സോളിൽ: ആരാധകരുടെ അമിത ശ്രദ്ധയിലും നിർദ്ദേശങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് ബിടിഎസ് താരം ജങ്കൂക്ക്. താൻ ഉറങ്ങാൻ വൈകുന്നതിനെക്കുറിച്ച് ആരാധകർ നിരന്തരം നൽകുന്ന നിർദ്ദേശങ്ങൾക്കെതിരെ ലൈവ് സ്ട്രീമിംഗിലൂടെയാണ് താരം പ്രതികരിച്ചത് (BTS Jungkook). മാഡ്രിഡിലെ സംഗീത പരിപാടിക്ക് ശേഷം നടത്തിയ വിവേഴ്സ് ലൈവിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ആരാധകർ തന്റെ കാര്യത്തിൽ കാണിക്കുന്ന കരുതലിനെ മാനിക്കുന്നുവെങ്കിലും, സ്വകാര്യമായ തീരുമാനങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണമെന്നാണ് താരം ആവശ്യപ്പെട്ടത്.
Please, let Jungkook live his life 😔
🐰: I’m sorry, but please don’t tell me to go to bed. Don’t tell me to go to bed. I’ll sleep when I decide to. I appreciate that you’re worried about me, and I know you’re saying it because you care, but I’m not sleepy. I’m just not sleepy.… pic.twitter.com/A7aeJiPaGD
— Lore ⊙⊝⊜ (@thankyouBusan) June 28, 2026
“ദയവുചെയ്ത് എന്നോട് ഉറങ്ങാൻ പോകാൻ പറയല്ലേ. എപ്പോൾ ഉറങ്ങണമെന്ന് ഞാൻ തീരുമാനിക്കും. എനിക്ക് ഉറക്കം വരുന്നില്ലെങ്കിൽ എന്ത് ചെയ്യാനാണ്? ഉറക്കം വരാൻ മരുന്നുകളെ ആശ്രയിക്കുന്ന ആളാണ് ഞാൻ. എന്റെ ഉറക്കരീതികൾ എപ്പോഴും ഇങ്ങനെയാണ്, അത് അമിതജോലിയുടെ ഭാഗമല്ല,” ജങ്കൂക്ക് പറഞ്ഞു. താൻ സുഖമായിരിക്കുന്നുവെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ മദ്യപിച്ച് ലൈവിൽ വന്നപ്പോൾ ഉപയോഗിച്ച വാക്കുകൾ വിവാദമായതിനെക്കുറിച്ചും താരം സംസാരിച്ചു. ആരെങ്കിലും അതുകൊണ്ട് അസ്വസ്ഥരായെങ്കിൽ മാപ്പ് ചോദിക്കുന്നുവെന്നും, എന്നാൽ തന്റെ ഉദ്ദേശ്യം ആരാധകരോടുള്ള ആത്മാർത്ഥത മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അരിരാങ് (ARIRANG) ലോക പര്യടനത്തിന്റെ ഭാഗമായി മാഡ്രിഡിലെ പരിപാടിക്ക് ശേഷം ഇപ്പോൾ മറ്റ് യൂറോപ്യൻ നഗരങ്ങളിലേക്ക് തയ്യാറെടുക്കുകയാണ് ബിടിഎസ് സംഘം. ബ്രസ്സൽസ്, ലണ്ടൻ, മ്യൂണിക്ക്, പാരിസ് തുടങ്ങിയ നഗരങ്ങളിൽ വരും ദിവസങ്ങളിൽ ബാന്റ് പരിപാടികൾ അവതരിപ്പിക്കും. യൂറോപ്യൻ പര്യടനത്തിന് ശേഷം ഏഷ്യയിലും ഓസ്‌ട്രേലിയയിലും ബിടിഎസ് സംഘം പര്യടനം തുടരും. ആരാധകരുടെ വലിയ പിന്തുണയോടെ ലോകമെമ്പാടുമുള്ള വേദികളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ് ഈ ദക്ഷിണ കൊറിയൻ മ്യൂസിക് ബാന്റ്.
Summary: BTS star Jungkook has candidly requested fans to stop telling him when to sleep during a recent Weverse livestream. While acknowledging his fans’ concern, the singer clarified that his late-night habits are normal for him and not a sign of overworking, adding that he struggles with insomnia and relies on medication. He also addressed past controversies regarding his previous livestreams, reiterating that his intentions toward his fan base, ARMY, remain sincere.

