Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ചലച്ചിത്രതാരം അനൂപ് മേനോന്‍...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് ചലച്ചിത്രതാരം അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി : ജല-പരിസ്ഥിതി മാനേജ്‌മെന്റിലെ അറിവും പ്രൊഫഷണല്‍ വൈദഗ്ധ്യവും വികസിപ്പിക്കുന്നതിനായും, പുതിയകാല തൊഴില്‍ സാദ്ധ്യതകള്‍ തുറന്നുകിട്ടുന്നതിനായും രൂപകല്‍പന ചെയ്ത വിദ്യാഭ്യാസ സ്ഥാപനം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ച് (ഐവര്‍), ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ ചലചിത്ര താരം അനൂപ് മേനോന്‍ ഉദ്ഘാടനം ചെയ്്തു. ഇതാദ്യമായാണ് കേരളത്തില്‍ ജല പരിശോധനയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ക്കായി സമഗ്രമായ ഒരു സ്ഥാപനം ആരംഭിക്കുന്നത്.

ക്ലീന്‍ ഹബ് പൊല്യൂഷന്‍ കണ്‍ട്രോള്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വാട്ടര്‍മാക് എന്ന ബ്രാന്‍ഡിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐവര്‍, റെസിഡന്‍ഷ്യല്‍, വാണിജ്യ, വ്യാവസായിക മേഖലകളില്‍ ജല-മലിനജല ശുദ്ധീകരണങ്ങള്‍ക്കുള്ള നൂതന പരിഹാരങ്ങള്‍ നല്‍കുന്നതില്‍ ഈ സ്ഥാപനങ്ങള്‍ക്കുള്ള 18 വര്‍ഷത്തിലേറെക്കാലത്തെ പരിചയം കൈമുതലാക്കിയാണ് ഈ മേഖലയിലേക്ക് കടക്കുന്നത്.

അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ എന്‍വിറോണ്‍മെന്റ്‌റല്‍ എഞ്ചിനീയറിംഗ് , ഇടിപി ആന്‍ഡ് എസ്ടിപി ഓപ്പറേഷന്‍സ് , പ്രൊഫഷണല്‍ വാട്ടര്‍ അനാലിസിസ് ആന്‍ഡ് ടെസ്റ്റിംഗ്, എക്സ്പെര്‍ട്ട് ലെവല്‍ കോഴ്സ് ഇന്‍ വാട്ടര്‍ ഫില്‍റ്റര്‍ പരിശീലനം, അഡ്വാന്‍സ്ഡ് എംബിആര്‍ (മെംബ്രേയ്ന്‍ ബയോ റിയാക്ടര്‍) ടെക്‌നോളജി, വാട്ടര്‍ ട്രീറ്റ്മെന്റ് ടെക്‌നോളജി, കോംബ്രിഹെന്‍സീവ് വാട്ടര്‍ ട്രീറ്റ്മെന്റ്, ക്വാളിറ്റി മാനേജ്മെന്റ് എന്നീ മേഖലയിലാണ് ഇവിടെ കോഴ്സുകള്‍ നല്‍കുന്നത്. തൊഴില്‍ പരിശീലനവും വൈദഗ്ധ്യമുള്ള സാങ്കേതിക വിദഗ്ധരില്‍ നിന്നുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രായോഗികമായ പരിശീലനം ഉറപ്പാക്കുന്നു.

.ഐഎസ് 10500, ഡബ്ലൂഎച്ച്ഓ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ള ദേശീയ, അന്തര്‍ദേശീയ മാനദണ്ഡങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തനം, പരിപാലനം, പരിശോധന എന്നിവയില്‍ ഇതിലൂടെ പ്രായോഗിക അനുഭവം ലഭിക്കും. ജല സംസ്‌കരണ സാങ്കേതികവിദ്യകളില്‍ സമഗ്രവും നൂതനവുമായ പരിശീലനം നല്‍കുക, തൊഴില്‍ സാധ്യത വര്‍ദ്ധിപ്പിക്കുക, സമൂഹ ആരോഗ്യവും പരിസ്ഥിതി നിലവാരവും മെച്ചപ്പെടുത്തുന്ന സുസ്ഥിര ജല പരിഹാരങ്ങള്‍ വികസിപ്പിക്കുക എന്നിവയാണ് ഐവര്‍ ലക്ഷ്യമിടുന്നതെന്ന് ഉദ്ഘാടന വേളയില്‍ സംസാരിച്ച ക്ലീന്‍ഹബ് പൊല്യൂഷന്‍ കണ്‍ട്രോള്‍ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടര്‍ ഇ.കെ. മരക്കാര്‍ പറഞ്ഞു. ചടങ്ങില്‍ ഐവറിന്റെ ക്യാംപയിന്‍ ചിത്രവും ലോഗോയും പ്രകാശനം ചെയ്തു. സംവിധായകനും നടനുമായ ശങ്കര്‍ രാമകൃഷ്ണന്‍ ചടങ്ങില്‍ സംസാരിച്ചു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala