കൊച്ചി: കോറോ ഹെൽത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ഒടുവിൽ ശാശ്വത പരിഹാരം. കമ്പനി അധികൃതരുമായി നടത്തിയ നിർണായക ചർച്ചയിൽ ജീവനക്കാർക്ക് അനുകൂലമായ തീരുമാനമായതായി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.(CorroHealth Mass Layoff Dispute Settled Five Months Salary Compensation Promised)
ചർച്ചയിലെ വ്യവസ്ഥകൾ പ്രകാരം പിരിച്ചുവിടപ്പെട്ട മുഴുവൻ ജീവനക്കാർക്കും അഞ്ച് മാസത്തെ ശമ്പളം കമ്പനി അധികൃതർ നൽകും. നേരത്തെ നൽകിയ രണ്ട് മാസത്തെ ശമ്പളത്തിന് പുറമെയാണ് ഈ അഞ്ച് മാസത്തെ ശമ്പളം കൂടി അധികമായി നൽകുക. ഈ തുക ജൂലൈ 26-ാം തീയതിക്ക് മുൻപായി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ലഭ്യമാക്കും.
ഇതിന് പുറമെ, ജീവനക്കാർക്ക് മറ്റ് സ്ഥാപനങ്ങളിൽ ജോലി കണ്ടെത്തുന്നതിന് ആവശ്യമായ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, ലീവിങ് സർട്ടിഫിക്കറ്റ് തുടങ്ങിയ എല്ലാ ഔദ്യോഗിക രേഖകളും കമ്പനി ഉടൻ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും ഈ അനുരഞ്ജന ചർച്ചയിൽ പങ്കെടുത്തു. കമ്പനി അധികൃതരുമായി ഉണ്ടാക്കിയ ഈ ഒത്തുതീർപ്പ് തീരുമാനത്തിൽ തൃപ്തരാണെന്ന് കോറോ ഹെൽത്തിലെ ജീവനക്കാർ പ്രതികരിച്ചു.
Story Summary
Minister Bindu Krishna announced a successful resolution in the CorroHealth mass layoff dispute in Kochi and Kozhikode, with the company agreeing to provide five months’ additional salary by July 26. The management will also issue experience and leaving certificates to the affected employees, who expressed full satisfaction with the government-mediated settlement.


