HomeCrimeകഞ്ചാവിൻ്റെ ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തി: ശിവമൊഗ്ഗയിൽ 26കാരനെ കാലിന് വെടിവച്ച് പിടികൂടി...

കഞ്ചാവിൻ്റെ ലഹരിയിൽ മുത്തശ്ശിയെ കൊലപ്പെടുത്തി: ശിവമൊഗ്ഗയിൽ 26കാരനെ കാലിന് വെടിവച്ച് പിടികൂടി പോലീസ് | Shivamogga murder case

🎙️ Latest Podcast

ശിവമൊഗ്ഗ: കഞ്ചാവിൻ്റെ ലഹരിയിൽ മുത്തശ്ശിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ 26-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ശിവമൊഗ്ഗ മിലഘട്ട ആനന്ദറാവു എക്സ്റ്റൻഷൻ സ്വദേശിയായ കിഷോറാണ് അറസ്റ്റിലായത്. അറസ്റ്റിനിടെ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതിക്ക് കാലിൽ വെടിയേറ്റു.(Shivamogga murder case, Man Arrested For Grandmother Murder After Police Shoot Him In Leg)

ജൂലൈ ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവ് ഉപയോഗിക്കുന്നതിനെക്കുറിച്ച് മുത്തശ്ശി സുശീലമ്മ (65) ശാസിക്കുകയും പോലീസിൽ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതാണ് കിഷോറിനെ പ്രകോപിപ്പിച്ചത്. തുടർന്ന് മുത്തശ്ശിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടാൻ ശിവമൊഗ്ഗ എസ്.പി ബി. നിഖിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ജൂലൈ രണ്ടിന് പുലർച്ചെ വജ്‌പേയി എക്സ്റ്റൻഷനിൽ വെച്ച് പ്രതിയെ കണ്ടെത്തിയ പോലീസ് സംഘം അറസ്റ്റിന് ശ്രമിച്ചു. എന്നാൽ, പോലീസ് കോൺസ്റ്റബിൾ ഗണേഷിനെ കത്തി ഉപയോഗിച്ച് ആക്രമിച്ച പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. ആകാശത്തേക്ക് വെടിവെച്ച് മുന്നറിയിപ്പ് നൽകിയിട്ടും പ്രതി കീഴടങ്ങാൻ തയ്യാറാകാതിരുന്നതിനെത്തുടർന്ന്, ഡൊഡ്ഡപ്പേട്ട ഇൻസ്‌പെക്ടർ സത്യനാരായണൻ പ്രതിയുടെ ഇടതുകാലിൽ വെടിവെക്കുകയായിരുന്നു. പരിക്കേറ്റ കിഷോറിനെ മെക്ഗാൻ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

Story Summary

A 26-year-old man named Kishor was arrested in Shivamogga for murdering his 65-year-old grandmother, Susheelamma, following a dispute over his drug addiction. The accused, who was under the influence of ganja, attacked a police officer with a knife while resisting arrest, leading officers to shoot him in the leg before taking him into custody.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.