Description
Digital Voice of Kerala
Saturday, February 28, 2026

Digital Voice of Kerala
HomeKeralaസ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്‌ഫോടക വസ്തുവിന് മുകളിലൂടെ കയറിയിറങ്ങി: പൊട്ടിത്തെറി,...

സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്‌ഫോടക വസ്തുവിന് മുകളിലൂടെ കയറിയിറങ്ങി: പൊട്ടിത്തെറി, അത്ഭുതകരമായ രക്ഷപ്പെടൽ | Explosive

പാലക്കാട്: ഒറ്റപ്പാലം തൃക്കങ്ങോട്ട് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ സ്ഫോടക വസ്തുവിന് മുകളിലൂടെ കയറിയിറങ്ങി. സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. തൃക്കങ്ങോട് വിവേകാനന്ദ – ചാത്തൻ പറമ്പ് റോഡിൽ ഇന്ന് രാവിലെ 9.30-ഓടെയാണ് സംഭവം. (An autorickshaw carrying school students ran over explosive)

മനിശ്ശേരി എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളാണ് ഓട്ടോയിലുണ്ടായിരുന്നത്. സ്കൂളിന് 200 മീറ്റർ മാത്രം അകലെ വെച്ചാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡരികിലുണ്ടായിരുന്ന വസ്തുവിന് മുകളിലൂടെ ഓട്ടോയുടെ ടയർ കയറുകയായിരുന്നു.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ ചക്രം നിൽക്കുന്ന ഭാഗം തകർന്നു. ഓട്ടോയിലുണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് ആർക്കും പരിക്കേറ്റിട്ടില്ല.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala