ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള ടി.വി.കെ (TVK) പാർട്ടിയുടെ രാഷ്ട്രീയ സഖ്യ രൂപീകരണ ശ്രമങ്ങൾക്ക് തിരിച്ചടി. തെരഞ്ഞെടുപ്പിൽ വിജയിക്ക് പിന്തുണ നൽകിയ ഇടതുപാർട്ടികൾ, ചർച്ചകൾക്കായി ഈസ്റ്റ് കോസ്റ്റ് റോഡിലെ ആഡംബര റിസോർട്ടിൽ വിളിച്ചുചേർത്ത നിർണ്ണായക യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. സർക്കാർ രൂപീകരണത്തിൽ സഹായിച്ച കക്ഷികളുമായുള്ള സഖ്യം നിലനിർത്താനാണ് വിജയ് ശ്രമിക്കുന്നത്. (Vijay TVK Alliance Trouble)
ഇന്ന് വൈകീട്ട് 4 മണിക്ക് റിസോർട്ടിൽ വെച്ച് നടത്തുന്ന യോഗത്തിൽ പങ്കെടുക്കില്ലെന്ന് ഇടതുനേതാക്കൾ വിജയെ അറിയിച്ചു. റിസോർട്ടിലെ ചർച്ചകൾക്ക് പകരം, രാവിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി വിജയെ നേരിൽ കാണാനാണ് ഇടതുപാർട്ടികളുടെ തീരുമാനം. പിന്തുണ നൽകിയ പാർട്ടികൾക്ക് നന്ദി പറയുന്നതിനും, സഖ്യത്തിന്റെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനുമായാണ് വിജയ് യോഗം വിളിച്ചിരുന്നത്. തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ലീഗ്, വി.സി.കെ, ഇടതുപാർട്ടികൾ എന്നിവരുടെ പിന്തുണയോടെയാണ് ടി.വി.കെ അധികാരത്തിലേറിയത്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ പാർട്ടി നിലപാടുകളിൽ ചില അതൃപ്തികൾ ഇടതുപാർട്ടികൾക്കുണ്ടെന്നാണ് സൂചന.
Summary: Tamil Nadu Chief Minister Vijay’s efforts to formalize a political alliance with parties that supported his TVK victory have faced a setback. Left parties have decided to skip the high-level meeting scheduled at a luxury resort on the East Coast Road. Instead, they plan to meet the Chief Minister at his office during the morning, signaling potential friction within the ruling coalition.

