HomeNationalരാജസ്ഥാനിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം: മൂന്ന് മരണം | Rajasthan Road...

രാജസ്ഥാനിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം: മൂന്ന് മരണം | Rajasthan Road Accidents

ജയ്പൂർ: രാജസ്ഥാനിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ച് അപകടം. ഞായറാഴ്ച പുലർച്ചെ സൂറത്ത്ഗഢിലുണ്ടായ അപകടത്തിൽ ആംബുലൻസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് മൂന്ന് പേർ മരിച്ചത്.(Rajasthan Road Accidents Claim Three Lives And Leave Dozens Injured)

ശ്രീ ഗംഗാനഗർ ജില്ലയിലെ സൂറത്ത്ഗഢിൽ ദേശീയപാത 62-ൽ വെച്ചാണ് ദാരുണമായ സംഭവം. ആംബുലൻസ് ട്രക്കിന്റെ പിന്നിലിടിച്ചാണ് അപകടം നടന്നത്. മരിച്ചവർ ശ്രീ ഗംഗാനഗർ ജില്ലയിലെ ചക് 5ബി ഗ്രാമവാസികളാണ്. രണ്ട് സ്ത്രീകളടക്കം മൂന്നുപേരാണ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചത്. പരിക്കേറ്റ രണ്ട് പേരെ സൂറത്ത്ഗഢ് ട്രോമ സെന്ററിലെത്തിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.

സംഭവത്തിൽപോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതകളിൽ തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ വലിയ ആശങ്കയാണ് ഉയർത്തുന്നത്.

Story Summary

Rajasthan witnessed two major road accidents this weekend, claiming three lives in Suratgarh when an ambulance collided with an Army truck, and leaving 32 injured in Dholpur following a head-on collision between a bus and a truck. Authorities have initiated investigations into both incidents, which have once again highlighted the dangers on the state’s highways.

Clickable Info Box