ബാപ്പട്ല: 94 വയസ്സുകാരിയായ കൊണ്ട്രഗുണ്ട മഹാലക്ഷ്മമ്മ തന്റെ അവസാന ആഗ്രഹം നിറവേറ്റാനുള്ള നെട്ടോട്ടത്തിലാണ്. ഭർത്താവിന്റെ മരണശേഷം അമേരിക്കയിലേക്ക് താമസം മാറിയ അവർ, ഏകദേശം രണ്ട് പതിറ്റാണ്ടിലേറെക്കാലം അവിടെ താമസിച്ച ശേഷമാണ് മാതൃരാജ്യത്തോടുള്ള സ്നേഹം മൂലം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.(94 Year Old Woman Renounces US Citizenship To Become An Indian Citizen Again)
ഭർത്താവിന്റെ മരണശേഷം 2000-ലാണ് മഹാലക്ഷ്മമ്മ അമേരിക്കൻ പൗരത്വം സ്വീകരിച്ചത്. മകൻ ബുച്ചയ്യ ചൗധരി പിറ്റേഴ്സ്ബർഗിൽ ഓങ്കോളജിസ്റ്റായി ജോലി ചെയ്തിരുന്ന സമയത്തായിരുന്നു ഇത്. ഏകദേശം 18 വർഷം അവർ അമേരിക്കയിൽ താമസിച്ചു. 2018-ൽ മകൻ മംഗളഗിരിയിലെ എൻ.ആർ.ഐ ഹോസ്പിറ്റലിൽ ജോലിയിൽ പ്രവേശിച്ചതിനെത്തുടർന്ന് അവർ ഇന്ത്യയിലേക്ക് തിരികെ വന്നു.
ബാപ്പട്ല ജില്ലാ കലക്ടർ ജെ. വെങ്കട മുരളിയെ നേരിൽ കണ്ട് താൻ അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചുവെന്നും, എത്രയും വേഗം ഇന്ത്യൻ പൗരത്വം പുനഃസ്ഥാപിച്ചു തരണമെന്നും അവർ അപേക്ഷിച്ചു. “എനിക്ക് 95 വയസ്സ് അടുക്കാറായി. എന്റെ അവസാന നിമിഷങ്ങൾ മാതൃഭൂമിയിൽ ഒരു ഇന്ത്യൻ പൗരയായി ചെലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ അന്ത്യകർമ്മങ്ങൾ ജന്മനാട്ടിൽ തന്നെ നടക്കണം, എന്ന അവരുടെ വാക്കുകൾ സദസ്സിനെയാകെ വികാരാധീനരാക്കി.
ഇന്ത്യൻ ഭരണഘടനയെയും നിയമങ്ങളെയും ബഹുമാനിച്ചുകൊണ്ട് ബാക്കി കാലം ഇവിടെ ജീവിക്കുമെന്ന് അവർ കലക്ടർക്ക് ഉറപ്പുനൽകി. മഹാലക്ഷ്മമ്മയുടെ അപേക്ഷയിൽ നിയമപരമായ നടപടികൾ ആരംഭിച്ചതായും, പ്രാദേശികാടിസ്ഥാനത്തിലുള്ള അന്വേഷണങ്ങൾ പൂർത്തിയാക്കി റിപ്പോർട്ട് സംസ്ഥാന സർക്കാരിന് കൈമാറുമെന്നും തുടർന്ന് കേന്ദ്രത്തിന് സമർപ്പിക്കുമെന്നും കലക്ടർ അറിയിച്ചു.
Story Summary
94-year-old Kondragunta Mahalakshmamma, an Andhra-born woman who held US citizenship since 2000, has renounced her American nationality to spend her final days in India. She met with the Bapatla District Collector to expedite her application for Indian citizenship, expressing a heartfelt wish for her last rites to be performed in her native village.

