വിയറ്റ്‌നാമിലെ ലായ് ചൗ പ്രവിശ്യയിലുണ്ടായ മിന്നൽ പ്രളയത്തിൽ നാല് പേർ മരിക്കുകയും നാല് പേരെ കാണാതാവുകയും ചെയ്തതായി ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വടക്കൻ വിയറ്റ്‌നാമിലെ മ്യോങ് താൻ ഗ്രാമത്തിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് പ്രളയമുണ്ടായത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. (Vietnam Flash Flood)
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് വടക്കൻ വിയറ്റ്‌നാമിലെ നിരവധി പ്രദേശങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറുകണക്കിന് വീടുകൾക്കും വൈദ്യുതി ശൃംഖലകൾക്കും നാശനഷ്ടങ്ങൾ സംഭവിക്കുകയും 238 ഹെക്ടറിലധികം കൃഷിഭൂമി വെള്ളത്തിനടിയിലാകുകയും ചെയ്തു. റോഡുകളിൽ ചെളിയും പാറക്കല്ലുകളും അടിഞ്ഞുകൂടി ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വരും മണിക്കൂറുകളിലും കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ കൂടുതൽ ഉരുൾപൊട്ടലിനും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ ഏജൻസി മുന്നറിയിപ്പ് നൽകി. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് വിയറ്റ്‌നാമിൽ മഴക്കാലം ഏറ്റവും രൂക്ഷമായി അനുഭവപ്പെടുന്നത്.
Summary: At least four people have died and four others are missing following a flash flood in Muong Than village, northern Vietnam, triggered by days of heavy rainfall. The floods have caused extensive damage to infrastructure and crops, with authorities warning of further landslides and flooding as heavy rains are expected to continue.


