മനാമ: യു.എസ്-ഇസ്രായേൽ സഖ്യവുമായുള്ള സൈനിക തർക്കം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാന്റെ വൻ വ്യോമാക്രമണ ശ്രമം. ഗൾഫ് മേഖലയിലെ പ്രധാന രാജ്യങ്ങളായ ബഹ്റൈൻ, കുവൈത്ത്, ഖത്തർ എന്നിവിടങ്ങളിൽ വ്യാഴാഴ്ച പുലർച്ചെ മുതൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയത് ജനങ്ങളെ പരിഭ്രാന്തരാക്കി.(Iran Launches Air Attacks Targeting Bahrain Kuwait And Qatar Triggering Emergency Sirens)
ഇന്ന് പുലർച്ചെയുണ്ടായ മിസൈൽ-ഡ്രോൺ ഭീഷണിയെ തുടർന്ന് ബഹ്റൈനിൽ രണ്ട് തവണയാണ് അപായ സൈറണുകൾ മുഴങ്ങിയത്. രാജ്യം വലിയൊരു വ്യോമാക്രമണ ഭീഷണി നേരിട്ടതോടെ പൊതുജനങ്ങൾ പരിഭ്രാന്തരാകരുതെന്നും അടിയന്തരമായി ഏറ്റവും അടുത്തുള്ള സുരക്ഷിത ഷെൽട്ടറുകളിലേക്ക് മാറണമെന്നും ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം സ്വദേശികൾക്കും പ്രവാസികൾക്കും കർശന നിർദ്ദേശം നൽകി.
ബഹ്റൈന് പിന്നാലെ കുവൈത്തിന് നേരെയും കനത്ത വ്യോമാക്രമണ ശ്രമമുണ്ടായി. എന്നാൽ കുവൈത്ത് അതിർത്തി ലക്ഷ്യമാക്കി വന്ന മിസൈലുകളും ഡ്രോണുകളും കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ ആകാശത്തുവെച്ച് വിജയകരമായി വെടിവെച്ചിട്ടു. വൻ സ്ഫോടന ശബ്ദങ്ങൾ കേട്ട് ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും സൈന്യം വ്യക്തമാക്കി. അതേസമയം, ഖത്തറിലും പുലർച്ചെ മുതൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
Story Summary
Amid escalating Middle East tensions, Iran launched air attacks targeting Gulf nations, triggering air raid sirens in Bahrain, Kuwait, and Qatar. While Kuwait’s air defence systems successfully intercepted incoming missiles and drones, Bahrain and Qatar issued high-security emergency alerts advising citizens and expats to move to safe locations.

