മഹാരാഷ്ട്രയിലെ വാർധയിൽ ട്രക്കും കാറും കൂട്ടിയിടിച്ച് തീപിടിച്ചതിനെത്തുടർന്ന് കുടുംബാംഗങ്ങളടക്കം ആറുപേർ വെന്തുമരിച്ചു. മുംബൈ-നാഗ്പൂർ സമൃദ്ധി മഹാമാർഗ് എക്സ്പ്രസ്‌വേയിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം (Wardha Road Accident). പൂനെയിൽ നിന്ന് വാർധയിലേക്ക് പോവുകയായിരുന്ന കാറിന് പിന്നിൽ മുളക് കയറ്റിയ ട്രക്ക് ഇടിക്കുകയായിരുന്നു. ട്രക്കിനടിയിൽപ്പെട്ട് കാർ പൂർണ്ണമായും തകർന്നു. തുടർന്നുണ്ടായ തീപിടുത്തത്തിൽ കാറിലുണ്ടായിരുന്ന നാല് പേരും ട്രക്കിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
നേരത്തെ എഥനോൾ കയറ്റിയ മറ്റൊരു ട്രക്ക് അപകടത്തിൽപ്പെട്ട് ഇന്ധനം ചോർന്നതിനെത്തുടർന്ന് ഈ ഭാഗത്ത് ഗതാഗതം വഴിതിരിച്ചുവിട്ടിരുന്നു. ഇതിനിടയിലാണ് അമിതവേഗതയിലെത്തിയ ട്രക്ക് കാറിലിടിച്ചത്. മരിച്ചവരിൽ വാർധ സലോഡ് സ്വദേശികളായ രാജേഷ് ടിപ്ലെ, ഭാര്യ സുഷമ ടിപ്ലെ, മകൾ ജാൻവി, ഡ്രൈവർ അങ്കുഷ് റൗത്ത് എന്നിവരും ട്രക്ക് ജീവനക്കാരായ സഞ്ജയ് കുമാർ, സമരജിത് പാൽ എന്നിവരും ഉൾപ്പെടുന്നു. മകൾക്ക് പൂനെയിൽ എംബിഎ പഠനത്തിനായി പ്രവേശനം നൽകി മടങ്ങുകയായിരുന്നു കുടുംബം. ഹൈവേ പോലീസ്, വാർധ പോലീസ്, ഫയർഫോഴ്സ് എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. സമൃദ്ധി എക്സ്പ്രസ്‌വേയിൽ അപകടങ്ങൾ വർധിച്ചുവരികയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Summary: Six people, including four members of a family and two truck crew members, were charred to death in Maharashtra’s Wardha district after a speeding truck collided with a car on the Samruddhi Mahamarg expressway. The victims were returning home after dropping their daughter at college in Pune when the accident occurred, resulting in both vehicles catching fire.


