Amina SR

‘ഇറാൻ തകർന്നു, അമേരിക്ക ജയിച്ചു, ശിലായുഗത്തിലേക്ക് തിരിച്ചെത്തിക്കും, മാരക ആക്രമണം ഉടൻ’:...

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്കൻ സൈന്യം വിജയം കൈവരിച്ചതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തിലാണ് 'ഓപ്പറേഷൻ എപിക് ഫ്യൂറി' ലക്ഷ്യം കണ്ടുവെന്നും ഇറാന്റെ സൈനിക ശേഷി തകർന്നടിഞ്ഞുവെന്നും ട്രംപ് പ്രഖ്യാപിച്ചത്.(Trump says Iran war objectives 'nearing completion, and addresses the nation) ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായും നിഷ്ക്രിയമായി....

കേരളം വിധിയെഴുതാൻ ഇനി 7 നാൾ: LDF – UDF പ്രകടനപത്രികകൾ...

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണരംഗം അന്തിമഘട്ടത്തിലേക്ക് കടക്കുന്നു. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയും അധികാരം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന യുഡിഎഫും തങ്ങളുടെ പ്രകടനപത്രികകൾ ഇന്ന് പുറത്തിറക്കും.(7 days left for Assembly election, LDF - UDF manifestos to be released today) മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് വെച്ചാണ് എൽ ഡി എഫ്...

‘ജനങ്ങളോട് ശത്രുതയില്ല, യുദ്ധം കൊണ്ട് ഏത് താൽപ്പര്യങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്?: US ജനതയ്ക്ക്...

ടെഹ്‌റാൻ: ലോകം നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെ കടന്നുപോകവെ, അമേരിക്കൻ ജനതയ്ക്ക് തുറന്ന കത്തുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ ഒരു യുദ്ധവും ആഗ്രഹിക്കുന്നില്ലെന്നും അമേരിക്കയിലെയോ യൂറോപ്പിലെയോ ജനങ്ങളോട് തങ്ങൾക്ക് ശത്രുതയില്ലെന്നും കത്തിൽ അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാളെ രാഷ്ട്രത്തെ അഭിസംബോധന ചെയ്യാനിരിക്കെയാണ് ഇറാൻ പ്രസിഡന്റിന്റെ ഈ നീക്കം.(No enmity...

ചന്ദ്രനെ തൊടാൻ വീണ്ടും മനുഷ്യൻ: ആർട്ടെമിസ്-2 വിക്ഷേപണം വിജയകരം; ചരിത്ര യാത്രയിൽ...

ഫ്ലോറിഡ: ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട് നാസയുടെ ആർട്ടെമിസ്-2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ 39 ബി വിക്ഷേപണത്തറയിൽ നിന്ന് ഇന്ത്യൻ സമയം പുലർച്ചെ 4.05-നായിരുന്നു ചരിത്രപരമായ ഈ യാത്രയുടെ തുടക്കം. ചന്ദ്രനെ വലംവെച്ച് പത്ത് ദിവസത്തിന് ശേഷം ഈ സംഘം ഭൂമിയിൽ തിരിച്ചെത്തും.(Man to...

‘SDPI, ജമാഅത്തെ ഇസ്ലാമി എന്നിവരിൽ നിന്ന് കേരളത്തെ ആര് രക്ഷിക്കും?’: രാജ്‌നാഥ്...

എറണാകുളം: കേരളത്തിലെ പ്രമുഖ മുന്നണികളായ എൽഡിഎഫിനും യുഡിഎഫിനും പ്രീണന രാഷ്ട്രീയം മാത്രമാണുള്ളതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. പറവൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരു മുന്നണികളിലെയും 'എഫ്' എന്ന അക്ഷരം സൂചിപ്പിക്കുന്നത് 'ഫ്രണ്ട്സ്' എന്നാണെന്നും അഴിമതിയുടെ കാര്യത്തിൽ ഇവർ ഉറ്റ സുഹൃത്തുക്കളാണെന്നും അദ്ദേഹം പരിഹസിച്ചു.(Who will save Kerala from...

ലൈംഗികാതിക്രമ കേസ്: രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും, ശനിയാഴ്ച കോടതിയിൽ...

കൊച്ചി: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ മജിസ്‌ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തന്നെ തുടരും. അദ്ദേഹത്തെ ശനിയാഴ്ച നേരിട്ട് കോടതിയിൽ ഹാജരാക്കും.( Ranjith will remain in Ernakulam sub-jail, will be produced in court on Saturday) പോലീസിന്റെ കസ്റ്റഡി അപേക്ഷയും രഞ്ജിത്തിന്റെ...

നിയമസഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 9ന് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് ലേബർ...

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 9-ന് സംസ്ഥാനത്തെ മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കും തൊഴിലാളികൾക്കും വേതനത്തോടു കൂടിയ അവധി നൽകാൻ ലേബർ കമ്മിഷണർ ഉത്തരവിട്ടു. ഐടി, പ്ലാന്റേഷൻ, നിർമ്മാണ മേഖലകൾ ഉൾപ്പെടെയുള്ള എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും ഈ ഉത്തരവ് ബാധകമാണ്.(Assembly elections, Labour Commissionerate announces paid holiday on April 9) അവധി നൽകുന്നതിന്റെ...

‘ഖജനാവിൽ പൂച്ച പെറ്റു കിടക്കുന്നുവെന്ന് പ്രചാരണം, സംസ്ഥാനം കടക്കെണിയിൽ അല്ല’: പ്രതിപക്ഷത്തിന്...

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ തള്ളി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തെ എല്ലാ പ്രധാന പേയ്‌മെന്റുകളും സർക്കാർ നൽകിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.(The state is not in a debt trap, KN Balagopal responds to the opposition) നിലവിൽ 4606 കോടി രൂപ ക്യാഷ് ബാലൻസായി...

‘ഫെയ്‌സ്ബുക്കിലല്ല, നേരിട്ടുള്ള സംവാദത്തിനാണ് ക്ഷണിച്ചത്, മുഖ്യമന്ത്രി പറയുന്നത് പൊളിച്ചടുക്കാൻ കഴിയും’: VD...

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി ഫെയ്‌സ്ബുക്ക് വഴിയുള്ള സംവാദത്തിനല്ല, മറിച്ച് നേരിട്ടുള്ള സംവാദത്തിനാണ് താൻ തയ്യാറെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.(Invited for a direct debate, not on Facebook, says VD Satheesan) വികസനമുൾപ്പെടെയുള്ള ഏത് വിഷയത്തിലും ചർച്ചയ്ക്ക് പ്രതിപക്ഷം ഒരുക്കമാണെന്ന് അദ്ദേഹം...

‘കുടുംബത്തിലേക്ക് മടങ്ങിപ്പോകുന്നു’: MK വർഗീസ് വീണ്ടും കോൺഗ്രസിലേക്ക് | MK Varghese

തൃശ്ശൂർ: മുൻ തൃശ്ശൂർ കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ഇടതുമുന്നണി ബന്ധം അവസാനിപ്പിച്ചു. അഞ്ച് വർഷം മുൻപ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് വിട്ട അദ്ദേഹം, വീണ്ടും മാതൃസംഘടനയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചു.(Returning to family, MK Varghese returns to Congress) വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജൻ പല്ലന് അദ്ദേഹം പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു....