ബംഗളൂരുവിൽ ജോലി ചെയ്യുന്ന ഒരു ഐടി വിദഗ്ധന്റെ സാമ്പത്തിക
പ്രതിസന്ധിയെക്കുറിച്ചുള്ള വിഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. വർഷം 45 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന സൂർവ്വ എന്ന സോഫ്റ്റ്വെയർ കൺസൾട്ടന്റാണ് താൻ സാമ്പത്തികമായി ബുദ്ധിമുട്ടുകയാണെന്നും മാസാന്ത്യത്തിൽ കൈയിൽ ഒന്നും ബാക്കിയുണ്ടാകാറില്ലെന്നും തുറന്നു പറഞ്ഞത്. പ്രതിമാസം 2,45,000 രൂപ ടേക്ക്-ഹോം ശമ്പളം ലഭിച്ചിട്ടും കുടുംബത്തിന്റെ ചെലവുകൾക്ക് അത് തികയുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. (Bengaluru Techie Salary Expenses)
India has more of an issue of poor financial planning than inflation💰🇮🇳
Take this guy from Bengaluru who has an in-hand salary of ₹2.45L pm (post tax)
> He pays ₹11k fee for his only son’s nursery fee (+3L admission fee)
> His wife doesn’t work beside a baking business as… pic.twitter.com/WIjYXWf5L1
— do’o kappa (@viprabuddhi) June 28, 2026
ഒരു മ്യൂച്വൽ ഫണ്ട് ഉപദേശകനുമായി നടത്തിയ സംഭാഷണത്തിലാണ് ഇദ്ദേഹം തന്റെ ചെലവുകളുടെ കണക്ക് നിരത്തിയത്:
ഭവനവായ്പ ഇഎംഐ: 63,000 രൂപ
കുട്ടിയുടെ സ്കൂൾ ഫീസ്: 11,000 രൂപ
ഭക്ഷണവും പലചരക്ക് സാധനങ്ങളും: 12,000 രൂപ
ഷോപ്പിംഗ്, ഭക്ഷണം കഴിക്കൽ, യാത്രകൾ: 32,000 രൂപ
മറ്റ് ചെലവുകൾ: 20,000 രൂപ
ഇതിനുപുറമെ മറ്റ് ചെലവുകൾ കൂടി ചേരുമ്പോൾ വരുമാനം മുഴുവൻ തീർന്നുപോകുന്ന അവസ്ഥയാണെന്ന് ഇദ്ദേഹം പറയുന്നു. വിവാഹശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ കൂടിയതോടെ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കാൻ കഴിയുന്നില്ലെന്നും സൂർവ്വ വ്യക്തമാക്കി. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാവുകയും സമ്മിശ്ര പ്രതികരണങ്ങൾ ഉണ്ടാവുകയും ചെയ്തു. പലരും ഇത് മെട്രോ നഗരങ്ങളിലെ ഉയർന്ന ജീവിതച്ചെലവിന്റെ നേർക്കാഴ്ചയാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ, ചിലർ ഇത് മോശമായ സാമ്പത്തിക ആസൂത്രണമാണെന്ന് വിമർശിച്ചു. വരുമാനത്തിനനുസരിച്ച് ജീവിതശൈലി മാറ്റാത്തതാണ് പ്രശ്നമെന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
Summary: A viral video featuring a Bengaluru-based techie earning Rs 45 lakh per annum has sparked a heated debate on financial planning and the high cost of living in metro cities. Despite a monthly take-home salary of Rs 2.45 lakh, the individual reports struggling to save money due to rising family expenses, including home loan EMIs, school fees, and lifestyle costs. While some netizens argue that his expenses reflect the reality of urban living, others attribute his financial struggle to poor money management and lifestyle inflation.

