ഭോപ്പാൽ: മധ്യപ്രദേശിൽ കാലവർഷം കനക്കാനും വരൾച്ച മാറ്റി നല്ല മഴ ലഭിക്കാനുമായി കഴുതകൾക്ക് ഗുലാബ് ജാമുൻ നൽകി അപൂർവ്വ ആചാരം. ഭോപ്പാലിലെ കോലാർ റോഡിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാട്ടുക്കാരുടെ നേതൃത്വത്തിൽ ഈ വിചിത്ര ചടങ്ങുകൾ നടന്നത്. മഴയുടെ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനാണ് കഴുതകൾക്ക് മധുരം നൽകിയതെന്നും ഇതിനൊപ്പം നല്ല മഴയ്ക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തിയതായും ചടങ്ങിൽ പങ്കെടുത്തവർ വ്യക്തമാക്കി.(Donkeys Fed Gulab Jamuns In Bhopal In Ritual To Bring Good Rains To Madhya Pradesh)
ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 35 ജില്ലകളിൽ ഇത്തവണ സാധാരണ ലഭിക്കേണ്ടതിനേക്കാൾ കുറഞ്ഞ മഴയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതേസമയം, ഭോപ്പാൽ നഗരത്തിൽ ഇത്തവണ റെക്കോർഡ് മഴയാണ് ലഭിച്ചതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. കാലവർഷം ആരംഭിച്ചതു മുതൽ ഭോപ്പാലിൽ 400.3 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്.
ഇത് ഈ കാലയളവിൽ ലഭിക്കേണ്ട സാധാരണ ശരാശരിയേക്കാൾ 44 ശതമാനം കൂടുതലാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ സീനിയർ മെറ്റീരിയോളജിസ്റ്റ് എസ്.എൻ. സാഹു അറിയിച്ചു. ഞായറാഴ്ച മുതൽ മധ്യപ്രദേശിൽ പരക്കെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ കണക്കുകൾ പ്രകാരം ചിന്ദ്വാര, ദാമോ, ജബൽപൂർ, കട്നി, രേവ, സാഗർ, സത്‌ന, സിദ്ധി, മാൻഡ്‌ല, ധാർ, ഝാബുവ, മൊറേന, ശിവ്‌പുരി, വിദിഷ ഉൾപ്പെടെയുള്ള 35 ജില്ലകളിലാണ് നിലവിൽ കടുത്ത മഴക്കമ്മി നേരിടുന്നത്.
Story Summary
In a bizarre ritual to appease the rain god Indra, residents in Bhopal fed ‘gulab jamuns’ to donkeys as 35 districts in Madhya Pradesh face below-normal rainfall this monsoon season. Despite the state’s dry spell, Bhopal itself has recorded 400.3 mm of rain, which is 44 percent above average, with meteorologists predicting a wet spell across the state starting Sunday.


