തിരുവനന്തപുരം: സിപിഐഎം സംസ്ഥാന നേതൃത്വത്തിനെതിരെ ജി. സുധാകരൻ ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ഇ.പി. ജയരാജൻ. ജി. സുധാകരൻ ദീർഘകാലത്തെ പക്വതയും അനുഭവസമ്പത്തുമുള്ള നേതാവാണെന്ന് ഇ പി ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞു.(G Sudhakaran is a mature leader, says EP Jayarajan)
പാർട്ടി സെക്രട്ടറി തന്നെ പരിഹസിച്ച് ചിരിച്ചുവെന്ന സുധാകരന്റെ ആരോപണത്തെ ജയരാജൻ തള്ളി. പാർട്ടി...
പട്ന: ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ സംസ്ഥാന രാഷ്ട്രീയം വിട്ട് ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റാനൊരുങ്ങുന്നതായി സൂചന. വ്യാഴാഴ്ച അദ്ദേഹം രാജ്യസഭയിലേക്കുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. ബിഹാറിൽ നിന്ന് ഒഴിവുവരുന്ന അഞ്ച് രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ നീക്കം.(Nitish Kumar to be nominated to Rajya Sabha...
കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ആന്റണി രാജു നൽകിയ അപ്പീൽ പരിഗണിക്കവെ ഹൈക്കോടതി പ്രോസിക്യൂഷനെതിരെ കടുത്ത ചോദ്യങ്ങൾ ഉന്നയിച്ചു. തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആരാണെന്ന് വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടു. ശിക്ഷ മരവിപ്പിക്കണമെന്ന ആന്റണി രാജുവിന്റെ ആവശ്യത്തിന്മേലുള്ള വാദത്തിനിടെയായിരുന്നു കോടതിയുടെ ഇടപെടൽ.(High Court seeks explanation from prosecution in Antony Raju's appeal)
പ്രോസിക്യൂഷൻ...
തിരുവനന്തപുരം: കേരളത്തിലെ ഭരണത്തിലും വിദ്യാഭ്യാസ മേഖലയിലും മലയാളം നിർബന്ധമാക്കുന്ന 'മലയാള ഭാഷാ ബിൽ - 2025'-ന് ഗവർണർ അംഗീകാരം നൽകി. ഇതോടെ സംസ്ഥാനത്തെ കോടതി നടപടികൾ, സർക്കാർ ഉത്തരവുകൾ, പി.എസ്.സി പരീക്ഷകൾ എന്നിവ മലയാളത്തിലാക്കുന്നതിനും സ്കൂൾ തലം മുതൽ മലയാളം നിർബന്ധമാക്കുന്നതിനും നിയമപരമായ അധികാരം ലഭിക്കും.(Malayalam is now the official language, Governor...
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച് ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ട 15 പേർ പാർട്ടിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ അംഗത്വമെടുത്തത്. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സും ഇവർക്കൊപ്പമുണ്ടായിരുന്നു.(Seema Vineeth joins BJP, Rajeev Chandrasekhar welcomes...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അദ്ദേഹം കൊച്ചി കടവന്ത്രയിലെ ഇഡി ഓഫീസിൽ ഹാജരായത്. കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കള്ളപ്പണ നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളാണ് ഇഡി തേടുന്നത്.(Sabarimala gold theft case, Thantri appears at ED office)
ഇന്ന് ഉച്ചവരെ തന്ത്രി എത്തിയിരുന്നില്ല. ശാരീരിക...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറുപേർക്ക് പരിക്കേറ്റു. വിജയ്‌യുടെ വാഹനത്തെ പിന്തുടരാൻ ആരാധകർ ശ്രമിക്കുന്നതിനിടെ ബാരിക്കേഡ് മറിച്ചിട്ട് ആളുകൾ ഓടിയതാണ് അപകടത്തിന് കാരണമായത്. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.(Another accident during Vijay's rally, 6 people including 2 women injured)
അപകടത്തിൽ...
ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. ലോകത്തെ പ്രധാന ഇന്ധന വിതരണ പാതയായ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം ഇറാൻ റെവല്യൂഷണറി ഗാർഡ് (IRGC) ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന അമേരിക്കൻ യുദ്ധക്കപ്പലിന് നേരെ മിസൈൽ ആക്രമണം നടത്തിയതായും ഇറാൻ അവകാശപ്പെട്ടു.(Iran takes full control of the...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.കെ. ശൈലജ പേരാവൂർ മണ്ഡലത്തിൽ തന്നെ മത്സരിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിൽ ശൈലജ നേരത്തെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നുവെങ്കിലും പാർട്ടി തീരുമാനം പേരാവൂരിന് അനുകൂലമാകുകയായിരുന്നു. സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന സമിതി അന്തിമ അംഗീകാരം നൽകും.(KK Shailaja will contest in Peravoor, CPM...
തിരുവനന്തപുരം: സി.പി.എം നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുന്നയിച്ചാണ് ജി. സുധാകരൻ രംഗത്തെത്തിയത്. 2026-ലെ മെമ്പർഷിപ്പ് സ്ക്രൂട്ടണി കാലയളവിൽ അംഗത്വം പുതുക്കാൻ അപേക്ഷ നൽകിയില്ലെന്നും അതിനാൽ ലെവിയും വരിസംഖ്യയും അടച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയിൽ താൻ ഇനി യാതൊരു പരിഗണനയും അർഹിക്കുന്നില്ലെന്ന രീതിയിലുള്ള സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണ് സുധാകരനെ പ്രകോപിപ്പിച്ചത്. അദ്ദേഹതെ അനുനയിപ്പിക്കാൻ പ്രദേശിക നേതൃത്വം ശ്രമിച്ചെങ്കിലും...