ഇടുക്കി: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 70 വർഷം പഴക്കമുള്ള കെട്ടിടം അതീവ അപകടാവസ്ഥയിൽ. കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടും ഇത് പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം ഉയരുന്നു. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ഭീഷണിയായി ഈ കെട്ടിടം നിലകൊള്ളുകയാണ്.(Thodupuzha District Hospital building in danger)
കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് ഏതു നിമിഷവും നിലംപൊത്താവുന്ന...
ന്യൂഡൽഹി: പശ്ചിമ ബംഗാൾ വോട്ടർപട്ടികയിൽ നിന്ന് ലക്ഷക്കണക്കിന് പേർ പുറത്തായ സംഭവത്തിൽ ഭരണഘടനയുടെ അനുച്ഛേദം 142 പ്രകാരമുള്ള സവിശേഷ അധികാരം ഉപയോഗിച്ച് സുപ്രീംകോടതിയുടെ നിർണ്ണായക ഇടപെടൽ. വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട 70 ലക്ഷം പേരിൽ രേഖകൾ ഹാജരാക്കുന്ന എല്ലാവരുടെയും അപേക്ഷകൾ വീണ്ടും പരിശോധിക്കാൻ കോടതി ഉത്തരവിട്ടു.(Not a single deserving person should be...
ന്യൂഡൽഹി: ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഇസ്രയേലിലേക്ക് തിരിക്കും. രാവിലെ ഒമ്പത് മണിക്ക് പുറപ്പെടുന്ന പ്രധാനമന്ത്രിയെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിട്ടെത്തി സ്വീകരിക്കും. സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി ഇസ്രയേൽ പാർലമെന്റിനെ അഭിസംബോധന ചെയ്ത്...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ പത്ത് നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതിടത്തും സിറ്റിംഗ് എം.എൽ.എമാരെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം നേതൃതലത്തിൽ ധാരണയായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ ഇന്ന് ചേരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം നൽകും.(CPM agrees to give seats to all 9...
കൊച്ചി: വലിയ രാഷ്ട്രീയ-സാമൂഹിക വിവാദങ്ങൾക്ക് വഴിവെച്ച ‘ദ കേരള സ്റ്റോറി 2’ എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജി കേരള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കണ്ണൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി തുടരുന്നത്.(The Kerala Story 2, High Court to consider plea seeking cancellation of censor...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രചാരണ പരിപാടികൾക്ക് ആവേശം പകരാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെത്തുന്നു. രണ്ട് ഘട്ടങ്ങളിലായാണ് അദ്ദേഹം സംസ്ഥാനത്ത് സന്ദർശനം നടത്തുന്നത്. ആദ്യഘട്ടം ഫെബ്രുവരി 25, 26 തീയതികളിലും രണ്ടാംഘട്ടം മാർച്ച് ആറ്, ഏഴ് തീയതികളിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.(Rahul Gandhi in Kerala today to invigorate Congress campaign)
ഫെബ്രുവരി 25-ന്...
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിനെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. കഴിഞ്ഞ ദിവസങ്ങളിലായി ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് നേതാവാണ് പരാതി സമർപ്പിച്ചത്.(Doctors' strike at Nedumangad District Hospital, Complaint filed with Human Rights Commission)
പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശു മരിച്ച...
തൃശ്ശൂർ: മുരിങ്ങൂരിൽ ദേശീയപാത അടിപ്പാത നിർമ്മാണം നടക്കുന്നതിനിടെ 15 അടി ഉയരത്തിൽ നിന്ന് കൂറ്റൻ കോൺക്രീറ്റ് സ്ലാബ് സർവീസ് റോഡിലേക്ക് പതിച്ചു. കൊരട്ടിയിൽ നിന്ന് ചാലക്കുടി ഭാഗത്തേക്ക് വരുന്ന പാതയിൽ മുരിങ്ങൂർ പള്ളിക്ക് സമീപമാണ് അപകടമുണ്ടായത്.(Slab fell on to the road in Muringoor)
സമീപത്ത് കൂടി വാഹനം കടന്നുപോയി തൊട്ടുപിന്നാലെയാണ് സ്ലാബ് നിലംപതിച്ചത്....
കാസർഗോഡ്: സി.പി.ഐ നേതാവും മീഞ്ച പഞ്ചായത്ത് മുൻ പ്രസിഡന്റുമായ സുന്ദരി ഷെട്ടി ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തത് വിവാദമാകുന്നു. ഹൊസങ്കടിയിൽ നടന്ന ഹിന്ദു ഏകത സമ്മേളനത്തിലാണ് സുന്ദരി ഷെട്ടി പങ്കെടുത്തത്.(CPI leader at RSS stage, Leadership seeks explanation)
സി.പി.ഐയുടെ സജീവ പ്രവർത്തകയായ ഇവർ ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കടമ്പാർ വാർഡിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി...
ന്യൂഡൽഹി: ഇംഗ്ലീഷിലെ കേരള, ഹിന്ദിയിലെ കേരൾ എന്നീ പ്രയോഗങ്ങൾ ചരിത്രമാകുന്നു. ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ മാറ്റം വരുത്തി സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്ന് പുനർനാമകരണം ചെയ്യാനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ പച്ചക്കൊടി കാട്ടി.(Kerala to become ‘Keralam’ in all documents, Union Cabinet approves change of name)
പ്രധാനമന്ത്രിയുടെ പുതുതായി നിർമ്മിച്ച ഓഫീസായ...