തൃശൂർ: പാലപ്പിള്ളി ചിമ്മിനി ഉൾക്കാട്ടിൽ ഫയർലൈൻ ജോലിക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ കൊല്ലപ്പെട്ടു. എച്ചിപ്പാറ ഉന്നതിയിലെ മലയൻ വീട്ടിൽ കുമാർ (42) ആണ് മരിച്ചത്. ചിമ്മിനി - മംഗലം ഡാം അതിർത്തി പ്രദേശമായ ഒളകരകവയിൽ വെച്ചായിരുന്നു ദാരുണമായ സംഭവം നടന്നത്.(Wild elephant attack, Forest watcher loses life in Thrissur)
വേനൽക്കാലത്ത് കാട്ടുതീ...
തിരുവനന്തപുരം: രാജ്യം നേരിടുന്ന കടുത്ത പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ എം.പി ആരോപിച്ചു. വിഷയത്തിൽ പാർലമെൻറിനകത്തും പുറത്തും പ്രതിഷേധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.(Centre is being silent, KC Venugopal on LPG crisis)
വാണിജ്യ സിലിണ്ടറുകളുടെ വിതരണം പ്രതിസന്ധിയിലായതോടെ ഹോട്ടൽ വ്യവസായം തകർച്ചയുടെ വക്കിലാണ്. സംസ്ഥാനത്തെ 20 ശതമാനത്തിലധികം ഹോട്ടലുകൾ ഇതിനകം...
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് ആക്രമിച്ചെന്ന കേസിൽ പ്രതികളായ അഞ്ച് കെ.എസ്.യു നേതാക്കൾക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ജില്ലാ സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ജാമ്യം നൽകിയത്.(Minister Veena George attack...
ആലപ്പുഴ:അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. സുധാകരന്റെ മത്സരം വ്യക്തിപരമായ തീരുമാനമാണെന്നും എന്നാൽ അതിനാൽ ആലപ്പുഴയിലെ സി.പി.എമ്മിന് "ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല" എന്നും സജി ചെറിയാൻ പറഞ്ഞു. പാർട്ടിയെ തള്ളിപ്പറയേണ്ട തരത്തിലുള്ള ഒരു ദ്രോഹവും സി.പി.എം സുധാകരനോട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Nothing will happen if...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ കൂട്ടായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രമേശ് ചെന്നിത്തല. ജി. സുധാകരനെപ്പോലെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു നേതാവ് നിയമസഭയിൽ ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. സുധാകരന്റെ സ്ഥാനാർത്ഥിത്വം സി.പി.എമ്മിന് കനത്ത തിരിച്ചടിയാകുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.(The party will think collectively and take a decision,...
തിരുവനന്തപുരം: അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം യു.ഡി.എഫ് ഗൗരവമായി പരിഗണിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. സുധാകരന്റെ വാർത്താസമ്മേളനം ശ്രദ്ധാപൂർവ്വം കേട്ടുവെന്നും സി.പി.എം നേതൃത്വത്തെ രാഷ്ട്രീയമായി വെട്ടിലാക്കുന്ന നീക്കമാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സണ്ണി ജോസഫ് പറഞ്ഞു.(Will take appropriate decision, Sunny Joseph...
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എം.എം. മണി. പാർട്ടി വിട്ടാൽ ജി. സുധാകരൻ 'ശൂ' ആണെന്നും അദ്ദേഹം പോയതുകൊണ്ട് പ്രസ്ഥാനത്തിന് ഒന്നും സംഭവിക്കില്ലെന്നും എം.എം. മണി പരിഹസിച്ചു. എന്നാൽ, എം.എം. മണി ഇടുക്കിയിലെ 'ശൂ' ആണെന്ന് സുധാകരനും തിരിച്ചടിച്ചു.(MM Mani against G Sudhakaran contesting in Ambalapuzha...
ആലപ്പുഴ: മുതിർന്ന നേതാവ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോട് പ്രതികരിച്ച് സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ. പാർട്ടി ഒട്ടും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് സുധാകരന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആർ. നാസർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.(G Sudhakaran did something that should never have been done, says R Nazar)
അദ്ദേഹത്തെപ്പോലൊരു മുതിർന്ന...
കോട്ടയം: വൈറൽ താരം മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തതിനെ പരിഹസിച്ച് പി.സി. ജോർജ്. കേരള കമ്മ്യൂണിസ്റ്റ് പാർട്ടി പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേക്കാണ് വളരുന്നതെന്ന് അദ്ദേഹം കുറിച്ചു.(You should also let that Rahul to marry, PC...
ലഖ്‌നൗ: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. ബാല്യകാല സുഹൃത്തായ വംശിക ഛദ്ദയാണ് വധു. ഈ മാസം 14-ന് ഡെറാഡൂണിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ചടങ്ങായിരിക്കും ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.(Indian cricketer Kuldeep Yadav is set to...