HomeCrime3 മാസം ഗർഭിണിയായ യുവതിയും ഭർത്താവും വനത്തിൽ മരിച്ച നിലയിൽ: കൂട്ടബലാത്സംഗത്തിന്...

3 മാസം ഗർഭിണിയായ യുവതിയും ഭർത്താവും വനത്തിൽ മരിച്ച നിലയിൽ: കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് കുടുംബം | Newlywed Couple Found Dead

ബിജ്‌നോർ: ഉത്തർപ്രദേശിലെ ബിജ്‌നോർ വനത്തിൽ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആൾവാർ ജില്ലയിലുള്ള പ്യാരി ബാസ് ഷെയ്ഖ്പുർ സ്വദേശിയായ സത്‌വീന്ദർ സിംഗ്, ഭാര്യ യുപി ബിജ്‌നോർ സ്വദേശിനിയായ അമൻദീപ് കൗർ എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് മാസം മുൻപ് മാത്രം വിവാഹിതരായ ഇവർ ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു; അമൻദീപ് മൂന്ന് മാസം ഗർഭിണിയായിരുന്നു. ദാരുണമായ ഈ സംഭവം ആൾവാറിലെ ഗ്രാമത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.(Newlywed Couple Found Dead In Bijnor Forest Family Alleges Gangrape And Murder)

അമൻദീപ് കഴിഞ്ഞ 15 ദിവസമായി ബിജ്‌നോറിലെ സ്വന്തം വീട്ടിലായിരുന്നു. ഭാര്യയെ കൂട്ടിക്കൊണ്ടുവരാനായി ജൂലൈ 15 നാണ് സത്‌വീന്ദർ അവിടെയെത്തിയത്. തുടർന്ന് ജൂലൈ 16-ന് സത്‌വീന്ദറിന്റെ കേടായ മൊബൈൽ ഫോൺ നന്നാക്കാൻ കോട്‌ദ്വാറിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഇരുവരും ബൈക്കിൽ വീട്ടിൽ നിന്നിറങ്ങി. ഫോൺ ഡിസ്പ്ലേ മാറ്റാൻ പിതാവ് മഗർ സിംഗിനോട് 3000 രൂപ സത്‌വീന്ദർ വാങ്ങിയിരുന്നു. എന്നാൽ വൈകുന്നേരമായിട്ടും ഇവർ തിരിച്ചെത്തിയില്ല. ഫോണുകൾ സ്വിച്ച് ഓഫ് ആയതിനെ തുടർന്ന് കുടുംബം ലോക്കൽ പോലീസിൽ പരാതി നൽകി.

ജൂലൈ 17-ന് പ്രേംനഗർ വനപ്രദേശത്തിന് സമീപം താക്കോൽ ഊരാത്ത നിലയിൽ ഇവരുടെ ബൈക്ക് നാട്ടുകാരിൽ ഒരാൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് പോലീസെത്തി വനത്തിൽ നടത്തിയ തിരച്ചിലിൽ അർദ്ധരാത്രി ഒരു മണിയോടെ ഇരുവരുടെയും മൃതദേഹങ്ങൾ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഭാര്യയുടെ ദുപ്പട്ടയിൽ സത്‌വീന്ദറും, സത്‌വീന്ദറിന്റെ തലപ്പാവുമായിരുന്നു അമൻദീപിന്റെ കഴുത്തിലും കുരുക്കിയിരുന്നത്. ഇവരുടെ തകർന്ന മൊബൈൽ ഫോണും സമീപത്തുനിന്ന് ലഭിച്ചു.

എന്നാൽ ഇതൊരു ആത്മഹത്യയല്ലെന്നും, ആസൂത്രിതമായ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു. മൃതദേഹങ്ങൾ കണ്ടെത്തിയ മരക്കൊമ്പിന് തീരെ ബലമില്ലായിരുന്നെന്നും ഇരുവരുടെയും കാൽമുട്ടുകൾ നിലത്ത് മുട്ടിയ നിലയിലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു. ഗർഭിണിയായ അമൻദീപിനെ ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയതാണെന്നും, സത്‌വീന്ദറിന്റെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളുണ്ടെന്നും കുടുംബം ആരോപിച്ചു. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വർണ്ണവും മറ്റ് വസ്തുക്കളും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ കൊള്ളയല്ല ലക്ഷ്യമെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. നൗഗാവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയെങ്കിലും ഈ മരണങ്ങളിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

Story Summary

A newlywed couple from Rajasthan, including a three-month pregnant wife, was found hanging under suspicious circumstances in a forest in Uttar Pradesh’s Bijnor district. The victims’ family has strongly alleged foul play, claiming the woman was gang-raped and both were murdered before their bodies were staged to look like a suicide.

WhatsApp Channel Banner

Latest updates

ഫിഫ ലോകകപ്പ് ഫൈനലിന് പിന്നാലെ പുതിയ വിവാദവുമായി ലിയാൻഡ്രോ...

ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് പരാജയപ്പെട്ടതിന് പിന്നാലെ അർജന്റീന മിഡ്ഫീൽഡർ ലിയാൻഡ്രോ പെരെഡെസിന്റെ കുടുംബാംഗങ്ങളുടെ പരാമർശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നു (Leandro Paredes Family Controversy). ഫൈനൽ മത്സരശേഷം കളിക്കളത്തിലുണ്ടായ കയ്യാങ്കളിക്കും വിവാദങ്ങൾക്കും...

ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധിയെ സ്വാഗതം...

കൊച്ചി: വഖഫ് ബോർഡിന്റെ പ്രവർത്തനം സർക്കാർ നിയമിക്കുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം എന്ന കേരള ഹൈക്കോടതി നിർദേശം റദ്ദാക്കിയ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ. വഖഫ് നിയമത്തിന് തികച്ചും...

ഓപ്പറേഷൻ തൂഫാൻ: വീടുകളിൽ നിന്ന് കോടികളുടെ എംഡിഎംഎ പിടികൂടിയ...

റിപ്പോർട്ട്: അൻവർ ഷരിഫ് തേഞ്ഞിപ്പാലം കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വിളക്കാഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 1 കോടിയോളം വിലവരുന്ന 1.16 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിൽ ലഹരി കടത്ത് സംഘത്തിലെ ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു...

ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ : സെക്രട്ടേറിയറ്റിലേക്ക്...

തിരുവനന്തപുരം: ന്യായമായ അടിസ്ഥാന നിരക്ക് നടപ്പിലാക്കുക, കമ്പനികൾ ഈടാക്കുന്ന അന്യായമായ കമ്മീഷൻ വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംസ്ഥാനത്തെ ഓൺലൈൻ ടാക്സി ഡ്രൈവർമാർ അനിശ്ചിതകാല സമരം ആരംഭിച്ചു. 'ഓൾ കേരള ഓൺലൈൻ ടാക്സി ഡ്രൈവേഴ്സ്...

ഡൽഹിയിലെ CJP പ്രക്ഷോഭത്തിലെ സംഘർഷം: പരിക്കേറ്റ 21കാരിയുടെ നില...

ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി ഡൽഹിയിൽ സംഘടിപ്പിച്ച 'സൻസാദ് ചലോ' മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ലാത്തിച്ചാർജിൽ പരിക്കേറ്റ 21-കാരിയായ വിദ്യാർത്ഥിനിയുടെ നില ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ ആർ.എം.എൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുന്ന യുവതി...

DON'T MISS

‘അവൾ ഇന്നും എന്റെയൊപ്പമുണ്ട്’; മരിച്ചുപോയ ഭാര്യയുടെ ചിത്രത്തിന് മുന്നിൽ...

മരിച്ചുപോയ ഭാര്യയോടുള്ള സ്നേഹത്തിന്റെ അനശ്വര മാതൃകയായി ബെംഗളൂരുവിലെ ഒരു വയോധികനായ ഓട്ടോ ഡ്രൈവറുടെ ജീവിതം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (Bengaluru Auto Driver Buys Flowers For Late Wife). എട്ട് വർഷം മുൻപ്...

പാകിസ്ഥാനിലെ ‘സൈക്കിൾ ആംബുലൻസ്’ സമൂഹമാധ്യമങ്ങളിൽ ട്രോളുകളിൽ നിറയുന്നു; വൈറൽ...

കറാച്ചിയിലെ ഇടുങ്ങിയ തെരുവുകളിലൂടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങൾക്കായി ഏർപ്പെടുത്തിയ 'സൈക്കിൾ ആംബുലൻസ്' സംവിധാനം സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസങ്ങൾക്കും ട്രോളുകൾക്കും വഴിവെച്ചിരിക്കുകയാണ് (Pakistan Viral Cycle Ambulance). ലോകം പറക്കുന്ന ഐസിയുലുകളും അത്യാധുനിക ഡ്രോൺ...

ശമ്പളം വെട്ടിക്കുറയ്ക്കാൻ ആവശ്യപ്പെട്ട ജീവനക്കാരിക്ക് പണം നൽകി അവധിക്കാലം...

മോശം പ്രകടനത്തിന്റെ പേരിൽ തന്റെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാരിക്ക് ശിക്ഷയ്ക്ക് പകരം പണം നൽകി അവധിക്കാലം സമ്മാനിച്ച് മുംബൈയിലെ സ്റ്റാർട്ടപ്പ് സ്ഥാപകൻ (Boss Sends Employee On Paid Getaway). ബ്ലൂ...

PREMIUM

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...