തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനായി സമർപ്പിച്ച ഭീമമായ എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ദേവസ്വം കമ്മീഷണർക്ക് IIIC കത്ത് നൽകി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമാണ് ട്രിപ്പിൾ ഐസി. എസ്റ്റിമേറ്റ് തുകയിൽ ക്രമക്കേടുണ്ടെന്ന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾക്കിടെയാണ് സ്ഥാപനം വിശദീകരണവുമായി രംഗത്തെത്തിയത്.(Global Ayyappa Sangamam, IIIC justifies estimated amount)
സംഗമത്തിന്റെ നടത്തിപ്പിനായി നൽകിയ...
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ മുൻ പേഴ്സണൽ സെക്രട്ടറി എ. സുരേഷ് യു.ഡി.എഫ് പാളയത്തിലേക്ക്. വി.എസിനോട് മനസ്സുകൊണ്ട് അനുവാദം വാങ്ങിയാണ് താൻ യു.ഡി.എഫ് വേദിയിലെത്തിയതെന്ന് സുരേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യുടെ വേദിയിലാണ് അദ്ദേഹമെത്തിയത്.(Came to the UDF stage after taking permission from VS with heart,...
തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് മാർച്ച് 3-ന് തിരുവനന്തപുരം ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊങ്കാല മഹോത്സവത്തിലെ ഏറ്റവും പ്രധാന ചടങ്ങുകൾ നടക്കുന്ന ദിവസമായതിനാലാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.(Attukal Pongala 2026, Local holiday in Thiruvananthapuram district on March 3)
ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. എല്ലാ സർക്കാർ, അർദ്ധ സർക്കാർ...
കണ്ണൂർ: ചരിത്രത്തെ വക്രീകരിക്കുന്നതിനും ഏകാധിപത്യ പ്രവണതകൾക്കും എതിരായ പ്രതിരോധമാണ് മ്യൂസിയങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരളശ്ശേരിയിൽ എകെജി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മ്യൂസിയങ്ങളെ വെറും പ്രദർശനശാലകളായല്ല, മറിച്ച് നുണപ്രചാരണങ്ങളെ നേരിടാനുള്ള വിജ്ഞാന കേന്ദ്രങ്ങളായാണ് സർക്കാർ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.(Museums are knowledge centers to combat lies, Chief Minister inaugurates...
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് നടൻ ജയറാം. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ താരം മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മൊഴി നൽകിയത്. പോറ്റിയുമായി തനിക്ക് യാതൊരുവിധ സാമ്പത്തിക ഇടപാടുകളുമില്ലെന്ന് ജയറാം അന്വേഷണ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.(Sabarimala gold theft case, Actor Jayaram...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടറെ അറസ്റ്റ് ചെയ്യാതെ മൃതദേഹം വിട്ടുനൽകില്ലെന്ന ഉറച്ച നിലപാടുമായി കുടുംബം. ആരോപണവിധേയയായ ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കൊണ്ടുപോകാൻ അനുവദിക്കൂ എന്ന് ബന്ധുക്കൾ വ്യക്തമാക്കി.(Newborn Baby dies during surgery, Doctor...
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ട് പേർ മരിച്ച സംഭവത്തിൽ, ലാബിലേക്ക് അയച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. കൊല്ലം നിലമേൽ സ്വദേശികളായ റഷീദ ബീവിയും മരുമകൻ ഷാജിയുമാണ് മരിച്ചത്. സംഭവത്തിലെ ദുരൂഹതയെക്കുറിച്ച് ഫലം വരുന്നതോടെ വ്യക്തമാകും.(2 people died after eating at a hotel in...
കോട്ടയം: കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന പാലാ മണ്ഡലത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കേവലമൊരു പോരാട്ടത്തിനപ്പുറം കേരള കോൺഗ്രസ് എമ്മിലെ നിർണ്ണായക അധികാര മാറ്റത്തിന്റെ വേദിയാകുമെന്ന് സൂചനകൾ. കെ.എം. മാണിയുടെ പാരമ്പര്യമുള്ള മണ്ഡലം തിരിച്ചുപിടിക്കാൻ ഇത്തവണ ജോസ് കെ. മാണിക്ക് പകരം ഭാര്യ നിഷാ ജോസ് കെ. മാണി രംഗത്തിറങ്ങുമെന്ന ചർച്ചകളാണ് രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നത്.(Assembly...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനായി സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും തലസ്ഥാനത്തിന് പുറത്തായതിനാൽ ഓൺലൈൻ വഴിയാണ് യോഗം നടക്കുക.(Cabinet meeting today with crucial decisions)
പുതിയ ശമ്പളപരിഷ്കരണ കമ്മീഷനെ നിയോഗിക്കുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നത്തെ യോഗത്തിലുണ്ടാകുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി...
കൊല്ലം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. തന്ത്രിക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ അടങ്ങിയ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.(Sabarimala gold theft case, Verdict on Thanthri's bail plea today)
അന്വേഷണത്തിനിടെ തന്ത്രിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിർണായക...