ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‌വായിൽ ഭീകരർക്കെതിരെ ശക്തമായ നടപടിയുമായി ഇന്ത്യൻ സൈന്യം. നിയന്ത്രണരേഖയ്ക്ക് സമീപമുള്ള കെരാൻ സെക്ടറിൽ സൈന്യം നടത്തിയ അതിശക്തമായ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളം തകർക്കുകയും വൻ ആയുധശേഖരം പിടിച്ചെടുക്കുകയും ചെയ്തു. കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കരസേനയുടെ ചിനാർ കോർപ്‌സ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഈ നേട്ടം.(Indian Army Seizes Massive Weapon Cache In Kupwara Jammu Kashmir)
ജൂലൈ ആറിനാണ് കെരാൻ സെക്ടറിലെ മലനിരകൾ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ ആരംഭിച്ചത്. സുരക്ഷാസേനയെ വെട്ടിച്ച് ഭീകരർ ആയുധങ്ങൾ സൂക്ഷിച്ചിരുന്ന ഒളിത്താവളമാണ് ഓപ്പറേഷനിലൂടെ തകർത്തത്. അഞ്ച് എകെ സീരീസ് റൈഫിളുകൾ, ഒമ്പത് എകെ മാഗസിനുകൾ, ഒരു ഹാൻഡ് ഗ്രനേഡ്, വൻതോതിലുള്ള വെടിക്കോപ്പുകൾ, മറ്റ് യുദ്ധസാമഗ്രികൾ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തതായി ചിനാർ കോർപ്‌സ് ഔദ്യോഗികമായി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ അറിയിച്ചു.
അമർനാഥ് യാത്രയ്ക്ക് മുന്നോടിയായി കശ്മീരിൽ സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ നിർണായക വേട്ട. അതേസമയം, രാജ്യത്തിന്റെ ഐക്യവും ദേശസ്‌നേഹവും വിളിച്ചോതി അമർനാഥ് യാത്രയുടെ കവാടമായ ചന്ദൻവാരിയിൽ ചിനാർ കോർപ്‌സ് കഴിഞ്ഞ മാസം കൂറ്റൻ ദേശീയ പതാക സ്ഥാപിച്ചിരുന്നു.
Story Summary
The Indian Army’s Chinar Corps uncovered a terrorist hideout and seized a massive cache of weapons, including five AK rifles and grenades, during a search operation in the Keran sector of Kupwara district. The operation was launched following specific intelligence inputs. This comes amid heightened security, closely following the military’s installation of a giant national flag at Chandanwari along the Amarnath Yatra route.

