Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala
HomeNationalവാഹനം പരിശോധിക്കവേ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം | Car Airbag...

വാഹനം പരിശോധിക്കവേ എയർബാഗ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം | Car Airbag Explosion Death

🎙️ Latest Podcast

മുംബൈ: കാറിന്റെ എയർബാഗ് പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മുംബൈക്ക് സമീപം മീരാ റോഡിലാണ് സംഭവം. സെക്കൻഡ് ഹാൻഡ് കാർ ഡീലറായ മോഹിത് സോണിയാണ് അപകടത്തിൽ മരിച്ചത് (Car Airbag Explosion Death). നിർത്തിയിട്ടിരുന്ന കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന് വാഹനം പരിശോധിക്കുന്നതിനിടെ സ്റ്റിയറിങ് വീലിലെ എയർബാഗ് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു.

പൊട്ടിത്തെറിക്കൊപ്പമുണ്ടായ പ്ലാസ്റ്റിക് കവചം മോഹിത്തിന്റെ കഴുത്തിൽ മുറുകിയതാണ് മരണത്തിന് കാരണമായത്. കഴുത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് രക്തം വാർന്ന് സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെടുകയായിരുന്നു. വഴിപോക്കരാണ് യുവാവിനെ ഈ അവസ്ഥയിൽ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.

Summary: A tragic incident occurred near Mumbai where a youth, identified as Mohit Soni, died after a car airbag exploded unexpectedly. The accident took place while he was sitting in the driver’s seat of a parked vehicle, inspecting it. The explosion caused the plastic covering of the airbag to tighten around his neck, leading to fatal injuries and severe blood loss. Local authorities have registered a case of unnatural death and are seeking technical expertise to investigate the cause of the airbag failure.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.