Description
Digital Voice of Kerala
Friday, February 27, 2026

Digital Voice of Kerala
HomeWorldമിസൈലിൽ ഇന്ധനത്തിന് പകരം വെള്ളം! ചൈനീസ് സൈന്യത്തിൽ വൻ അഴിമതി: ഷി...

മിസൈലിൽ ഇന്ധനത്തിന് പകരം വെള്ളം! ചൈനീസ് സൈന്യത്തിൽ വൻ അഴിമതി: ഷി ജിൻപിങ്ങിൻ്റെ ‘ശുദ്ധീകരണം’ | Chinese military

ബീജിംഗ്: ചൈനയുടെ ആണവ മിസൈലുകളിൽ ഇന്ധനത്തിന് പകരം വെള്ളം നിറച്ചതായും പടിഞ്ഞാറൻ ചൈനയിലെ മിസൈൽ സിലോകൾ പ്രവർത്തനരഹിതമാണെന്നുമുള്ള വിവരങ്ങൾ പുറത്ത്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ അഴിമതിയെത്തുടർന്നാണ് പ്രസിഡന്റ് ഷി ജിൻപിങ് പ്രതിരോധ മേഖലയിൽ കർശനമായ നടപടികൾ ആരംഭിച്ചിരിക്കുന്നത്.(Water instead of fuel in missiles, Massive corruption in the Chinese military )

ചൈനയുടെ ആണവ പ്രതിരോധ ശേഷിയെപ്പോലും തകർക്കുന്ന രീതിയിലുള്ള അഴിമതിയാണ് സേനയിൽ നടന്നതെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പല ആണവ മിസൈലുകളിലും ഇന്ധനത്തിന് പകരം വെള്ളം നിറച്ച അവസ്ഥയിലാണെന്നും സിലോ ഫീൽഡുകളിലെ ലോഞ്ച് മൂടികൾ ശരിയായി പ്രവർത്തിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

ഷി ജിൻപിങ്ങിന്റെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന ജനറൽ ഷാംഗ് യൂക്സിയയെ 2026 ജനുവരി 19-ന് കസ്റ്റഡിയിലെടുത്തത് ലോകരാഷ്ട്രങ്ങളെ ഞെട്ടിച്ചു. ആണവായുധ വിവരങ്ങൾ ചോർത്തിയെന്നും സ്ഥാനക്കയറ്റത്തിനായി കൈക്കൂലി വാങ്ങിയെന്നതുമടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇദ്ദേഹത്തിന് മേൽ ആരോപിക്കപ്പെട്ടിട്ടുള്ളത്.

ചൈനയുടെ തന്ത്രപ്രധാനമായ റോക്കറ്റ് ഫോഴ്സിലെ ഉന്നത ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസങ്ങളിൽ കൂട്ടത്തോടെ പുറത്താക്കിയിരുന്നു. അഴിമതി വേരോടെ പിഴുതെറിയാനുള്ള നീക്കമെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇത് ചൈനയുടെ സൈനിക ശക്തിയെ താൽക്കാലികമായെങ്കിലും ദുർബലപ്പെടുത്തിയെന്നാണ് വിലയിരുത്തൽ.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala