Description
Digital Voice of Kerala
Thursday, April 30, 2026

Digital Voice of Kerala
HomeKeralaകോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തി |...

കോഴിക്കോട് കെട്ടിടത്തിന് തീപിടിച്ചു: മുറിക്കുള്ളിൽ കത്തിക്കരിഞ്ഞ പുരുഷ മൃതദേഹം കണ്ടെത്തി | Fire

🎙️ Latest Podcast

കോഴിക്കോട്: മാങ്കാവിൽ റോഡരികിലെ കെട്ടിടത്തിലെ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. മാങ്കാവ് – ആഴ്ചവട്ടം റോഡരികിലെ ഒറ്റമുറികളുള്ള കെട്ടിടത്തിലാണ് സംഭവം. മുറിക്കുള്ളിൽ പുരുഷന്റെ മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.(Fire in building in Kozhikode, Burnt male body found inside room)

വ്യാഴാഴ്ച പുലർച്ചെ പ്രഭാത സവാരിക്കിറങ്ങിയവരാണ് റോഡരികിലെ കെട്ടിടത്തിൽ നിന്നും തീയും പുകയും ഉയരുന്നത് ആദ്യം ശ്രദ്ധിച്ചത്. ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണച്ചപ്പോഴേക്കും മുറി പൂർണ്ണമായും കത്തിനശിച്ചിരുന്നു. തുടർന്നാണ് മുറിക്കുള്ളിൽ മൃതദേഹം കണ്ടെത്തിയത്.

കല്ലായിലെ ഒരു ഫർണിച്ചർ കടയിൽ ജോലി ചെയ്തിരുന്നയാളാണ് ഈ മുറിയിൽ വാടകയ്ക്ക് താമസിച്ചിരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. എന്നാൽ മരിച്ചത് ഇയാൾ തന്നെയാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.