ടെഹ്റാൻ: ഇറാന്റെ പരമാധികാരിയായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഭൗതികശരീരം ജന്മനാടായ മഷാദിലെ വിശുദ്ധ തീർത്ഥാടന കേന്ദ്രമായ ഇമാം റിസ മസ്ജിദ് വളപ്പിൽ സംസ്കരിച്ചു. ഇറാനിലെയും അയൽരാജ്യമായ ഇറാഖിലെയും അഞ്ച് പ്രമുഖ നഗരങ്ങളിൽ ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്കും പൊതുദർശനങ്ങൾക്കും ശേഷമാണ് കനത്ത സുരക്ഷാ വലയത്തിൽ ഖമേനിയെയും ഒപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളെയും അടക്കം ചെയ്തത്. ഷിയാ മുസ്ലിങ്ങളുടെ ഏറ്റവും പവിത്രമായ ആരാധനാലയത്തിൽ നടന്ന ചടങ്ങിൽ ലക്ഷക്കണക്കിന് ജനങ്ങളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തിയത്.(Ayatollah Ali Khamenei burial Mashhad, Khamenei Buried In Holy City Of Mashhad Amid Rising US Iran Hostilities)
ഫെബ്രുവരി 28-ന് ടെഹ്റാനിലെ വസതിയിൽ വെച്ച് യുഎസ്-ഇസ്രായേൽ സഖ്യം നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് അലി ഖമേനിയും കുടുംബവും കൊല്ലപ്പെട്ടത്. ഖമേനിയുടെ മരണത്തെത്തുടർന്ന് ഇറാന്റെ പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മകൻ മൊജ്തബ ഖമേനി സംസ്കാര ചടങ്ങുകളിൽ ഒരിടത്തും പ്രത്യക്ഷപ്പെട്ടില്ല. അതേ ആക്രമണത്തിൽ മൊജ്തബയ്ക്കും കനത്ത പരിക്കേറ്റിരുന്നു. മഷാദിൽ നടന്ന വിലാപയാത്രയ്ക്കിടെ ജനക്കൂട്ടം കറുത്ത വസ്ത്രങ്ങളണിഞ്ഞ്, പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന പതാകകൾ ഏന്തിയാണ് പങ്കെടുത്തത്. ആക്രമണത്തിന് ഉത്തരവിട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും എതിരെ വധഭീഷണി മുഴക്കുന്ന പ്ലക്കാർഡുകളും ജനങ്ങൾ കൈകളിലേന്തിയിരുന്നു.
സംസ്കാര ചടങ്ങ് അലങ്കോലപ്പെടുത്താൻ യുഎസ് ശ്രമിച്ചതായി ഇറാന്റെ റവല്യൂഷണറി ഗാർഡ്സ് ആരോപിച്ചു. ഇതിന്റെ ഭാഗമായി ടെഹ്റാനിൽ നിന്ന് മഷാദിലേക്കുള്ള റെയിൽവേ ലൈനിലെ രണ്ട് പാലങ്ങൾ യുഎസ് തകർത്തതായും ഇറാൻ വ്യക്തമാക്കി.
Story Summary
Iran’s late Supreme Leader Ayatollah Ali Khamenei was laid to rest at the holy Imam Reza shrine in Mashhad after a six-day mourning period across Iran and Iraq. The funeral took place amidst a massive crowd chanting anti-US and anti-Israel slogans, following his death in a targeted strike four months ago. The regional situation remains highly volatile as fresh military exchanges between the US and Iran threaten to derail the recently signed preliminary truce.

