Amina SR

‘പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചമായ രീതിയിൽ കണക്കുകൾ സൂക്ഷിക്കും’: ശബരിമല...

കൊച്ചി: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഹൈക്കോടതി. പെട്ടിക്കട നടത്തുന്നവർ പോലും ഇതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ കണക്കുകൾ സൂക്ഷിക്കുമെന്ന് കോടതി പരിഹസിച്ചു. അക്കൗണ്ടിംഗിൽ സുതാര്യത ഉറപ്പാക്കാൻ സമയബന്ധിതമായ പദ്ധതി സമർപ്പിക്കാനും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുടെ ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.(High Court...

ജയലക്ഷ്മി സില്‍ക്സിലെ തീപിടിത്തം: ആഘാതം കൂട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരമെന്ന് ഫയര്‍...

കോഴിക്കോട്: പാളയം ജയലക്ഷ്മി സില്‍ക്സിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ജില്ലാ ഫയര്‍ ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നു. കെട്ടിടത്തിലെ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ കൃത്യമായി പ്രവര്‍ത്തിച്ചിട്ടും തീ അണയ്ക്കാൻ ബുദ്ധിമുട്ടിയത് വസ്ത്രങ്ങളുടെ അമിത ശേഖരം കാരണമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.(Fire at Jayalakshmi Silks, Fire officer's report says excessive stockpiling of clothes added to...

മുതിർന്ന മാധ്യമപ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു | K Govindan...

തിരുവനന്തപുരം: പത്രപ്രവർത്തന രംഗത്തെ സുവർണ്ണ അധ്യായമായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ഗോവിന്ദൻ കുട്ടി അന്തരിച്ചു. അദ്ദേഹത്തിന്റെ മാധ്യമജീവിതം ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിലെ നിർണ്ണായക സംഭവവികാസങ്ങളുടെ സാക്ഷ്യപത്രമായിരുന്നു.(Veteran journalist K Govindan Kutty passes away) ആകാശവാണി, പി.ഐ.ബി, ഇന്ത്യൻ എക്സ്പ്രസ്സ്, ഇന്ത്യ ടുഡേ തുടങ്ങിയ മുൻനിര സ്ഥാപനങ്ങളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. ദേശീയ-സംസ്ഥാന തലങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിമാറിയ...

മധ്യേഷ്യയിൽ യുദ്ധമേഘങ്ങൾ: ഇറാന് ചുറ്റും അമേരിക്കൻ സൈനികവ്യൂഹം, ട്രംപ് സമ്മതം മൂളുമോ?...

ടെഹ്‌റാൻ: അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം യുദ്ധത്തിന്റെ വക്കിലെന്ന് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ തങ്ങളുടെ സൈനിക താവളങ്ങളിൽ അത്യാധുനിക യുദ്ധവിമാനങ്ങളും യുദ്ധക്കപ്പലുകളും വിന്യസിച്ചുകൊണ്ട് അമേരിക്ക ദ്രുതഗതിയിലുള്ള നീക്കങ്ങളാണ് നടത്തുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അന്തിമ അനുമതി ലഭിച്ചാൽ ഉടൻ ആക്രമണം ഉണ്ടായേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സൂചിപ്പിക്കുന്നത്.(War clouds loom in Central Asia, US military...

നിയമസഭാ തെരഞ്ഞെടുപ്പ്: KPCC അധ്യക്ഷനായി സണ്ണി ജോസഫ് തുടർന്നേക്കും, ഹൈക്കമാൻഡുമായി ചർച്ച...

തിരുവനന്തപുരം: സണ്ണി ജോസഫ് കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടർന്നേക്കും. ഹൈക്കമാൻഡുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് നേതൃമാറ്റം തൽക്കാലം വേണ്ടെന്ന തീരുമാനത്തിൽ എത്തിയത്. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനൊപ്പം തന്നെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിലും തനിക്ക് ബുദ്ധിമുട്ടില്ലെന്ന് സണ്ണി ജോസഫ് നേതൃത്വത്തെ അറിയിച്ചു.(Assembly elections, Sunny Joseph may continue as KPCC president) രണ്ട് ദിവസമായി ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ...

ശബരിമല കൊടിമര പുനർനിർമ്മാണം: 19 പേരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്; 22ന്...

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ കൊടിമര നിർമ്മാണത്തിനായി സ്വർണം സംഭാവന നൽകിയ ഭക്തരുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തിത്തുടങ്ങി. ആകെ സ്വർണം നൽകിയ 27 പേരിൽ 19 പേരുടെ മൊഴിയാണ് ഇതുവരെ എടുത്തത്. കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക തിരക്കുകൾ കാരണം നിലവിൽ ഹാജരായിട്ടില്ല. ഈ മാസം 22-ന് ശേഷം മൊഴി നൽകാനുള്ള സമയം അറിയിക്കാമെന്ന് അദ്ദേഹം...

എഴുത്തുകാരൻ VS അനിൽകുമാറിൻ്റെ വീടിന് മുന്നിൽ റീത്ത് | VS Anilkumar

കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.(Wreath in front of writer VS Anilkumar's house) സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പ്രാഥമിക നിഗമനം. വി....

നെടുമങ്ങാട് നവജാത ശിശു മരിച്ച സംഭവം: പോസ്റ്റുമോർട്ടം ഇന്ന് | Newborn...

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെത്തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്ന് നടക്കുന്ന ആദ്യ പോസ്റ്റുമോർട്ടമായാണ് ഇത് നിശ്ചയിച്ചിരിക്കുന്നത്. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകിട്ടോടെയാണ് കുഞ്ഞിന്റെ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.(Nedumangad newborn baby death incident, Postmortem...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: സ്വർണ്ണപ്പാളികൾ ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കും; SIT ഇന്ന്...

കൊച്ചി: ഏറെ വിവാദമായ ശബരിമല സ്വർണ്ണക്കൊള്ള കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപ്പാളികളുടെ സാമ്പിൾ പരിശോധന ജംഷെഡ്പൂരിലെ ലാബിൽ നടത്തുമെന്ന തീരുമാനം പ്രത്യേക അന്വേഷണ സംഘം ഇന്ന് കോടതിയെ അറിയിക്കും. ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ. വി. ജയകുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.(Sabarimala gold theft case...

പുണ്യത്തിൻ്റെ മാസപ്പൊലിമ: സംസ്ഥാനത്ത് ഇന്ന് റമദാൻ വ്രതാരംഭം | Ramadan 2026

തിരുവനന്തപുരം: ത്യാഗത്തിന്റെയും സഹനത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശമുയർത്തി വിശ്വാസികൾ പുണ്യമാസത്തിലേക്ക് പ്രവേശിച്ചു. സംസ്ഥാനത്ത് ഇന്ന് മുതൽ റമദാൻ വ്രതാരംഭം. പ്രാർത്ഥനാനിരതമായ പകലിരവുകളും ഇഫ്താർ സംഗമങ്ങളും കൊണ്ട് ഇനിയുള്ള ഒരു മാസക്കാലം വിശ്വാസികൾക്ക് ആത്മവിശുദ്ധിയുടെ നാളുകളാണ്.(The month of virtue, Ramadan 2026 fast begins in the state today) ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം കേവലം അന്നപാനീയങ്ങൾ...