HomeIran Israel Conflictഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാൻ്റെ പ്രഖ്യാപനം തള്ളി US: അമേരിക്ക-ഇറാൻ പോര്...

ഹോർമുസ് കടലിടുക്ക് അടച്ചെന്ന ഇറാൻ്റെ പ്രഖ്യാപനം തള്ളി US: അമേരിക്ക-ഇറാൻ പോര് മുറുകുന്നു | US Iran Conflict

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ സമാധാന ധാരണകൾ തകർത്ത് അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം പരമാവധി ശക്തിയാർജ്ജിക്കുന്നു. സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചെന്ന ഇറാന്റെ പ്രഖ്യാപനം അമേരിക്കൻ സെൻട്രൽ കമാൻഡ് തള്ളി. ഹോർമുസ് ഇപ്പോഴും അന്താരാഷ്ട്ര ജലപാതയായി തുറന്നുതന്നെ കിടക്കുകയാണെന്നും, കപ്പൽ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ തങ്ങളുടെ നാവികസേന പൂർണ്ണ സജ്ജമാണെന്നും യുഎസ് വ്യക്തമാക്കി.(US Iran Conflict Escalates With Airstrikes And Gulf Base Attacks)

എന്നാൽ, ഹോർമുസ് കടലിടുക്കിൽ കടുത്ത വെല്ലുവിളിയുമായി ഇറാനും രംഗത്തുണ്ട്. തങ്ങളുടെ അനുമതിയില്ലാതെ ഒരു കപ്പലിനും ഈ പാതയിലൂടെ കടന്നുപോകാനാകില്ലെന്നാണ് ഇറാന്റെ കടുത്ത മുന്നറിയിപ്പ്. തങ്ങൾക്ക് ഒരു ഡസൻ ആണവ ബോംബുകൾ ഉള്ളതിനേക്കാൾ തന്ത്രപ്രധാനമാണ് ഹോർമുസ് കടലിടുക്കെന്ന് ഇറാൻ സൈനിക നേതാക്കൾ പ്രസ്താവിച്ചു. കടലിടുക്കിൽ വച്ച് ‘ജി എഫ് എസ് ഗാലക്സി’ എന്ന കപ്പലിന് നേരെ ഉണ്ടായ ആക്രമണമാണ് നിലവിലെ സംഘർഷങ്ങൾ വീണ്ടും കത്താൻ കാരണമായത്. ഈ കപ്പലിലെ 11 ഇന്ത്യൻ ജീവനക്കാരിൽ 10 പേരെ രക്ഷപെടുത്തിയെങ്കിലും ഒരാളെ കാണാതായിട്ടുണ്ട്.

ഇറാനിലെ 140 കേന്ദ്രങ്ങളിലാണ് അമേരിക്ക ഇതുവരെയില്ലാത്ത വിധം ശക്തമായ ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാനും പ്രത്യാക്രമണം തുടങ്ങി. തങ്ങളെ ആക്രമിക്കാൻ യുഎസ് ഉപയോഗിച്ച താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങളെയാണ് ഇറാൻ ലക്ഷ്യം വച്ചിരിക്കുന്നത്. സൗദി അറേബ്യ ഒഴികെയുള്ള ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലേക്കും ജോർദാനിലേക്കും ഇറാന്റെ മിസൈലുകളും ഡ്രോണുകളും പതിച്ചു കഴിഞ്ഞു.

Story Summary

The conflict between the US and Iran has escalated drastically after the attack on the ship GFS Galaxy, prompting the US to strike 140 targets in Iran. In response, Iran launched retaliatory missile and drone attacks on US military bases across Jordan and multiple Gulf nations except Saudi Arabia, while falsely claiming to have closed the strategic Strait of Hormuz.

Clickable Info Box