കഴിഞ്ഞ മാസം പുണെ ലോഹഗഡ് കോട്ടയിൽ വെച്ച് കാമുകൻ കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സിയ ഗോയലിന്റെ പഴയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. 2025 ഡിസംബറിൽ പബ്ബിൽ വെച്ച് റെക്കോർഡ് ചെയ്തതെന്ന് കരുതുന്ന 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, സിയ ഫോണിലൂടെ ആരോടോ ദേഷ്യത്തോടെ സംസാരിക്കുന്നതാണ് കാണുന്നത്. “ആദ്യം അവൻ വഞ്ചിക്കുന്നു, എന്നിട്ട് എന്നെ വിളിക്കുന്നു” എന്ന് സിയ ഫോണിൽ അസഭ്യവാക്കുകൾ ഉപയോഗിച്ച് പറയുന്നതാണ് വീഡിയോയിലുള്ളത്. (Siya Goyal Pune Murder)
കേസിൽ സിയയും കാമുകൻ ചേതൻ ചൗധരിയും ഒരേസമയം കുറ്റാരോപിതരാണ്. ജൂൺ 18-നാണ് കേതനെ ഇരുവരും ചേർന്ന് മലമുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് മുൻപ് പുണെയിലെ ലുല്ല നഗറിലുള്ള ഒരു ക്ലബ്ബിന് സമീപം വെച്ച് ഇരുവരും കൃത്യം എങ്ങനെ നിർവഹിക്കണമെന്ന് റിഹേഴ്സൽ നടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. സിയയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കേസിൽ കുറ്റക്കാരെ കണ്ടെത്താൻ സിയ പോളിഗ്രാഫ് (Lie Detector) പരിശോധനയ്ക്ക് വിധേയയാകാൻ സമ്മതം അറിയിച്ചിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്ത് ദൃക്സാക്ഷികൾ ഇല്ലാത്തതും, പ്രതികൾ പരസ്പരം പഴിചാരുന്നതും അന്വേഷണത്തെ സങ്കീർണ്ണമാക്കുന്നുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. സിയയുടെ മദ്യപാന ശീലങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കാണിച്ച് സിയയുടെ മാതാവ് നേരത്തെ രംഗത്തെത്തിയിരുന്നു. വലിയ തുക ചെലവാക്കി ജയ്പൂരിൽ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്ന ദിവസങ്ങൾക്ക് മാസങ്ങൾ മാത്രം ശേഷിക്കേയാണ് ദാരുണമായ ഈ കൊലപാതകം നടന്നത്.
Summary: An old video of Siya Goyal, the prime accused in the murder of her fiancé Ketan Agarwal, has gone viral, showing her speaking aggressively on the phone while at a nightclub. As the investigation into the Lohagad Fort murder case continues, police have revealed that Siya and her co-accused, Chetan Chaudhary, allegedly rehearsed the crime at a hilltop location in Pune. With no eyewitnesses to the murder and both suspects blaming each other, the police are proceeding with polygraph tests to uncover the truth behind the tragic death.

