HomeCrimeമംഗളൂരുവിൽ വ്യവസായിയെ തട്ടിക്കൊണ്ടു പോയി കവർച്ച: 3 പേർ പിടിയിൽ |...

മംഗളൂരുവിൽ വ്യവസായിയെ തട്ടിക്കൊണ്ടു പോയി കവർച്ച: 3 പേർ പിടിയിൽ | Mangaluru robbery case

മംഗളുരു : മഹാരാഷ്ട്രയിൽ നിന്ന് പയ്യന്നൂരിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന വ്യവസായിയെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. ജൂൺ 29-ന് മംഗളൂരു ബൈകംപാടിയിലെ ദ്വാര ഹോട്ടലിന് സമീപം ദേശീയപാത 66-ൽ വെച്ചാണ് സംഭവം നടന്നത്.(Mangaluru robbery case, Three persons arrested for kidnapping businessman and robbery)

പയ്യന്നൂർ സ്വദേശി വികാസ് സുബ്ബറാവു ധനവാഡെയും കുടുംബവും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവേ, മുഖംമൂടി ധരിച്ചെത്തിയ സംഘം ഇവരുടെ കാർ തടഞ്ഞുനിർത്തുകയായിരുന്നു. കുടുംബത്തെ പുറത്താക്കിയ ശേഷം കാറും 180 ഗ്രാം സ്വർണാഭരണങ്ങളുമായി സംഘം കടന്നുകളയുകയായിരുന്നു.

നിനിൽ ആർ.കെ (37), ഇർഷാദ് (40), മുസ്തഫ (49) എന്നിവരാണ് അറസ്റ്റിലായത്. പനമ്പൂർ പോലീസ് ഇൻസ്‌പെക്ടർ സലീം അബ്ബാസ്, സബ് ഇൻസ്‌പെക്ടർ ഗ്യാനശേഖർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. കവർച്ചയ്ക്കായി ഉപയോഗിച്ച ഇന്നോവ ക്രിസ്റ്റ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സുധീർ കുമാർ റെഡ്ഡിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ, കേസിൽ 14 പേർക്ക് നേരിട്ട് പങ്കുണ്ടെന്നും രണ്ടുപേർ സഹായം നൽകിയതായും കണ്ടെത്തിയിട്ടുണ്ട്.

Story Summary 

Mangaluru City Police have arrested three individuals in connection with the kidnapping and robbery of a businessman, Vikas Subburao Dhanawade, and his family on National Highway 66. The investigation revealed that a gang of 16 people was involved in the incident, where the victims were forced out of their vehicle and robbed of 180 grams of gold; police are currently hunting for the remaining suspects.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.