തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വീണ്ടും സജീവമാക്കാനൊരുങ്ങി ബിജെപി ( Sabarimala Gold Theft Case). സ്വർണക്കൊള്ള കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ മുഖ്യമന്ത്രി വി.ഡി. സതീശന് കത്ത് നൽകി. ക്ഷേത്രത്തിലെ സ്വർണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങൾ ലക്ഷക്കണക്കിന് ഭക്തരിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു.
ക്ഷേത്രസമ്പത്തിന്റെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കുന്നതിനും സംഭവത്തിലെ നിജസ്ഥിതി പുറത്തുകൊണ്ടുവരുന്നതിനും സിബിഐ അന്വേഷണം അനിവാര്യമാണെന്നാണ് ബിജെപിയുടെ നിലപാട്. കൂടാതെ, ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ആചാരസംരക്ഷണ പ്രക്ഷോഭങ്ങളിൽ പങ്കെടുത്ത ഭക്തർക്കെതിരെ എടുത്ത എല്ലാ കേസുകളും സർക്കാർ പിൻവലിക്കണമെന്നും രാജീവ് ചന്ദ്രശേഖർ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ രണ്ട് ആവശ്യങ്ങളിലും സർക്കാർ അടിയന്തരമായി അനുകൂലമായ തീരുമാനമെടുക്കണമെന്നും, അല്ലാത്തപക്ഷം ബിജെപി ശക്തമായ ജനകീയ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Summary: The BJP has demanded a CBI investigation into the alleged gold theft at the Sabarimala temple, with state president Rajeev Chandrasekhar MLA submitting a formal letter to Chief Minister VD Satheesan. Expressing deep concern over the security of temple assets, the BJP has called for full transparency in the ongoing investigation.

