Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala
HomeKeralaദുൽഖറിനെയും ടോവിനോയുടെയും പാൻ ഇന്ത്യൻ സിനിമകളിൽ നായികയായി കയാദു ലോഹർ; 'പള്ളിച്ചട്ടമ്പി'...

ദുൽഖറിനെയും ടോവിനോയുടെയും പാൻ ഇന്ത്യൻ സിനിമകളിൽ നായികയായി കയാദു ലോഹർ; ‘പള്ളിച്ചട്ടമ്പി’ ഏപ്രിലിൽ പ്രദർശനത്തിനെത്തും

ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’യിലെ (Pallichattambi) നായിക കയാദു ലോഹറിന്റെ പോസ്റ്റർ പുറത്തുവിട്ടു. ചിത്രത്തിന്റെ റിലീസ് ഡേറ്റും പോസ്റ്ററിൽ അനൗൺസ് ചെയ്യുന്നുണ്ട്. ഏപ്രിൽ 9നാണ് ‘പള്ളിച്ചട്ടമ്പി’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നത്. മുൻപ് ഇറങ്ങിയ ടോവിനോയുടെ കഥാപാത്രം അടങ്ങിയ റിലീസ് ഡേറ്റ് മോഷൻ പോസ്റ്റർ രാജ്യത്തൊട്ടാകെ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു.

തന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് സിനിമയായ ‘പള്ളിച്ചട്ടമ്പി’യിൽ ഇത് വരെ കാണാത്ത ഒരു ലുക്കിലാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്. കയാദു ലോഹർ നായികയായി എത്തുന്ന ചിത്രത്തിൽ കേരളത്തിൽ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയാണ് പറയുന്നത്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങിയ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കു സുപരിചിതയായ കയാദു പള്ളിച്ചട്ടമ്പിയിൽ കൂടാതെ ദുൽഖർ സൽമാൻ ചിത്രമായ ഐ ആം ഗെയിംമിലും നായികയായി എത്തുന്നു. പ്രദീപ് രംഗനാഥന്റെ ഡ്രാഗൺ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യയിൽ കൂടുതൽ ആരാധകരെ സൃഷ്‌ടിച്ച കയാദുവിന്റെ പള്ളിച്ചട്ടമ്പിയിലെ നാടൻ ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്.

വിജയരാഘവൻ, സുധീർ കരമന, ബാബുരാജ്, വിനോദ് കേദാമംഗലം, പ്രശാന്ത് അലക്സ്‌ തുടങ്ങി നിരവധി പ്രമുഖ താരങ്ങളും പള്ളിച്ചട്ടമ്പിയിൽ അണിനിരക്കുന്നു. വേൾഡ് വൈഡ് ഫിലിംസിന്റെ ബാനറിൽ നൗഫൽ, ബ്രിജീഷ് എന്നിവർക്കൊപ്പം സി ക്യൂബ് ബ്രോസ് എന്റർടൈന്മെന്റ് എന്ന ബാനറിൽ ചാണുക്യ, ചൈതന്യ, ചരൺ എന്നിവർ ചേർന്നാണ് ‘പള്ളിച്ചട്ടമ്പി’ നിർമ്മിക്കുന്നത്. ടി എസ് സുരേഷ് ബാബുവാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കയാദു ലോഹർ നായികയാകുന്ന പള്ളിച്ചട്ടമ്പിയിൽ വലിയ താരനിരയാണ് ടൊവിനോയ്ക്ക് ഒപ്പം അണിനിരക്കുന്നത്.

ടിജോ ടോമി ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് മോളിവുഡിന്റെ മ്യൂസിക് സെൻസേഷൻ ജേക്സ് ബിജോയ് ആണ്. മേഘശ്യാമും തൻസീറുമാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ. ദിലീപ് നാഥ് ആർട്ടും, മഞ്ജുഷ രാധാകൃഷ്ണൻ കോസ്റ്റ്യൂംസും, റഷീദ് അഹമ്മദ് മേക്കപ്പും നിർവഹിക്കുന്നു. റെനിത് രാജ്, കിരൺ റാഫേൽ എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർമാർ . ലൈൻ പ്രൊഡ്യൂസർ- അലക്സ് ഇ കുര്യൻ. ഫിനാൻസ് കൺട്രോളർ- അനിൽ അമ്പല്ലൂർ. പ്രൊഡക്ഷൻ കൺട്രോളർ- രാജേഷ് മേനോൻ. ഡിജിറ്റൽ മാർക്കറ്റിംഗ്- അഖിൽ വിഷ്ണു വി എസ്, പി.ആർ.ഓ- അക്ഷയ് പ്രകാശ്. സ്റ്റിൽസ്- റിഷ്ലാൽ ഉണ്ണികൃഷ്ണൻ, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Latest Podcast

Daily news updates and insightful discussions from Kerala.

News Podcast
Times Kerala