Amina SR

‘മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ട് വരേണ്ടതില്ല, നിർദേശിച്ച പലർക്കും സീറ്റ്...

ആലപ്പുഴ: സംസ്ഥാനത്ത് യുഡിഎഫ് തരംഗം പ്രകടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകടിപ്പിക്കുന്നത് പരാജിതന്റെ കപട ആത്മവിശ്വാസം മാത്രമാണെന്നും രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകൾ ഇപ്പോൾ ഉയർത്തിക്കൊണ്ടുവരേണ്ടതില്ലെന്നും പാർട്ടി ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(There is no need to raise the discussion about the Chief Minister's post now, says...

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻ‌കൂർ ജാമ്യത്തിൽ ഇടപെടാതെ സുപ്രീംകോടതി: ആദ്യ പരാതിക്കാരിക്കെതിരായ ഹൈക്കോടതി...

ന്യൂഡൽഹി: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസിൽ, ഹൈക്കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവിലെ ആദ്യ പരാതിക്കെതിരായ പരാമർശങ്ങൾ സുപ്രീം കോടതി നീക്കം ചെയ്തു. വിചാരണയെ ബാധിക്കുന്ന തരത്തിലുള്ള നിരീക്ഷണങ്ങൾ ഉത്തരവിൽ ഉണ്ടെന്ന പരാതിക്കാരിയുടെ വാദം അംഗീകരിച്ചാണ് ബെഞ്ചിന്റെ നടപടി.(Supreme Court quashes High Court's remarks against first complainant in case against Rahul...

UDFനും റെജി ചെറിയാനും ആശ്വാസം: പത്രിക അംഗീകരിച്ചു | Reji Cherian

ആലപ്പുഴ: നാമനിർദ്ദേശ പത്രികയിലെ കേസ് വിവരങ്ങൾ മറച്ചുവെച്ചെന്ന എൽഡിഎഫ് പരാതിയെത്തുടർന്ന് അനിശ്ചിതത്വത്തിലായിരുന്ന യുഡിഎഫ് സ്ഥാനാർത്ഥി റെജി ചെറിയാന്റെ പത്രിക വരണാധികാരി അംഗീകരിച്ചു. വിശദമായ പരിശോധനയ്ക്കും ഹിയറിംഗിനും ശേഷമാണ് പത്രിക സ്വീകരിച്ചത്. (Relief for UDF and Reji Cherian, The nomination has been accepted) ഇതോടെ മണ്ഡലത്തിലെ യുഡിഎഫ് ക്യാമ്പുകളിൽ ആവേശം തിരിച്ചെത്തി. റെജി...

‘ഈ മഹായുദ്ധം നമ്മൾ ജയിക്കും, നൂറിലധികം സീറ്റുകൾ നേടും, പിണറായി വിജയന്...

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ഒരു മഹായുദ്ധമാണെന്നും നൂറിലധികം സീറ്റുകൾ നേടി വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒറ്റപ്പാലം യുഡിഎഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാരിന്റെ വികസന അവകാശവാദങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.(We will win this great battle, says VD Satheesan) ഒറ്റപ്പാലം...

‘ടി.കെ. ഗോവിന്ദൻ വർഗവഞ്ചകൻ’: രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി | TK Govindan

കോട്ടയം: സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് പാർട്ടി വിട്ട കണ്ണൂരിലെ മുതിർന്ന നേതാവ് ടി.കെ. ഗോവിന്ദനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.കെ. ഗോവിന്ദന്റേത് തീർത്തും അവസരവാദപരമായ നിലപാടാണെന്നും അത്തരക്കാരെ ജനം തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.(TK Govindan is a class traitor', Chief Minister...

എറണാകുളത്ത് പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി: 93 എണ്ണം അംഗീകരിച്ചു | Nominations

കൊച്ചി: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ജില്ലയിലാകെ സമർപ്പിക്കപ്പെട്ട 120 പത്രികകളിൽ 93 എണ്ണം അംഗീകരിക്കുകയും 27 എണ്ണം തള്ളുകയും ചെയ്തു. (Scrutiny of nominations in Ernakulam completed, 93 accepted) ഡമ്മി സ്ഥാനാർത്ഥികളായി പത്രിക നൽകിയവരുടെ അപേക്ഷകളാണ് തള്ളപ്പെട്ടവയിൽ ഭൂരിഭാഗവും. കളമശ്ശേരി, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലാണ് ഏറ്റവും...

‘നുണകളെ ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നത്, VD സതീശൻ എന്ത് വൃത്തികേടും പറയുന്ന...

കോട്ടയം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും യു.ഡി.എഫിനെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നുണകളെയും ഗൂഢസംഘങ്ങളെയും ആശ്രയിച്ചാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്നും ഗവൺമെന്റിനെ വസ്തുതകൾ നിരത്തി എതിർക്കാൻ അവർക്ക് സാധിക്കുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.(The opposition is operating on lies, Chief Minister against VD Satheesan ) എന്ത് വൃത്തികേടും വിളിച്ചുപറയുന്ന ഗൂഢസംഘങ്ങളെ...

MK മുനീറിൻ്റെ വീടിൻ്റെ ജപ്തി ഭീഷണി: ഇടപെട്ട് മുസ്ലീം ലീഗ് നേതൃത്വം;...

കോഴിക്കോട്: ഡോ. എം.കെ. മുനീറിന്റെ കോഴിക്കോട്ടെ വീട് ജപ്തി ഭീഷണിയിലായ സംഭവത്തിൽ പാർട്ടി നേതൃത്വം അടിയന്തരമായി ഇടപെട്ടു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മുനീറിനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.(MK Muneer's house threatened with seizure, Muslim League leadership intervenes) കോഴിക്കോട് നടക്കാവിലുള്ള 'ക്രസന്റ്...

‘140 മണ്ഡലങ്ങളിലും സംവാദം നടക്കട്ടെ’: MB രാജേഷിന് മറുപടിയുമായി VT ബൽറാം...

പാലക്കാട്: തൃത്താലയിലെ വികസന കാര്യത്തിൽ സംവാദത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയ വി.ടി. ബൽറാം, ചർച്ച കേവലം കഴിഞ്ഞ അഞ്ച് വർഷത്തെപ്പറ്റി മാത്രം പോരെന്നും കഴിഞ്ഞ 35 വർഷത്തെ വികസന നേട്ടങ്ങളെക്കുറിച്ചാകണമെന്നും ആവശ്യപ്പെട്ടു. എം.ബി. രാജേഷിന്റെ വെല്ലുവിളിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.(Let the debate take place in all 140 constituencies, VT Balram responds to...

തിരഞ്ഞെടുപ്പ് ചൂടിൽ കേരളം: രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ട്, കോട്ടയത്ത് പൊതുസമ്മേളനങ്ങളുമായി...

തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം നിർണ്ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ ദേശീയ-സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ട് രാഷ്ട്രീയ പോരാട്ടം കനക്കുന്നു. യു.ഡി.എഫ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്ടെത്തും. അതേസമയം, എൽ.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കോട്ടയം ജില്ലയിൽ വിവിധ പൊതുസമ്മേളനങ്ങളിൽ പങ്കെടുക്കും.(Kerala in Assembly election heat,...