Amina SR

പത്തനാപുരത്തെ ഇടതു കോട്ട കാക്കാൻ KB ഗണേഷ് കുമാർ: ഉറ്റുനോക്കി രാഷ്ട്രീയ...

പത്തനാപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പത്തനാപുരം മണ്ഡലത്തിൽ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. കെ.ബി. ഗണേഷ് കുമാർ കാത്തുസൂക്ഷിക്കുന്ന ഇടതുമുന്നണിയുടെ ഈ കരുത്തുറ്റ മണ്ഡലം ഇത്തവണ പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്. കഴിഞ്ഞ തവണത്തെ അതേ സ്ഥാനാർത്ഥികൾ വീണ്ടും മാറ്റുരയ്ക്കുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.(Assembly elections, KB Ganesh Kumar to guard the Left...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രിയുടെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട 'കട്ടിളപ്പാളി' കേസിൽ തന്ത്രി കണ്ഠര് രാജീവർക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകി. രണ്ട് അപ്പീലുകളും ഒരുമിച്ച് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചു.(Sabarimala gold theft case, SIT files appeal in High Court to cancel Thantri's bail സ്വർണ്ണക്കൊള്ളയിൽ കണ്ഠര് രാജീവർക്ക്...

16 മണ്ഡലങ്ങളിൽ 2021ൻ്റെ ആവർത്തനം: പഴയ എതിരാളികൾ വീണ്ടും അങ്കത്തട്ടിൽ | Assembly...

തിരുവനന്തപുരം: കേരളം വിധിയെഴുതാൻ ഒരുങ്ങുമ്പോൾ ശ്രദ്ധേയമാകുന്നത് 16 നിയമസഭാ മണ്ഡലങ്ങളിലെ അപൂർവ്വമായ സ്ഥാനാർത്ഥി തനിയാവർത്തനമാണ്. 2021-ൽ നേർക്കുനേർ പോരാടിയ അതേ പ്രമുഖ നേതാക്കൾ ഇത്തവണയും മാറ്റുരയ്ക്കുമ്പോൾ, ചിലർക്ക് ഇത് മധുരപ്രതികാരത്തിനുള്ള അവസരവും മറ്റു ചിലർക്ക് തങ്ങളുടെ രാഷ്ട്രീയ കോട്ടകൾ കാക്കാനുള്ള കഠിന പരിശ്രമവുമാണ്.(Repeat of 2021 in 16 constituencies, Old rivals at...

‘എന്തുപറ്റി വേണൂ എന്ന് വിളിച്ചു ചോദിക്കാൻ എനിക്കൊരു ഷിബുവുണ്ട്’: സൗഹൃദ സ്മരണകളുമായി...

കൊല്ലം: രാഷ്ട്രീയത്തിനപ്പുറമുള്ള ആത്മബന്ധത്തിന്റെ കഥയുമായി കെ.സി. വേണുഗോപാൽ എംപി. ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോണിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ എൻ.കെ. പ്രേമചന്ദ്രനൊപ്പം ഒന്നിച്ചിരുന്നപ്പോഴുള്ള അനുഭവമാണ് വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചത്. ഷിബു ബേബി ജോണുമായും എൻ.കെ. പ്രേമചന്ദ്രനുമായും പതിറ്റാണ്ടുകളായുള്ള വ്യക്തിപരവും കുടുംബപരവുമായ അടുപ്പമാണ് അദ്ദേഹം ഓർത്തെടുത്തത്.(KC Venugopal with friendly memories...

പശ്ചിമേഷ്യയിൽ മഞ്ഞുരുകുന്നു?: USമായി സന്ധി സംഭാഷണത്തിന് തയ്യാറെന്ന് ഇറാൻ്റെ പരമോന്നത നേതാവ്...

ടെഹ്‌റാൻ: ആഴ്ചകൾ നീണ്ട യുദ്ധഭീഷണികൾക്കൊടുവിൽ അമേരിക്കയുമായി ചർച്ചകൾക്കും കരാറിനും തയ്യാറാണെന്ന് ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖമേനി അറിയിച്ചതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നടന്ന രഹസ്യ ചർച്ചകൾ ഫലം കണ്ടതായാണ് സൂചനകൾ.(Iran’s New Supreme Leader Mojtaba Khamenei Agrees To...

‘പശ്ചിമേഷ്യൻ യുദ്ധം വലിയ പരീക്ഷണം, ഹോർമുസ് അടയ്ക്കുന്നത് അംഗീകരിക്കാനാകില്ല, സമാധാനത്തിൻ്റെ സന്ദേശം...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ തുടരുന്ന സൈനിക സംഘർഷം ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമാകുന്നുവെന്നും ഇത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യസഭയിൽ നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് പ്രധാനമന്ത്രി പശ്ചിമേഷ്യൻ സാഹചര്യങ്ങളും ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളും വിശദീകരിച്ചത്. ഒരു കോടിയിലധികം ഇന്ത്യക്കാർ പശ്ചിമേഷ്യൻ രാജ്യങ്ങളിലുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.(PM Modi...

‘നിയമസഭാ മന്ദിരവും മെട്രോയും തകർക്കും’: പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമടക്കം ബോംബ് ഭീഷണി...

ന്യൂഡൽഹി: ഡൽഹി നിയമസഭാ സ്പീക്കർ വിജേന്ദർ ഗുപ്തയുടെ ഓഫീസിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. നിയമസഭാ മന്ദിരവും ഡൽഹിയിലെ ഒരു മെട്രോ സ്റ്റേഷനും തകർക്കുമെന്നാണ് രാവിലെ ലഭിച്ച ഇമെയിലിൽ മുന്നറിയിപ്പ് നൽകുന്നത്. മുഖ്യമന്ത്രി രേഖാ ഗുപ്ത സംസ്ഥാന ബജറ്റ് അവതരിപ്പിക്കാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഭീഷണി സന്ദേശം എത്തിയത് എന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.(PM Modi,...

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങൾ ഇവ.. | Assembly elections

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ സംസ്ഥാനത്തെ പ്രമുഖ മണ്ഡലങ്ങളിൽ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് വേദിയാകുന്നത്. മുന്നണി മാറ്റങ്ങളും അപ്രതീക്ഷിത സ്ഥാനാർത്ഥിത്വങ്ങളും പല മണ്ഡലങ്ങളിലെയും രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിച്ചിരിക്കുകയാണ്.(Assembly elections, The constituencies Kerala is looking closely at ) കേരളം ഉറ്റുനോക്കുന്ന പ്രധാന പോരാട്ടങ്ങൾ ഏതൊക്കെയെന്ന് അറിയാം. തലസ്ഥാന ജില്ലയിലെ മിക്ക മണ്ഡലങ്ങളിലും...

സ്വർണ്ണത്തിൻ്റെ മൂല്യത്തിലടക്കം അവ്യക്തതയെന്ന് LDF സ്ഥാനാർത്ഥിയുടെ പരാതി: VD സതീശൻ്റെ നാമനിർദേശ...

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്മപരിശോധനയ്ക്കിടെ പ്രമുഖ മുന്നണി നേതാക്കളുടെ നാമനിർദ്ദേശ പത്രികകളിൽ പരാതിയുമായി എതിർ സ്ഥാനാർത്ഥികൾ. പറവൂരിൽ വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് മാറ്റിവച്ചു.(Uncertainty including the value of gold, Acceptance of VD Satheesan's nomination papers postponed) പറവൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി വി.ഡി. സതീശന്റെ പത്രിക സ്വീകരിക്കുന്നത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ...

‘ശിക്ഷ വിധിച്ചാലേ പത്രിക തള്ളാൻ കഴിയൂ’: B ഗോപാലകൃഷ്ണൻ്റെ നാമനിർദേശ പത്രിക...

തൃശൂർ: വർഗീയ പരാമർശത്തിന്റെ പേരിൽ കേസിലകപ്പെട്ട ബി.ജെ.പി നേതാവും ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുമായ ബി. ഗോപാലകൃഷ്ണന്റെ നാമനിർദ്ദേശ പത്രിക അംഗീകരിച്ചു. പത്രിക സ്വീകരിക്കുന്നതിനെ പാർട്ടികൾ ശക്തമായി എതിർത്തുവെങ്കിലും റിട്ടേണിംഗ് ഓഫീസർ പത്രിക ശരിവെക്കുകയായിരുന്നു.(Relief for B Gopalakrishnan, Nomination papers accepted) സ്ഥാനാർത്ഥിക്കെതിരെ കേസ് ഉണ്ടെന്നത് പത്രിക തള്ളാൻ മതിയായ കാരണല്ലെന്ന് വരണാധികാരി വ്യക്തമാക്കി. ശിക്ഷ...