ഇറാൻ പരമോന്നത നേതാവ് അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ലോകനേതാക്കളെ ലക്ഷ്യംവെക്കുമെന്ന് സൂചന നൽകി ഇറാനിലെ തീവ്രനിലപാടുള്ള പത്രം. ഇറാനിയൻ തലസ്ഥാനമായ ടെഹ്റാനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘ഹംഷഹ്രി’ പത്രമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ തുടങ്ങി 13 വിദേശ നേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തി ഇൻഫോഗ്രാഫിക് പുറത്തിറക്കിയത്. (Iran Revenge List)
അലി ഖമേനിയുടെ പിൻഗാമിയായി ചുമതലയേറ്റ മകൻ മൊജ്തബ ഖമേനി, തന്റെ പിതാവിന്റെ വധത്തിന് പകരം വീട്ടുമെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തിന്റെ ഇച്ഛാശക്തിയാണ് പ്രതികാരമെന്നും, ഈ കുറ്റവാളികൾക്ക് സമാധാനപരമായ മരണം ലഭിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എങ്കിലും, ഈ പട്ടിക ഇറാൻ ഔദ്യോഗികമായി അംഗീകരിച്ചതാണോ എന്നതിൽ വ്യക്തതയില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യുകെ പ്രധാനമന്ത്രി കിയർ സ്റ്റാർമർ എന്നിവർക്ക് പുറമെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവരും ഈ പട്ടികയിലുണ്ട്. ഇറാൻ നടത്തിയ വ്യോമാക്രമണങ്ങൾക്കെതിരെ നിലപാടെടുക്കുകയും യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തി അനുവദിക്കുകയും ചെയ്ത രാജ്യങ്ങളാണ് പ്രതികാര ഭീഷണി നേരിടുന്നത്.
Summary: Following the killing of Supreme Leader Ali Khamenei, his successor Mojtaba Khamenei has vowed retaliation, while an Iranian newspaper, Hamshahri, published an unofficial list of 13 world leaders—including Donald Trump, Benjamin Netanyahu, and Keir Starmer—as potential targets for revenge. Tensions remain extremely high as Iran accuses these nations of complicity in the strikes that initiated the ongoing regional conflict.


