കോഴിക്കോട്: പൊതുവേദിയിലെ തന്റെ പ്രയോഗങ്ങൾ വിവാദമായ പശ്ചാത്തലത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രയോഗം എയിംസ് വരും എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. എന്നാൽ വിശദീകരണത്തിനിടയിലും 'മറ്റേ' പ്രയോഗം അദ്ദേഹം ആവർത്തിച്ചു.(Suresh Gopi explains his controversial statements)
രാജീവ് ചന്ദ്രശേഖറിന് ഷാൾ അണിയിച്ചത് വിവാദമാക്കുന്നവർ 'മറ്റേ ഗുണത്തിൽ' പെട്ടവരാണെന്ന് സുരേഷ് ഗോപി പരിഹസിച്ചു....
കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി എ.കെ. ശശീന്ദ്രന് ഇത്തവണ തന്റെ സുപരിചിതമായ 'ക്ലോക്ക്' ചിഹ്നത്തിൽ മത്സരിക്കാനാവില്ല. എൻസിപിയിലെ അജിത് പവാർ വിഭാഗത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി ക്ലോക്ക് ചിഹ്നം അനുവദിച്ചിരുന്നു. (AK Saseendran suffers setback, No 'Clock' symbol)
പകരം 'കാഹളം മുഴക്കുന്ന മനുഷ്യൻ' എന്ന ചിഹ്നത്തിലാകും എ.കെ. ശശീന്ദ്രൻ...
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയായിരുന്ന വിമതർ പത്രിക പിൻവലിച്ചു. കുട്ടനാട് മണ്ഡലത്തിലെ വിമത സ്ഥാനാർത്ഥി സജി ജോസഫ് ആണ് മത്സരരംഗത്ത് നിന്ന് പിന്മാറിയത്. കെ.സി. വേണുഗോപാൽ നടത്തിയ ചർച്ചകളെത്തുടർന്നാണ് ഈ നിർണ്ണായക നീക്കം.(Relief for UDF, rebel Saji Joseph withdraws his nomination)
കുട്ടനാട്ടിൽ സജി ജോസഫിന്റെ വിമത ഭീഷണി യുഡിഎഫിന്...
തിരുവനന്തപുരം: സ്കൂളുകളുടെ വേനലവധി ഒരു മാസം വെട്ടിക്കുറച്ചുവെന്ന വ്യാജപ്രചാരണത്തിനെതിരെ കർശന നടപടിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ സെക്രട്ടറി ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകി.(Summer vacation has not been cut short, Department of General Education files complaint with DGP)
വിദ്യാഭ്യാസ സെക്രട്ടറിയുടെ പേരും വിലാസവും ഔദ്യോഗിക മുദ്രകളും...
തിരുവനന്തപുരം: ക്രിക്കറ്റ് ആരാധകർക്ക് ആവേശമായി വെസ്റ്റ് ഇൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിന് വേദികൾ നിശ്ചയിച്ചു. സെപ്റ്റംബറിൽ ആരംഭിക്കുന്ന പര്യടനത്തിലെ ആദ്യ ഏകദിന മത്സരത്തിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാകും. സെപ്റ്റംബർ 27-നാണ് ഈ മത്സരം നടക്കുക.(Karyavattom to kick off Windies tour, First ODI on September 27)
പരമ്പരയിൽ ആകെ മൂന്ന് ഏകദിന...
പത്തനംതിട്ട: മുഖ്യമന്ത്രി പിണറായി വിജയന്റെ വിവാദമായ 'ചെറ്റത്തരം', 'വീട്ടിൽ പോയി ചോദിക്ക്' എന്നീ പ്രയോഗങ്ങളിൽ നിലപാട് വ്യക്തമാക്കി എം.എ. ബേബി. ഓരോ വ്യക്തിക്കും അവരവരുടേതായ പ്രവർത്തന ശൈലിയുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.(Everyone has their own style, MA Baby about CM's statements)
പിണറായി വിജയന്റേത് അച്ചടക്കത്തിന് പ്രാധാന്യം നൽകുന്ന ഒരു പ്രവർത്തന ശൈലിയാണെന്ന് ബേബി...
ടെഹ്‌റാൻ: അമേരിക്കയും സഖ്യകക്ഷികളും സൈനിക സമ്മർദ്ദം ശക്തമാക്കിയാൽ തന്ത്രപ്രധാനമായ ബാബ് അൽ മാൻഡേബ് കടലിടുക്ക് ഉപരോധിക്കുമെന്ന് ഇറാന്റെ ഭീഷണി. ഹോർമുസ് കടലിടുക്കിന് മേൽ നിയന്ത്രണം സ്ഥാപിക്കാനുള്ള അമേരിക്കൻ നീക്കങ്ങൾക്കുള്ള മറുപടിയായാണ് ഇറാൻ സൈനിക വൃത്തങ്ങൾ ഈ മുന്നറിയിപ്പ് നൽകിയത്. പേർഷ്യൻ ഗൾഫിലോ ഒമാൻ കടലിലോ ഇറാന്റെ ദ്വീപുകളിലോ സൈനിക വിന്യാസം നടത്തിയാൽ ശത്രുക്കൾക്ക് അപ്രതീക്ഷിതമായ...
എറണാകുളം: കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എം.എസ്. അതുൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച കോടതി സംസ്ഥാന പോലീസ് മേധാവിക്ക് നോട്ടീസ് അയച്ചു.(Petition to assign DYSP rank officer to investigate Veena George's...
തിരുവനന്തപുരം: ബി.ജെ.പി - സി.പി.എം 'ഡീൽ' ആരോപണങ്ങൾക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. 2006-ൽ ഗോൾവാൾക്കർ ജന്മശതാബ്ദി ആഘോഷത്തിൽ പങ്കെടുത്തത് ഏത് ഡീലിന്റെ ഭാഗമായിരുന്നുവെന്ന് വ്യക്തമാക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.(What deal was it that you bowed down in front of Golwalkar's photo, CM to VD...
ആലപ്പുഴ: യു. പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ യുഡിഎഫ് നേതാവ് ഇർഷാദിനെതിരെ കായംകുളം പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കൽ, സോഷ്യൽ മീഡിയ വഴി അശ്ലീല ഉള്ളടക്കം പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഐടി നിയമപ്രകാരമുള്ള വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.(Misogynist remarks against U Prathibha, Police register case against UDF leader )
വിഷയത്തിൽ...