HomeNationalഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ദൃശ്യങ്ങൾ: മെറ്റയ്ക്ക് കേന്ദ്രസർക്കാരിൻ്റെ നോട്ടീസ് | Meta Instagram...

ഇൻസ്റ്റാഗ്രാമിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ദൃശ്യങ്ങൾ: മെറ്റയ്ക്ക് കേന്ദ്രസർക്കാരിൻ്റെ നോട്ടീസ് | Meta Instagram notice

ന്യൂഡൽഹി: ഇൻസ്റ്റഗ്രാം വഴി കുട്ടികൾക്കതിരായ ലൈംഗികാതിക്രമമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന പരസ്യങ്ങൾക്കെതിരെ കേന്ദ്രസർക്കാർ നടപടി ശക്തമാക്കി. ഇത്തരം പരസ്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയം മെറ്റയ്ക്ക് നോട്ടീസ് അയച്ചു.(Meta Instagram notice, Central Government Orders Meta To Take Down Child Sexual Abuse Ads On Instagram)

ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരത്തിലുള്ള എല്ലാ പരസ്യങ്ങളും ഉള്ളടക്കങ്ങളും ഉടൻ പ്രവർത്തനരഹിതമാക്കാൻ മന്ത്രാലയം മെറ്റയ്ക്ക് നിർദ്ദേശം നൽകി. ഇത്തരത്തിലുള്ള പരസ്യങ്ങൾ ഉപയോക്താക്കളെ ടെലഗ്രാം ചാനലുകളിലേക്കാണ് എത്തിക്കുന്നത്. ഇവിടെ 99 രൂപ മുതലുള്ള നിരക്കിൽ ഇത്തരം അശ്ലീല ദൃശ്യങ്ങൾ വാങ്ങാൻ സാധിക്കുമെന്നും അന്വേഷണത്തിൽ വ്യക്തമായി.

ഈ സംഭവത്തിൽ ഏഴു ദിവസത്തിനകം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കേന്ദ്രം മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ഇന്റർനെറ്റിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്.

Story Summary

The Union Ministry of Electronics and Information Technology has issued a formal notice to Meta, ordering the immediate removal of Instagram advertisements that promote child sexual abuse material (CSEAM). Meta has been given seven days to provide a detailed explanation regarding this security breach.

Clickable Info Box