ബെംഗളൂരു: ബെംഗളൂരു സൗത്ത് താലൂക്കിലെ മടപ്പട്ടണയിൽ കരിങ്കൽ ക്വാറിയിൽ വൻ പാറക്കെട്ട് ഇടിഞ്ഞു വീണുണ്ടായ അപകടത്തിൽ ഒൻപത് തൊഴിലാളികൾ മരിച്ചു. ക്വാറിയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ 40 അടിയോളം ഉയരത്തിൽ നിന്ന് കൂറ്റൻ പാറ തകർന്നു വീണാണ് ദുരന്തമുണ്ടായത്.(Bengaluru quarry accident, Nine Labourers Killed In Tragic Quarry Rock Collapse In Bengaluru South Taluk)
സംഭവം നടക്കുമ്പോൾ ഏകദേശം 18-ഓളം തൊഴിലാളികൾ ക്വാറിയിൽ ഉണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടത്തിൽപ്പെട്ട് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർ സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റ് തൊഴിലാളികളെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ കൃത്യമായ എണ്ണം അധികൃതർ പരിശോധിച്ചുവരികയാണ്.
മരിച്ചവർ ബീഹാർ, ആസാം എന്നിവിടങ്ങളിൽ നിന്നുള്ള അതിഥി തൊഴിലാളികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കുടുംബങ്ങളെ വിവരമറിയിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അപകടത്തെ തുടർന്ന് പോലീസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ സേന എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. പാറ ഇടിഞ്ഞു വീഴാനുണ്ടായ കാരണം, ക്വാറിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്നീ കാര്യങ്ങളിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Story Summary
Nine labourers, hailing from Bihar and Assam, were killed in a tragic quarry accident in Bengaluru South Taluk on Thursday after a massive boulder collapsed from a height of 40 feet. Rescue operations are currently underway at the site in Madapattana, and authorities have launched an investigation into potential safety violations at the stone crushing facility.

