HomeNationalസ്റ്റേജ് ഷോയ്ക്കിടെ ഇന്ത്യക്കാരനാണെന്ന് പറഞ്ഞ് കോമേഡിയനെ കെട്ടിപ്പിടിക്കാൻ ശ്രമം; ഒരൊറ്റ ചോദ്യത്തിൽ...

സ്റ്റേജ് ഷോയ്ക്കിടെ ഇന്ത്യക്കാരനാണെന്ന് പറഞ്ഞ് കോമേഡിയനെ കെട്ടിപ്പിടിക്കാൻ ശ്രമം; ഒരൊറ്റ ചോദ്യത്തിൽ പാകിസ്ഥാൻ സ്വദേശിയുടെ കള്ളം പൊളിച്ച് ചൈനീസ് കോമേഡിയൻ | Pakistani Man India False Identity

തത്സമയ സ്റ്റേജ് ഷോയ്ക്കിടെ ചൈനീസ് സ്റ്റാൻഡ്-അപ്പ് കോമേഡിയനെ കെട്ടിപ്പിടിക്കാൻ ശ്രമിക്കുകയും, താൻ ഇന്ത്യക്കാരനാണെന്ന് കള്ളം പറയുകയും ചെയ്ത പാകിസ്ഥാൻ സ്വദേശിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഷോയ്ക്കിടെ പെട്ടെന്ന് വേദിക്കരികിലെത്തി കോമേഡിയൻ കെയ്റ്റ് ഹുവിനെ കെട്ടിപ്പിടിക്കാൻ ശ്രമിച്ച ഇയാളെ അവർ തടയുകയായിരുന്നു. ( Pakistani Man India False Identity)

താൻ ഏത് രാജ്യക്കാരനാണെന്ന ചോദ്യത്തിന് ‘ഇന്ത്യൻ’ എന്നാണ് ഇയാൾ മറുപടി നൽകിയത്. എന്നാൽ, തന്റെ കാമുകനും ഇന്ത്യക്കാരനാണെന്ന് പറഞ്ഞ കെയ്റ്റ്, ‘ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ് താമസം?’ എന്ന് ചോദിച്ചു. ഇതോടെ കുടുങ്ങിയ ഇയാൾ താൻ പാകിസ്ഥാൻ സ്വദേശിയാണെന്ന് സമ്മതിക്കുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ പാകിസ്ഥാൻ സ്വദേശികൾ പലപ്പോഴും തങ്ങളെ ഇന്ത്യക്കാരായി അവതരിപ്പിക്കാറുണ്ടെന്ന സൂചനയോടെയാണ് കോമേഡിയൻ വീഡിയോ പങ്കുവെച്ചത്. ഏത് സംസ്ഥാനക്കാരനാണെന്ന ചോദ്യത്തിലൂടെ ഇയാളുടെ കള്ളം പൊളിച്ച കെയ്റ്റിന്റെ തന്ത്രത്തെ നിരവധി പേർ പ്രശംസിച്ചു. അതേസമയം, ഇത്തരം സംഭവങ്ങളെ മുൻനിർത്തി പൊതുവായ നിഗമനങ്ങളിലേക്ക് എത്തരുതെന്നും വ്യക്തിപരമായ പെരുമാറ്റങ്ങളെ രാജ്യവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ചിലർ അഭിപ്രായപ്പെടുന്നു.

Clickable Info Box