Amina SR

ഗ്യാസ് ക്ഷാമമെന്ന പേരിൽ അധിക ബിൽ ഏർപ്പെടുത്തിയാൽ കർശന നടപടി: ഹോട്ടലുകൾക്കെതിരെ...

ന്യൂഡൽഹി: ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും ഭക്ഷണബില്ലിനൊപ്പം 'എൽപിജി ചാർജ്ജ്', 'ഗ്യാസ് സർചാർജ്ജ്', 'ഫ്യുവൽ കോസ്റ്റ് റിക്കവറി' തുടങ്ങിയ പേരുകളിൽ അധിക തുക ഈടാക്കുന്നതിനെതിരെ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി കർശന മുന്നറിയിപ്പ് നൽകി. ഇത്തരം ചാർജ്ജുകൾ ഈടാക്കുന്നത് ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം നിയമവിരുദ്ധം ആണെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അതോറിറ്റി പുറപ്പെടുവിച്ച നിർദ്ദേശത്തിൽ വ്യക്തമാക്കി.(Strict...

സഭയുടെ തലപ്പത്ത് ഇനി വനിതാ സാന്നിധ്യം: കാൻ്റർബറി ആർച്ച് ബിഷപ്പായി ചരിത്രം...

ലണ്ടൻ: ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ആത്മീയ നേതൃത്വത്തിലേക്ക്. മുൻ നഴ്സ് കൂടിയായ സാറാ മുള്ളലി (63) ബുധനാഴ്ച കാന്റർബറി കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ആർച്ച് ബിഷപ്പായി ഔദ്യോഗികമായി സ്ഥാനമേറ്റു. ലോകമെമ്പാടുമുള്ള 8.5 കോടി അംഗങ്ങളുള്ള ആംഗ്ലിക്കൻ സഭയുടെ ആത്മീയ തലപ്പത്ത് എത്തുന്ന ആദ്യ വനിതയാണ് ഇവർ.(Sarah Mullally enthroned as...

തിരുവനന്തപുരം സെൻട്രലിൽ അനുനയം: സുധീർ കരമനയ്ക്കായി ആൻ്റണി രാജു പ്രചാരണത്തിനിറങ്ങുന്നു |...

തിരുവനന്തപുരം: സുധീർ കരമനയുടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകാൻ ആന്റണി രാജു തീരുമാനിച്ചു. ഇന്ന് രാവിലെ നടക്കുന്ന വഞ്ചിയൂർ മേഖലാ കൺവെൻഷൻ ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്നതോടെ മണ്ഡലത്തിലെ ഇടതുമുന്നണിയിലെ അസ്വാരസ്യങ്ങൾക്ക് വിരാമമാകും.(Antony Raju to start campaigning for Sudheer Karamana in Thiruvananthapuram Central ) സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആന്റണി...

ശബരിമല കൊടിമര പുനർനിർമ്മാണം: ക്രമക്കേടിൽ കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, റിപ്പോർട്ട് ഹൈക്കോടതിക്ക്...

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ നടന്നതായി കണ്ടെത്താനായില്ലെന്ന് വിജിലൻസ്. സംഭവത്തിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.(Sabarimala flagpole reconstruction, Vigilance says there is no evidence to file a case for irregularities) കൊടിമര നിർമ്മാണത്തിനായി ഭക്തരിൽ നിന്ന് ആകെ...

യു പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: അടിയന്തര നടപടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം, നിയമപരമായി...

ആലപ്പുഴ: കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു. പ്രതിഭയ്‌ക്കെതിരെ മുസ്ലിം ലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കർശന ഇടപെടൽ നടത്തി. സംഭവത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി ഉചിതമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകാൻ കളക്ടർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.(Misogynist remarks against U Prathibha, Election Commission orders...

‘ഇന്ത്യയടക്കമുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് തുറന്നിട്ടിരിക്കുന്നു’: ഇറാൻ; യുദ്ധം ലക്ഷ്യത്തിലേക്കെന്ന്...

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ത്യയുൾപ്പെടെയുള്ള സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്ക് വഴി ചരക്കുനീക്കം നടത്താൻ അനുമതി നൽകി ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയ്ക്ക് പുറമെ ചൈന, റഷ്യ, ഇറാഖ്, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾക്കും ഈ ഇളവ് ബാധകമാണ്. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് വിദേശകാര്യ...

സോഷ്യൽ മീഡിയ ആസക്തി സൃഷ്ടിക്കുന്നു: മെറ്റയ്ക്കും ഗൂഗിളിനും വമ്പൻ പിഴ; നിർണ്ണായക...

ന്യൂയോർക്ക്: ഉപഭോക്താക്കളിൽ ആസക്തിയുണ്ടാക്കുന്ന വിധത്തിൽ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്തെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഭീമന്മാരായ മെറ്റയ്ക്കും ഗൂഗിളിനും കോടതി പിഴ ചുമത്തി. മെറ്റ 4.2 മില്യൺ ഡോളറും, ഗൂഗിൾ 1.8 മില്യൺ ഡോളറും നഷ്ടപരിഹാരം നൽകാനാണ് ലോസ് ഏഞ്ചൽസ് കോടതി ഉത്തരവിട്ടത്.( Creates Social media addiction, Huge fine for Meta and...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാൻ SIT കൂടുതൽ സമയം തേടിയേക്കും...

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്. ഇക്കാര്യം അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.(Sabarimala gold theft case, SIT may seek more time to file chargesheet ) സ്വർണ്ണപ്പാളികളിൽ അട്ടിമറി നടന്നിട്ടുണ്ടോ എന്ന്...

നീരവ് മോദിക്ക് കനത്ത തിരിച്ചടി: ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരായ അപ്പീൽ ലണ്ടൻ കോടതി...

ന്യൂഡൽഹി: വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറുന്ന കാര്യത്തിൽ നിർണ്ണായക വഴിത്തിരിവ്. ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ നീരവ് മോദി സമർപ്പിച്ച അപ്പീലിൽ ഇടപെടാൻ ലണ്ടൻ കോടതി വിസമ്മതിച്ചു. ഇതോടെ നീരവിനെ ഉടൻ ഇന്ത്യയിലെത്തിക്കാനുള്ള അന്വേഷണ ഏജൻസികളുടെ നീക്കങ്ങൾക്ക് വേഗതയേറും.(Big setback for Nirav Modi, London court rejects...

നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരചിത്രം ഇന്നറിയാം; പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും...

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിലെ അന്തിമ ചിത്രം ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് അവസാനിക്കുന്നതോടെ സംസ്ഥാനത്തെ യഥാർത്ഥ മത്സര ചിത്രം വ്യക്തമാകും.(Assembly elections, The deadline for withdrawal of nominations ends today) സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ നിലവിൽ 985 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഇന്നലെ നടന്ന പരിശോധനയിൽ 269...