Amina SR

കോഴിക്കോട് മാധ്യമങ്ങൾക്ക് വിലക്ക്: ഇടപെട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ | Kozhikode Counting...

കോഴിക്കോട്: വോട്ടെണ്ണൽ ദിനത്തിൽ കോഴിക്കോട് ജില്ലയിലെ കൗണ്ടിംഗ് സെന്ററുകളിൽ മാധ്യമപ്രവർത്തകർക്ക് ഏർപ്പെടുത്തിയ അപ്രതീക്ഷിത നിയന്ത്രണം വിവാദമാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക പാസ് കൈവശമുള്ള മാധ്യമപ്രവർത്തകരെ പോലും വോട്ടെണ്ണൽ കേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കാത്ത സാഹചര്യമാണ് ഉണ്ടായത്. ജില്ലാ ഭരണകൂടത്തിന്റെ ഈ നടപടിക്കെതിരെ മാധ്യമപ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നു.(Kozhikode Counting Center Media Ban CEO intervention) സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് മുഖ്യ...

ജനവിധി കാത്ത് കേരളം: വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ;...

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന 140 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങി. ഓരോ 50 വോട്ടുകൾ വീതമുള്ള കെട്ടുകളാക്കിയാണ് ഇവ തരംതിരിക്കുന്നത്. 8.30-ഓടെ വോട്ടിങ് യന്ത്രങ്ങളിലെ വോട്ടുകൾ കൂടി എണ്ണിത്തുടങ്ങുന്നതോടെ സംസ്ഥാനത്തെ ആദ്യ ഫലസൂചനകൾ ഒൻപത് മണിയോടെ ലഭ്യമാകും.(Kerala...

പ്രാർത്ഥനയോടെ വിധിദിനത്തിലേക്ക്: ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി രമേശ് ചെന്നിത്തല |...

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരുവനന്തപുരത്തെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വോട്ടെണ്ണലിന് മുന്നോടിയായി രാവിലെ തന്നെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രാർത്ഥനകൾ നടത്തി.(Ramesh Chennithala Temple Visit Kerala election result day) നേരത്തെ ചാണ്ടി ഉമ്മൻ, കെ എസ് ശബരീനാഥൻ തുടങ്ങിയ...

കൽപ്പറ്റയിൽ ബാലറ്റ് പെട്ടി തുറന്നു തുടങ്ങി: വോട്ടെണ്ണൽ നടപടികൾ സജീവം |...

വയനാട്: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണലിന് ഇനി നിമിഷങ്ങൾ മാത്രം. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ കേന്ദ്രങ്ങളിൽ ബാലറ്റ് പെട്ടികൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് പെട്ടികളാണ് ആദ്യം തുറന്നത്.(Kerala Election Results 2026 postal ballot boxes open kalpetta) അതീവ...

സ്ട്രോങ്ങ് റൂമുകൾ തുറന്നു: നേതാക്കൾ കേന്ദ്രങ്ങളിലേക്ക്; വിധിദിനത്തിൽ നെഞ്ചിടിപ്പോടെ മുന്നണികൾ |...

തിരുവനന്തപുരം: കേരളം അടുത്ത അഞ്ചുവർഷം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന വിധിദിനത്തിന്റെ ആദ്യ ഘട്ട നടപടികൾ പൂർത്തിയായി. സംസ്ഥാനത്തെ വിവിധ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സ്ട്രോങ്ങ് റൂമുകൾ തുറന്നു. സ്ഥാനാർത്ഥികൾ കൗണ്ടിങ് സ്റ്റേഷനുകളിലേക്ക് എത്തിത്തുടങ്ങി. കൃത്യം എട്ട് മണിക്ക് തപാൽ വോട്ടുകൾ എണ്ണിത്തുടങ്ങുന്നതോടെ കേരളത്തിന്റെ രാഷ്ട്രീയ ഗതി നിർണ്ണയിക്കുന്ന ആദ്യ സൂചനകൾ ലഭ്യമാകും.(Kerala election result counting...

സ്ട്രോങ്ങ് റൂമുകൾ തുറന്നു: കേരളം ആരോടൊപ്പമെന്ന് അറിയാൻ ഇനി അൽപ്പ സമയം...

തിരുവനന്തപുരം: കേരളം അത്യന്തം ആകാംക്ഷയോടെ കാത്തിരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്ക് ഔദ്യോഗിക തുടക്കം. സംസ്ഥാനത്തെ 140 വോട്ടെണ്ണൽ കേന്ദ്രങ്ങളിലെയും സ്ട്രോങ്ങ് റൂമുകൾ തുറന്നു തുടങ്ങി. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി, കൽപ്പറ്റ, മാനന്തവാടി മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകൾ രാവിലെ ആറരയോടെ തന്നെ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തിൽ തുറന്നു.(Kerala Assembly Election...

ബത്തേരിയിലടക്കം സ്ട്രോങ്ങ് റൂമുകൾ തുറന്നു: വോട്ടെണ്ണൽ ഉടൻ, വിധി കാത്ത് കേരളം...

വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മുന്നോടിയായി വയനാട് ജില്ലയിലെ സ്ട്രോങ്ങ് റൂം തുറന്നു. സുൽത്താൻ ബത്തേരി, കൽപ്പറ്റ തുടങ്ങിയ മണ്ഡലങ്ങളിലെ സ്ട്രോങ്ങ് റൂമുകളാണ് ഇന്ന് രാവിലെ ആറരയോടെ തുറന്നത്.(Kerala election results strong rooms open wayanad ) സുൽത്താൻ ബത്തേരി മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ സെന്റ് മേരീസ് കോളേജിലെ സ്ട്രോങ്ങ് റൂം റിട്ടേണിംഗ് ഓഫീസറുടെ...

വിധിദിനത്തിൽ മുഖ്യമന്ത്രി കണ്ണൂരിൽ: VD സതീശൻ തലസ്ഥാനത്ത്; നേതാക്കൾ കേന്ദ്രങ്ങളിലേക്ക്, കേരളം...

തിരുവനന്തപുരം: കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിർണ്ണായക വോട്ടെണ്ണൽ ആരംഭിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത് മുന്നണി നേതാക്കളുടെ ഓരോ നീക്കത്തിലേക്കുമാണ്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഓരോ മുന്നണിയുടെയും പ്രധാന കേന്ദ്രങ്ങൾ സജീവമാവുകയാണ്.(Chief Minister in Kannur on Kerala Assembly Election vote counting Day, VD Satheesan in Trivandrum...

‘ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണം’: പുലർച്ചെ പിതാവിൻ്റെ കല്ലറയിലെത്തി...

കോട്ടയം: കേരളം ആര് ഭരിക്കുമെന്ന് അറിയാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ, പുതുപ്പള്ളിയിൽ വൈകാരികമായ തുടക്കം. ഉമ്മൻചാണ്ടിക്ക് ശേഷം കോൺഗ്രസിന് ഒരു മുഖ്യമന്ത്രി ഉണ്ടാകണമെന്ന ആഗ്രഹം പങ്കുവെച്ച് പുതുപ്പള്ളിയിലെ സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. വോട്ടെണ്ണൽ ദിനത്തിന്റെ പുലർച്ചെ പുതുപ്പള്ളി പള്ളിയിലെത്തി പിതാവ് ഉമ്മൻചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളെ കണ്ടത്.(Chandy Oommen visited...

കേരളത്തിൽ ജയിച്ച് കയറുന്നത് ആര് ?: ആകാംക്ഷയോടെ മുന്നണികൾ, മുഖ്യമന്ത്രി ചർച്ചകൾ...

തിരുവനന്തപുരം: കാത്തിരിപ്പിന് വിരാമം. കേരളം ഇനി അഞ്ചുവർഷം ആര് ഭരിക്കുമെന്ന് ഇന്നറിയാം. വോട്ടെടുപ്പ് കഴിഞ്ഞ് നീണ്ട 25 ദിവസത്തെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. സംസ്ഥാന ചരിത്രത്തിൽ നിർണ്ണായകമായ ഈ തിരഞ്ഞെടുപ്പ് ഫലം മുന്നണികൾക്കെല്ലാം ഒരുപോലെ നെഞ്ചിടിപ്പേറ്റുന്നതാണ്.(Kerala election result counting day CM race updates) പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭരണത്തുടർച്ച...