തിരുവനന്തപുരം: സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിയിലും പവർകട്ടിലും സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി മുൻ വിദ്യാഭ്യാസ മന്ത്രിയും സിപിഎം നേതാവുമായ വി. ശിവൻകുട്ടി. ‘ബിസ്മയത്തിന്റെ അതിതീവ്ര നാളുകൾ’ എന്ന കുറിപ്പോടെയാണ്, വൈദ്യുതി നിയന്ത്രണത്തിൽ വലയുന്ന ജനങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി അദ്ദേഹം യുഡിഎഫ് സർക്കാരിനെ കടന്നാക്രമിച്ചത്.(V Sivankutty Mocks UDF Government And Minister Sunny Joseph Over Continuous Power Cuts)
“പകൽ സൺ ഉഷാറാക്കും, രാത്രി സണ്ണി എടങ്ങേറാക്കും” എന്നായിരുന്നു വൈദ്യുതി മന്ത്രി സണ്ണി ജോസഫിനെ ലക്ഷ്യം വെച്ചുള്ള ശിവൻകുട്ടിയുടെ സോഷ്യൽ മീഡിയ പരിഹാസം. മൺസൂൺ കാലമായിട്ടും സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നതിനിടയിൽ, രാത്രി കാലങ്ങളിൽ ഏർപ്പെടുത്തുന്ന അപ്രതീക്ഷിത പവർകട്ടുകൾ ജനങ്ങളെ കടുത്ത ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്.
സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം എപ്പോൾ അവസാനിക്കുമെന്ന് വ്യക്തമാക്കാൻ കഴിയില്ലെന്ന വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് മുൻ മന്ത്രിയുടെ ഈ രാഷ്ട്രീയ പരിഹാസം.
Story Summary
Former Education Minister V Sivankutty mocked the UDF government over the ongoing state-wide power crisis and continuous power cuts. Sharing a sarcastic post, he took a dig at Electricity Minister Sunny Joseph regarding the nightly blackouts during peak summer-like monsoon heat, following the minister’s admission that a resolution timeline remains unpredictable.


