HomeKerala'KSUവിന് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് ബന്ധപ്പെട്ട വേദികളിൽ, പ്രവർത്തകർക്ക്...

‘KSUവിന് സങ്കടമുണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാം, പ്രശ്നങ്ങൾ ഉന്നയിക്കേണ്ടത് ബന്ധപ്പെട്ട വേദികളിൽ, പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരും ചെയ്യരുത്’: KC വേണുഗോപാൽ | KC Venugopal

കോട്ടയം: പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് കെ.എസ്.യു പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാൽ ഇത്തരം പരാതികൾ ആദ്യം ഉന്നയിക്കേണ്ടത് പാർട്ടി വേദികളിലാണെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ജനങ്ങൾ വലിയ പ്രതീക്ഷയോടെ കാണുന്ന ഒരു സർക്കാരാണ് നിലവിലുള്ളത്എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(KC Venugopal Advises KSU Leaders To Raise Grievances Within Party Forums)

അതിനാൽ നമ്മുടെ ഭാഗത്തുനിന്ന് തന്നെ ഭരണത്തിന് അലോസരമുണ്ടാക്കുന്ന രീതിയിലുള്ള പരസ്യ പ്രതികരണങ്ങൾ ഉണ്ടാകരുതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവർത്തകർക്കുണ്ടായ സങ്കടങ്ങളും പ്രശ്നങ്ങളും പരിഹരിക്കാൻ പാർട്ടിയും സർക്കാരും ആത്മാർത്ഥമായി ശ്രമിക്കും. പാർട്ടി പ്രവർത്തകർക്ക് മനോവിഷമം ഉണ്ടാക്കുന്ന കാര്യങ്ങൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വഖഫ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കെ.സി. വേണുഗോപാൽ പറഞ്ഞു. അദ്ദേഹം തികച്ചും വിലകുറഞ്ഞ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി.

Story Summary

AICC General Secretary K.C. Venugopal stated that while KSU workers might have genuine grievances regarding recent developments, such internal issues must be raised within party forums first rather than in public. Speaking after the Oommen Chandy memorial meeting in Puthuppally, he urged workers not to create friction for the highly anticipated UDF government.

WhatsApp Channel Banner

Latest updates

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഉടൻ: തിളങ്ങി...

ന്യൂഡൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകം ഒന്നടങ്കം കാത്തിരിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് വൈകിട്ട് 5:30-ന് പ്രഖ്യാപിക്കും. ന്യൂഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡ് പ്രഖ്യാപനം ഉണ്ടാവുക. ജയരാജ്...

‘യോളോ’ ഒ.ടി.ടിയിലെത്തി; കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് കോമഡി-മിസ്റ്ററി...

കൊച്ചി: മുൻനിര സിനിമാ നിർമ്മാണ-വിതരണ കമ്പനിയായ കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ (Casablanca Film Factory) ഏറ്റവും പുതിയ തമിഴ് കോമഡി-മിസ്റ്ററി ത്രില്ലർ ചിത്രം 'യോളോ' (Tamil mystery thriller yolo amazon prime...

അഭിഷേക് ബാനർജിക്ക് കനത്ത തിരിച്ചടി: ഓഫീസ് കെട്ടിടം അടിയന്തരമായി...

കൊൽക്കത്ത: അഭിഷേക് ബാനർജിയുടെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ ഓഫീസ് കെട്ടിടം ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. അനധികൃത നിർമ്മാണം എന്ന് ചൂണ്ടിക്കാണിച്ചാണ് ശനിയാഴ്ച സൗത്ത് 24 പർഗാനാസ് ജില്ലാ അധികൃതർ അംതലയിലുള്ള അഞ്ചുനില കെട്ടിടത്തിന്റെ...

കൊലയും ആത്മഹത്യയും: ഇന്ത്യയിൽ 6 മാസത്തിനിടെ 554 ഭർത്താക്കന്മാർ...

ഗുരുഗ്രാം: ഇന്ത്യയിൽ ഈ വർഷത്തെ ആദ്യ ആറുമാസത്തിനിടെ 554 ഭർത്താക്കന്മാർ കൊല ചെയ്യപ്പെടുകയോ ദാമ്പത്യ പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ചെയ്യുകയോ ചെയ്തതായി ഗുരുഗ്രാം ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഏകം ന്യായ ഫൗണ്ടേഷൻ' പുറത്തുവിട്ട റിപ്പോർട്ടിൽ...

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

DON'T MISS

3 ടൺ ഭാരമുള്ള പീരങ്കി മോഷണം പോയി; നർവാർ...

മധ്യപ്രദേശിലെ ചരിത്രപ്രധാനമായ നർവാർ കോട്ടയിൽ നിന്ന് 3,000 കിലോ ഭാരമുള്ള സിന്ധ്യകാലഘട്ടത്തിലെ പീരങ്കി മോഷണം പോയി. 25-ഓളം വരുന്ന സായുധരായ സംഘം കോട്ടയിലെ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയാണ് അതിസാഹസികമായി മോഷണം നടത്തിയത്. കോട്ടയിലെ...

‘ഇരിക്കാതിരിക്കാൻ കസേരകൾ നീക്കി’; വിശ്രമമുറിയിൽ നിന്ന് കസേരകൾ നീക്കം...

വിശ്രമമുറിയിലെ കസേരകളും ബെഞ്ചുകളും മാനേജർ എടുത്തുമാറ്റിയ സംഭവത്തിൽ പ്രതിഷേധിച്ച് ജീവനക്കാരന്റെ സോഷ്യൽ മീഡിയ പോസ്റ്റ്. ഓട്ടോമൊബൈൽ വർക്ക് ഷോപ്പിലെ ജീവനക്കാരാണ് ഈ ദുരവസ്ഥ നേരിടുന്നത്. മോശം കാലാവസ്ഥയിലും അമിത ചൂടിലും ജോലി ചെയ്യാൻ...

അപൂർവ കണ്ടെത്തൽ; കോംഗോയിലെ വനത്തിൽ പുതിയ കുരങ്ങ് വർഗത്തെ...

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ വനമേഖലയിൽ പുതിയൊരു കുരങ്ങ് വർഗത്തെ കണ്ടെത്തി. 'കൊളോബസ് കോംഗോയെൻസിസ്' (Colobus congoensis) എന്ന് ശാസ്ത്രീയമായി പേരിട്ടിരിക്കുന്ന ഈ കുരങ്ങുകൾക്ക് ചുണ്ടിന് ചുറ്റുമുള്ള ഓറഞ്ച് നിറത്തിലുള്ള പാടുകളാണ് പ്രധാന...

PREMIUM

ശ്വാസംമുട്ടിച്ചും, തല്ലിയും, വെള്ളത്തിൽ മുക്കിയും കൊലപ്പെടുത്തിയത് ഒമ്പത് കുഞ്ഞുങ്ങളെ;...

1996 ഒക്ടോബർ, മഹാരാഷ്ട്രയിലെ പഞ്ചവടി പോലീസ് സ്റ്റേഷനിലേക്ക് തന്റെ മകളെ തട്ടിക്കൊണ്ടു പോയി എന്ന പരാതിയുമായി പ്രതിഭ എന്ന സ്ത്രീ എത്തുന്നു. പ്രതിഭയുടെ ഒൻപത് വയസുകാരിയായ മകളെ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പ്രതിഭ മൂന്ന്...

ഒരു പെയിന്റിംഗ് തകർത്ത ജീവിതം; സമൂഹത്തിന്റെ പരിഹാസത്തിന് ഇരയായ...

സ്വയം പര്യാപ്തയാകാനുദ്ദേശിക്കുന്ന സ്ത്രീകളെ തളർത്തിക്കളയാനായി അവരെ മോശക്കാരിയായി ചിത്രീകരിക്കുന്നത് എല്ലാക്കാലത്തും സമൂഹത്തിലെ ചില ക്ഷുദ്രജീവികളിൽ കാണാൻ കഴിയുന്ന പ്രവണതയാണ്. അത്തരത്തിലുള്ള സംഭവത്തിന് ആദ്യ കാലത്ത് ഇരയായ ഒരു സ്ത്രീയെക്കുറിച്ച് പറയാം. അവരുടെ പേരാണ്...

വർഷത്തിൽ ഒരിക്കൽ പോലും മകുടത്തിന്റെ നിഴൽ ഭൂമിയിൽ പതിയാത്ത...

ബൃഹദീശ്വര ക്ഷേത്രത്തെ കുറിച്ച് കേൾക്കാത്തവർ ചുരുക്കമാണ്. ആത്മീയതയും, കലയും ശാസ്ത്രവും സമ്മേളിച്ച ഒരിടമാണ് ബൃഹദീശ്വര ക്ഷേത്രം (Brihadisvara Temple). ഇന്ത്യയിലെ ഏറ്റവും മഹത്തായ ക്ഷേത്രങ്ങളിൽ ഒന്നായി വിഹരിക്കുന്ന ഈ ക്ഷേത്രം വിസ്മയങ്ങളുടെ ലോകമാണ്...