഞ്ച് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഭീകരനാണ് ബലോച്. കരസേനാ യൂണിറ്റും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് കിഷ്ത്വാർ വനമേഖലയിൽ...

ഭാര്യയുടെ അറസ്റ്റിൽ മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം; 50 ശതമാനം പൊള്ളലേറ്റ യുവാവ്...

കൊല്ലം: അഞ്ചലിൽ ഭാര്യയെ മോഷണക്കേസിൽ റിമാൻഡ് ചെയ്തതിൽ മനോവിഷമം അനുഭവിച്ചിരുന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു (Anchal News). ഇടമുളയ്ക്കൽ പടിഞ്ഞാറ്റിൻകര സ്വദേശി റഫീഖാണ് വീടിനുള്ളിൽ തീ കൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 16 തിങ്കളാഴ്ചയാണ് റഫീഖിന്റെ ഭാര്യ സബീനയെ അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്. അഞ്ചലിൽ നിന്ന്...

സൂപ്പർ എട്ടിൽ ഇന്ത്യ – ദക്ഷിണാഫ്രിക്ക പോരാട്ടം; ടോസ് നേടിയ മാർക്രം...

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ നിർണ്ണായകമായ സൂപ്പർ എട്ട് പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് (India vs South Africa T20 World Cup). പ്രാഥമിക റൗണ്ടിലെ നാല് മത്സരങ്ങളും വിജയിച്ച് അപരാജിത കുതിപ്പുമായി എത്തിയ രണ്ട് കരുത്തർ നേർക്കുനേർ വരുമ്പോൾ നരേന്ദ്ര മോദി സ്റ്റേഡിയം ആവേശം കൊള്ളുകയാണ്. മലയാളി താരം സഞ്ജു സാംസണ് ഇന്നും പ്ലെയിങ് ഇലവനിൽ...

ലങ്കയെ തകർത്ത് ഇംഗ്ലണ്ട്; സൂപ്പർ എട്ടിൽ തകർപ്പൻ തുടക്കം; ഫിലിപ്പ് സാൾട്ടിന്...

പല്ലേക്കലെ: ശ്രീലങ്കൻ മണ്ണിൽ ലങ്കൻ പടയെ എറിഞ്ഞൊതുക്കി ഇംഗ്ലണ്ടിന് തകർപ്പൻ ജയം (T20 World Cup 2026). സൂപ്പർ എട്ടിലെ നിർണ്ണായക മത്സരത്തിൽ 147 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 95 റൺസിന് ഓൾഔട്ടായി. ബാറ്റു കൊണ്ടും പന്തു കൊണ്ടും തിളങ്ങിയ വിൽ ജാക്സാണ് മത്സരത്തിലെ താരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം പാളി....

ചുവരെഴുതി രാജീവ് ചന്ദ്രശേഖർ; നേമത്ത് ബിജെപി പ്രചാരണത്തിന് തുടക്കം; സ്ഥാനാർത്ഥി പട്ടിക...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി പോർക്കളത്തിലേക്ക് (Rajeev Chandrasekhar Nemom). മുൻപ് ബിജെപി വിജയിച്ച നേമം മണ്ഡലത്തിൽ 'നമുക്ക് വേണം വികസിത നേമം' എന്ന വാചകം ചുവരിൽ സ്വയം എഴുതിക്കൊണ്ടാണ് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കമിട്ടത്. നേമത്ത് മത്സരിക്കാൻ തനിക്ക് ആഗ്രഹമുണ്ടെന്നും അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി...

ലഹരി വിരുദ്ധ പോരാട്ടം ശക്തം: ‘ഓപ്പറേഷൻ ഡി ഹണ്ട്’; സംസ്ഥാനത്ത് 58...

തിരുവനന്തപുരം: മയക്കുമരുന്ന് വിപണനവും സംഭരണവും തടയാൻ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തുടനീളം 56 കേസുകൾ രജിസ്റ്റർ ചെയ്തു (Operation D-Hunt Kerala). സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 1311 പേരെ പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പരിശോധനകൾ നടക്കുന്നത്. പിടിച്ചെടുത്ത ലഹരിമരുന്നുകൾ: കഞ്ചാവ്: 5.20 കിലോ ഗ്രാം എംഡിഎംഎ...

കൊച്ചിയിൽ വിടർന്ന് ഫിലിംഫെയർ വസന്തം; മമ്മൂട്ടിക്കും പൃഥ്വിരാജിനും പുരസ്‌കാര തിളക്കം; ‘അമരനും’...

കൊച്ചി: കേരള ടൂറിസവുമായി സഹകരിച്ച് ചരിത്രത്തിലാദ്യമായി ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ 70-ാമത് ഫിലിംഫെയര്‍ അവാര്‍ഡ്സ് സൗത്ത് നിശ കൊച്ചിയില്‍ പ്രൗഢഗംഭീരമായി അരങ്ങേറി (Filmfare Awards South 2024). 2024-ലെ മികച്ച പ്രതിഭകളെ ആദരിച്ച ഈ ചടങ്ങില്‍ മലയാളം തമിഴ് തെലുങ്ക് കന്നഡ സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തു. മലയാളത്തില്‍ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി മികച്ച...

ചെറിയനാട് തെരുവുനായയുടെ ആക്രമം; യുവാവിന് സാരമായ പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു...

ആലപ്പുഴ: ചെറിയനാട് കവലയ്ക്ക് സമീപം യുവാവിനെ തെരുവുനായ ഓടിച്ചിട്ട് കടിച്ചു. ചെറിയനാട് സ്വദേശി ആനന്ദിനാണ് പരിക്കേറ്റത് (Alappuzha Stray Dog Attack). ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കടയിൽ നിന്ന് ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ആനന്ദ്.റോഡരികിൽ നിന്ന നായ അപ്രതീക്ഷിതമായി ആനന്ദിന് നേരെ കുതിക്കുകയായിരുന്നു. ആനന്ദിന്റെ കൈയ്ക്കും കാലിനും നായ ആഴത്തിൽ കടിച്ചു. നായയിൽ നിന്ന്...

സി.വി. ത്രിവിക്രമൻ പുരസ്‌കാരം: പ്രബന്ധങ്ങൾ ക്ഷണിക്കുന്നു; 2026-ലെ വയലാർ അവാർഡ് വേദിയിൽ...

തിരുവനന്തപുരം: വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപക സെക്രട്ടറിയായിരുന്ന സി.വി. ത്രിവിക്രമന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പുരസ്‌കാരത്തിന് പ്രബന്ധങ്ങൾ ക്ഷണിച്ചു (Vayalar Ramavarma Memorial Trust). 1976 മുതൽ 2022 വരെ ട്രസ്റ്റിനെ നയിച്ച വ്യക്തിത്വമാണ് അദ്ദേഹം. വയലാർ ഗാനങ്ങളിലെയും കവിതകളിലെയും സൗന്ദര്യത്തെ ആസ്പദമാക്കിയുള്ള പഠനങ്ങൾക്കാണ് പുരസ്‌കാരം നൽകുന്നത്. മത്സരവിവരങ്ങൾ: വിഷയങ്ങൾ: 1. "വയലാർ ഗാനങ്ങളിലെ കാവ്യ ബിംബങ്ങൾ"...