കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തെ ആസ്പദമാക്കി തയ്യാറാക്കിയ സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊലക്കേസിലെ പ്രതിയായ അഫാന്റെ പിതാവാണ് സിനിമയ്ക്കെതിരെ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ഹർജി ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ഇതിൽ വിശദമായ വാദം കേൾക്കും.(Release of film based on Venjaramoodu murder case should be stopped, Afan’s father in High Court)
ഇരട്ടക്കൊലപാതക കേസിൽ കോടതിയിൽ വിചാരണ പൂർത്തിയായിട്ടില്ല. ഈ ഘട്ടത്തിൽ സിനിമ റിലീസ് ചെയ്യുന്നത് നീതിപൂർവ്വമായ വിചാരണയെ ബാധിക്കുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. സിനിമ പുറത്തിറങ്ങുന്നത് അനാവശ്യമായ മാധ്യമ വിചാരണയ്ക്ക് വഴിവെക്കുമെന്നും, ഇത് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം ഭയപ്പെടുന്നു.
സിനിമയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തങ്ങളുടെ കുടുംബത്തെ ആക്ഷേപിക്കുകയാണെന്നും, വിചാരണ കഴിയുന്നതുവരെ റിലീസ് അനുവദിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

