Amina SR

‘അയോഗ്യത നിലനിൽക്കില്ല’: ഹൈക്കോടതിയിൽ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ | SNDP

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെയും ഭരണസമിതിയെയും അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജസ്റ്റിസ് ടി.ആർ. രവി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ് അപ്പീൽ.(Disqualification will not prevail, Vellappally Natesan appeals to the High Court on disqualification from SNDP...

മുസ്ലീം ലീഗിൽ സീറ്റ് വിഭജനം അന്തിമ ഘട്ടത്തിൽ: 2 സീറ്റുകൾ വച്ചുമാറുന്ന...

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ മണ്ഡലങ്ങളെ ചൊല്ലി നിർണ്ണായക ചർച്ചകൾ. മുസ്ലിം ലീഗിന്റെ കൈവശമുള്ള നാദാപുരം, പേരാമ്പ്ര എന്നീ സീറ്റുകൾ കോൺഗ്രസുമായി വെച്ചുമാറുന്നതിനെക്കുറിച്ചാണ് പാർട്ടിക്കുള്ളിൽ പ്രധാനമായും ചർച്ച നടക്കുന്നത്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തിലും വിട്ടുവീഴ്ചകൾ ഉണ്ടായേക്കുമെന്നാണ് സൂചന.(Muslim League seat sharing talks in final stage) മുസ്ലിം ലീഗിലെ ഏറ്റവും വലിയ...

കണ്ണൂരിൽ CPMൽ പൊട്ടിത്തെറി: TK ഗോവിന്ദൻ പാർട്ടി വിടുന്നു? തളിപ്പറമ്പിൽ PK...

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കണ്ണൂർ സിപിഎമ്മിൽ വൻ രാഷ്ട്രീയ ചലനം. മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദൻ പാർട്ടി വിടാനൊരുങ്ങുന്നു. തളിപ്പറമ്പ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി.കെ. ശ്യാമളയ്ക്കെതിരെ വിമതനായി മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.(Clashes in CPM in Kannur, TK Govindan to leave the party) പി.കെ. ശ്യാമളയെ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാക്കിയതിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: A പത്മകുമാറിനെതിരെ ഉടനടി അച്ചടക്ക നടപടിയില്ല; പാർട്ടി...

പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ പ്രതിയായ എ. പത്മകുമാറിനെതിരെ തൽക്കാലം അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. എന്നാൽ, കുറ്റപത്രം സമർപ്പിക്കുന്നത് വരെ അദ്ദേഹത്തെ എല്ലാ പാർട്ടി ചുമതലകളിൽ നിന്നും മാറ്റിനിർത്തും.(Sabarimala gold theft case, No immediate action against A Padmakumar കേസുമായി ബന്ധപ്പെട്ട് പാർട്ടി നൽകിയ നോട്ടീസിന്...

നിയമസഭാ തിരഞ്ഞെടുപ്പ്: തളിപ്പറമ്പിൽ PK ശ്യാമളക്കെതിരെ വിമത നീക്കമോ? | Assembly elections

കണ്ണൂർ: തളിപ്പറമ്പിൽ ഇത്തവണ ഇടതുമുന്നണി സ്ഥാനാർത്ഥി പി.കെ. ശ്യാമളക്കെതിരെ പാർട്ടിയിൽ പരസ്യമായ വിമത നീക്കമെന്ന് സൂചന. ടി.കെ. ഗോവിന്ദൻ സ്വതന്ത്രനായി മത്സരരംഗത്തിറങ്ങാൻ ഒരുങ്ങുന്നതായാണ് വിവരം.(Assembly elections, Will there be a rebel move against PK Shyamala) പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കാനുള്ള തീരുമാനത്തിനെതിരെ ജില്ലാ കമ്മിറ്റി യോഗത്തിൽ തന്നെ വിയോജിപ്പുകൾ ഉയർന്നിരുന്നു. പ്രാദേശിക പ്രവർത്തകരുടെ...

മാസപ്പടിക്കേസ്: ഷോൺ ജോർജിൻ്റെ ഹർജിയിൽ അനുകൂല ഉത്തരവുമായി കോടതി | SFIO

കൊച്ചി: മാസപ്പടിക്കേസിൽ നിർണ്ണായക രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ പകർപ്പ് ആവശ്യപ്പെട്ടായിരുന്നു ഹർജി.(Court gives favorable verdict on Shone George's petition regarding SFIO documents) സിഎംആർഎൽ കമ്പനിയിൽ നിന്ന്...

സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് RSP: ചവറയിൽ ഷിബു ബേബി ജോൺ, ആറ്റിങ്ങലിൽ സന്തോഷ്...

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആർഎസ്പി. കൊല്ലത്ത് നടന്ന വാർത്താസമ്മേളനത്തിൽ പാർട്ടി നേതാവ് എ.എ. അസീസാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്. ഇത്തവണ അഞ്ച് സീറ്റുകളിലാണ് ആർഎസ്പി മത്സരിക്കുന്നത്.(RSP announces candidates, Shibu Baby John in Chavara) ചവറ: ഷിബു ബേബി ജോൺ, കുന്നത്തൂർ: ഉല്ലാസ് കോവൂർ, ഇരവിപുരം: അഡ്വ. വിഷ്ണു മോഹൻ, ആറ്റിങ്ങൽ:...

ചുവപ്പുകോട്ടയിലെ വിള്ളലുകളും UDF തുരുത്തുകളും: കണ്ണൂർ രാഷ്ട്രീയത്തിൻ്റെ നേർചിത്രം | LDF

കണ്ണൂർ : കേരള രാഷ്ട്രീയത്തിന്റെ പടനിലമായ കണ്ണൂർ ജില്ല, ഇടതുപക്ഷത്തിന്റെ അടിയുറച്ച കോട്ടയായാണ് പൊതുവെ അറിയപ്പെടുന്നത്. ജില്ലയിലെ പതിനൊന്ന് നിയമസഭാ മണ്ഡലങ്ങളിൽ പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, കണ്ണൂർ, ധർമ്മടം, തലശ്ശേരി, കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവ ഇടതുപക്ഷത്തിന് ഒപ്പമാണ് നിലകൊള്ളുന്നത്. ഇരിക്കൂർ, പേരാവൂർ എന്നീ രണ്ട് മണ്ഡലങ്ങൾ മാത്രമാണ് ജില്ലയിൽ യുഡിഎഫിന് വിജയിക്കാനായ തുരുത്തുകൾ.(Kannur,...

മുസ്ലീം ലീഗിൽ അപ്രതീക്ഷിത നീക്കങ്ങൾ: PK കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്, KM ഷാജി...

മലപ്പുറം: മുസ്ലിം ലീഗ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ. പാർട്ടിയുടെ കരുത്തുറ്റ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറം മണ്ഡലത്തിലേക്ക് മാറാൻ തീരുമാനിച്ചു. ഇതോടെ വേങ്ങരയിൽ കെ.എം. ഷാജി സ്ഥാനാർത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.(Unexpected moves in Muslim League, PK Kunhalikutty to contest in Malappuram) കാസർഗോഡ് മണ്ഡലത്തിൽ കെ.എം. ഷാജിക്കെതിരെ ഉയർന്ന ശക്തമായ പ്രാദേശിക...

‘പാവപ്പെട്ടവൻ്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനം’: CC മുകുന്ദൻ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു,...

തൃശൂർ: നാടകീയ നീക്കങ്ങൾക്കൊടുവിൽ സിപിഐ വിട്ട നാട്ടിക എംഎൽഎ സി.സി. മുകുന്ദൻ ബിജെപിയിൽ ചേർന്നു. തൃശൂരിലെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ ‘നമോ ഭവനിലെത്തി’ അദ്ദേഹം അംഗത്വം സ്വീകരിച്ചു. എ.എൻ. രാധാകൃഷ്ണൻ അദ്ദേഹത്തെ ഷാളണിയിച്ച് സ്വീകരിച്ചു.(CC Mukundan joins BJP, game change in Nattika) ഇന്ത്യയിലെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് ബിജെപിയെന്നും തന്നെ...