ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനും അർജന്റീനയും നേർക്കുനേർ എത്തുമ്പോൾ ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത് ലയണൽ മെസ്സിയും യുവതാരം ലമിൻ യമാലും തമ്മിലുള്ള പോരാട്ടത്തിലേക്കാണ്. 2007-ൽ എഫ്സി ബാഴ്‌സലോണ സ്റ്റേഡിയത്തിൽ വെച്ച് എടുത്ത മെസ്സിയുടെയും യമാലിന്റെയും പഴയ ചിത്രം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഈ ചിത്രത്തെക്കുറിച്ച് മെസ്സി ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. (Lionel Yamal Viral Photo)
“ആ ചിത്രം അവിശ്വസനീയമാണ്. യമാൽ ഒരു കുഞ്ഞായിരുന്നപ്പോഴാണ് ഞങ്ങൾ ആ ചിത്രം എടുത്തത്… ഇന്ന് ഞങ്ങൾ ഇരുവരും ലോകകപ്പ് ഫൈനലിൽ കളിക്കുന്നു എന്നത് വളരെ അത്ഭുതകരമായ കാര്യമാണ്,” മെസ്സി പറഞ്ഞു. ന്യൂയോർക്കിൽ നടന്ന ഫിഫ ഫാനറ്റിക്സ് ഫെസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യമാൽ നിലവിൽ ലോകത്തെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണെന്നും, അദ്ദേഹത്തിന്റെ ഭാവി ശോഭനമാണെന്നും മെസ്സി കൂട്ടിച്ചേർത്തു. ഫൈനലിൽ തങ്ങൾ എല്ലാവിധത്തിലും യമാലിനെ തടയാൻ ശ്രമിക്കുമെന്നും എന്നാൽ അദ്ദേഹത്തിന് മികച്ചൊരു ഭാവി ആശംസിക്കുന്നുവെന്നും മെസ്സി വ്യക്തമാക്കി.
ഈ പഴയ ചിത്രം കണ്ടപ്പോൾ താൻ ആദ്യം കരുതിയത് അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചതാണെന്നാണ് സ്പെയിൻ താരം മൈക്കൽ മിറീനോ പറഞ്ഞു. ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളും ഭാവിയിൽ ആ സ്ഥാനത്തേക്ക് ഉയരാൻ സാധ്യതയുള്ള മറ്റൊരു താരവും ഇത്രയും വർഷങ്ങൾക്ക് മുൻപ് ഒരു ചിത്രത്തിൽ ഒന്നിച്ചുവെന്നത് വിശ്വസിക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫൈനൽ മത്സരം മികച്ചൊരു അനുഭവമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാഴ്‌സലോണയിലെ ആരാധകർക്കിടയിൽ ഈ മത്സരം വലിയ ആശയക്കുഴപ്പമാണ് ഉണ്ടാക്കിയിരിക്കുന്നത്. എക്കാലത്തെയും മികച്ച കളിക്കാരനായ മെസ്സിയെയും, പുതിയ താരോദയമായ യമാലിനെയും ഒരുപോലെ സ്നേഹിക്കുന്ന ആരാധകർക്ക് ആരെ പിന്തുണയ്ക്കണം എന്ന കാര്യത്തിൽ വലിയൊരു പ്രതിസന്ധി തന്നെയാണ് ഉള്ളത്.
Summary: Lionel Messi has reacted to the viral 2007 photo of him and Lamine Yamal, calling it “crazy” that both are now competing in a World Cup final. Messi praised Yamal as a global star and one of the best players today, while Spanish teammate Mikel Merino admitted he initially thought the photo was AI-generated. The match has left fans of FC Barcelona divided, as they struggle to choose between their long-time hero Messi and the rising star Yamal.


